Home
Apps

കമന്റോളികൾക്ക് പണി കൊടുത്ത യൂട്യൂബിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ! കമന്റുകൾ ഇനി തരം തിരിച്ച് കാണിക്കും

ലോകമെമ്പാടുമുള്ള ഏറ്റവും വലിയ വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമായ യൂട്യൂബ്, കഴിഞ്ഞ കുറച്ച് മാസങ്ങളായി വീഡിയോ സംഗ്രഹങ്ങൾ പോലുള്ള പുതിയ എഐ പവർ ഫീച്ചറുകൾ പതുക്കെ ആഡ് ആക്കിയിരുന്നു. ഇപ്പോൾ, ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി ആയ, യൂട്യൂബ് ഷോർട്ട്‌സ് ഉപയോക്തൃ അഭിപ്രായങ്ങളെ സ്വയമേവ തരംതിരിക്കുകയും അവയെ വിഷയങ്ങളായി ഗ്രൂപ്പ് ചെയ്യുകയും ചെയ്യുന്ന മറ്റൊരു എഐ പവർ ഫങ്ക്ഷൻ പരീക്ഷിക്കുകയാണ്. യൂട്യൂബ് ടീമിൻ്റെ സമീപ കാല അപ്‌ഡേറ്റ് അനുസരിച്ച്, പുതിയ ഫീച്ചറിന് യൂട്യൂബിലെ സംഭാഷണങ്ങൾ മനസിലാക്കാനും അതിൽ പങ്കെടുക്കാനും നിങ്ങളെ സഹായിക്കാനും.

ഇംഗ്ലീഷ് ഭാഷയിലുള്ള ഷോർട്ട്‌സിലെ വലിയ കമൻ്റ് വിഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന വിധത്തിലുള്ള തീമുകളായി ക്രമീകരിക്കാനും ഈ ഫീച്ചർ സഹായിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ മാത്രം പങ്കെടുക്കാൻ അനുവദിക്കുകയും എല്ലാത്തരം അഭിപ്രായങ്ങളിലൂടെയും സ്ക്രോൾ ചെയ്യേണ്ടിവരാത്തതിനാൽ ധാരാളം സമയം ലാഭിക്കാൻ സഹായിക്കുകയും ചെയ്തേക്കാം.

കമന്റോളികൾക്ക് പണി കൊടുത്ത യൂട്യൂബ്! കമന്റുകളിനി തരംത്തിരിച്ച് കാണാം

ഫീച്ചർ നിലവിൽ ആപ്പിൻ്റെ മൊബൈൽ വേർഷനിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി ആണ് അറിയുന്നത്. കൂടാതെ ധാരാളം കമൻ്റുകളുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കോ ​​ഷോർട്ട്സിനോ ഇത് ലഭ്യമാണ്. അഭിപ്രായങ്ങൾ ഓട്ടോമാറ്റിക്ക് ആയി വിഷയത്തിന്റെ അടിസ്ഥാനത്തിൽ തിരിക്കുമ്പോൾ, സ്രഷ്‌ടാക്കൾക്ക് അവർക്ക് ആവശ്യമില്ലാത്തവ കമെന്റുകൾ എളുപ്പത്തിൽ നീക്കം ചെയ്യാനോ സൂക്ഷിക്കാനോ കഴിയുമെന്ന് യൂട്യൂബ് പറയുന്നു.

കൂടാതെ, പ്രസിദ്ധീകരിച്ച അഭിപ്രായങ്ങളുടെ പട്ടികയിൽ നിന്നാണ് ഈ വിഷയങ്ങൾ സൃഷ്‌ടിച്ചത്. അവ റിവ്യൂകൾക്കായി സൂക്ഷിച്ചിരിക്കുന്നതോ ബ്ലോക്ക് ചെയ്ത വാക്കുകൾ അടങ്ങിയതോ ആയ കമൻ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളില്ല. അതുകൊണ്ട് തന്നെ സ്രഷ്‌ടാക്കൾക്ക് വരുന്ന കമെന്റുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിഷയങ്ങൾ തരം തിരിക്കുക്ക.

ദൈർഘ്യമേറിയ വീഡിയോകൾക്കായി എഐ പവർ ചെയ്‌ത കമൻ്റ് വിഷയങ്ങൾ സൃഷ്‌ടിച്ചതിന് നല്ല ഫീഡ്‌ബാക്ക് ലഭിച്ചതിന് ശേഷമാണ് പുതിയ ഷോർട്ട്‌സ് ഫീച്ചർ പുറത്തിറക്കിയതെന്ന് ഗൂഗിൾ പറയുന്നു. അഭിപ്രായങ്ങൾ ഗ്രൂപ്പ് ചെയ്യുന്നതിന് എഐ ഉപയോഗിക്കുന്നതിന് പുറമെ, ഷോർട്ട്‌സിനായി എഐ ജനറേറ്റഡ് ഗ്രീൻ സ്‌ക്രീൻ ബാക്ക്ഗ്രൗണ്ട് ഉപയോഗിക്കാൻ സ്രഷ്‌ടാക്കളെ അനുവദിക്കുന്ന 'ഡ്രീം സ്‌ക്രീൻ' എന്ന പുതിയ സവിശേഷത പരീക്ഷിക്കുന്നതായും കമ്പനി അടുത്തിടെ പറഞ്ഞിരുന്നു.

ഷോർട്സിൽ മാത്രമല്ല യൂട്യൂബ് മ്യൂസിക്കിലും കമ്പനി മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചർ യൂട്യൂബ് മ്യൂസിക് കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. ഹം ടു സെർച്ച് (Hum to Search) ഉപയോഗിച്ച് പാട്ട് തിരയാൻ സാധിക്കുന്ന ഫീച്ചർ ആണ് യൂട്യൂബ് മ്യൂസിക് കൊണ്ടുവന്നത്. ഹമ്മിംഗ് ചെയ്തും പാടിയും അല്ലെങ്കിൽ ഒരു മെലഡി വിസിൽ ചെയ്തും ഈ ഫീച്ചർ നിങ്ങളെ ഏത് പാട്ടും കണ്ടെത്താൻ സഹായിക്കും.

യൂട്യൂബ് മ്യൂസികിന് നിങ്ങളുടെ ഹമ്മിംഗ്, ആലാപനം അല്ലെങ്കിൽ വിസിൽ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി ഒരു പാട്ട് കണ്ടെത്താൻ കഴിയുന്നത് അഡ്വാൻസ്ഡ് ഓഡിയോ റെക്കഗ്നിഷൻ ടെക്‌നോളജി (advanced audio recognition technology) പ്രയോജനപ്പെടുത്തുന്നതിലൂടെ ആണ്. ഇത് കൃത്യമായ ലിറിക് റീകോളിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
YouTube Shorts, a Google-owned company, is testing another AI-powered function that automatically sorts user comments and groups them into topics. According to a recent update from the YouTube team, the new feature will help you understand and participate in conversations on YouTube.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X