Home
Apps

ഇനി യൂട്യൂബിൽ ഒരു കലക്ക് കലക്കാം! ഒന്നിലധികം കിടിലൻ ഫീച്ചറുകളുമായി യൂട്യൂബ്

യൂട്യൂബ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. യൂട്യൂബ് (YouTube) അതിൻ്റെ പ്രീമിയം ഉപയോക്താക്കൾക്കായി കുറെ അധികം ഫീച്ചറുകൾ ആണ് കൊണ്ടുവന്നത്. ജമ്പ്-അഹെഡ് ബട്ടൺ (Jump ahead button), യൂട്യൂബ് ഷോർട്ട്‌സിനുള്ള പിക്ച്ചർ-ഇൻ-പിക്ച്ചർ (picture-in-picture), പരീക്ഷണാത്മക ഫീച്ചറുകളിലേക്കുള്ള ഏർലി ആക്‌സസ് (early access) എന്നിവ ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ യൂട്യൂബ് ലോഞ്ച് ചെയ്‌തു. ജമ്പ് എഹെഡ് ഫീച്ചർ പ്രീമിയം ഉപയോക്താക്കൾക്ക് ഒരു വീഡിയോയുടെ ഏതെങ്കിലും ഭാഗം ഒഴിവാക്കാൻ അനുവദിക്കുന്നു. വീഡിയോയിലെ പ്രധാന നിമിഷങ്ങളിലേക്ക് നേരിട്ട് അവരെ കൊണ്ടുപോകുന്ന ഒരു 'ജമ്പ് അഹെഡ്' ബട്ടൺ ഇപ്പോൾ ഉപയോക്താക്കൾ യൂട്യൂബിൽ കാണാൻ സാധിക്കും.

ഈ ഫീച്ചർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വ്യൂവർഷിപ്പ് ഡാറ്റയും ഉപയോഗിച്ച് നിർമ്മിച്ചതാണ്. നിലവിൽ ഈ ജമ്പ് അഹെഡ് ഫീച്ചർ ആൻഡ്രോയിഡ് ഉപയോഗിക്കുന്ന എല്ലാ യുഎസ് പ്രീമിയം വരിക്കാർക്കും ലഭ്യമാണ്. ഇത് വരും ആഴ്ചകളിൽ ഐഒഎസ് ഉപയോക്താക്കൾക്കായി ലോഞ്ച് ചെയ്യും എന്നാണ് കമ്പനി പറയുന്നത്.

ഇനി യൂട്യൂബിൽ ഒരു കലക്ക് കലക്കാം!  കിടിലൻ ഫീച്ചറുകളുമായി യൂട്യൂബ്

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പിക്ചർ-ഇൻ-പിക്ചർ ഫീച്ചർ ഉപയോഗിച്ച് അവരുടെ പ്രിയപ്പെട്ട യൂട്യൂബ് ഷോർട്ട്‌സ് കാണുമ്പോൾ മറ്റ് ആപ്പുകളിൽ മൾട്ടിടാസ്‌ക് ചെയ്യാനാകും. നിലവിലുള്ള ഷോർട്ട്സ് ഫീഡ് ഇല്ലാതെ സുഹൃത്തുക്കൾക്ക് സന്ദേശമയയ്‌ക്കാനും സോഷ്യൽ മീഡിയ ഫീഡുകൾ ബ്രൗസ് ചെയ്യാനും ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും.

കൂടാതെ, യൂട്യൂബ് പ്രീമിയം വരിക്കാർക്ക് ഇപ്പോൾ യൂട്യൂബ് ഷോർട്ട്സിനായുള്ള സ്മാർട്ട് ഡൗൺലോഡുകൾ പോലെയുള്ള യൂട്യൂബിലെ ഏറ്റവും പുതിയ പരീക്ഷണാത്മക ഫീച്ചറുകളിലേക്കുള്ള ആദ്യകാല ആക്‌സസ് ആസ്വദിക്കാനാകും. അത് ഓഫ്‌ലൈനിൽ കാണുന്നതിന് ഷോർട്ട്‌സ് ഓട്ടോമാറ്റിക്ക് ആയി ഡൗൺലോഡ് ചെയ്യുന്നു. കോൺവെർസേഷനാൽ എഐ ടൂൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അനുബന്ധ കണ്ടന്റുകൾ നിർദ്ദേശിക്കുകയും ചെയ്തുകൊണ്ട് പ്ലേബാക്ക് തടസ്സപ്പെടുത്താതെ കാഴ്ചാനുഭവം വർദ്ധിപ്പിക്കുന്നു.

തിരഞ്ഞെടുത്ത വീഡിയോകൾക്ക് താഴെയുള്ള "Ask" (ചോദിക്കുക) ടാപ്പ് ചെയ്തുകൊണ്ട് ഈ ഫീച്ചർ ആക്സസ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. അനുബന്ധ കണ്ടന്റുകൾ കണ്ടെത്തുന്നതും വീഡിയോയുടെ കമന്റുകളിൽ എൻഗേജ് ആകുന്നതും എളുപ്പമാക്കാൻ ലക്ഷ്യമിടുന്ന വെബിൽ പുനർരൂപകൽപ്പന ചെയ്ത ഒരു വാച്ച് പേജും യൂട്യൂബ് പരീക്ഷിക്കുന്നു.

യൂട്യൂബ് പ്രീമിയത്തിലെ പ്രൊഡക്‌റ്റ് മാനേജർ ഡേവ് വു പറഞ്ഞത്: ''ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം യൂട്യൂബ് മ്യുസിക്, പ്രീമിയം സബ്‌സ്‌ക്രൈബർമാരുമായി ഈ വർഷം ആദ്യം ഞങ്ങളെ മറികടക്കാൻ സഹായിച്ച നിങ്ങൾക്ക് വേണ്ടിയാണ് ഇവയെല്ലാം നിർമ്മിച്ചിരിക്കുന്നത്! നിങ്ങൾ ഇതുവരെ പ്രീമിയം വരിക്കാരല്ലെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാരിൽ നിന്നും സ്രഷ്‌ടാക്കളിൽ നിന്നുമുള്ള ഏറ്റവും പുതിയതും മികച്ചതുമായ കാര്യങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ മുഴുകാൻ ഇന്ന് തന്നെ ഞങ്ങളോട് ഒപ്പം ചേരൂ.''

ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൻ്റെ ആൻഡ്രോയിഡ് ആപ്പിൽ സ്ലീപ്പ് ടൈമർ ഫീച്ചർ കൊണ്ടുവരാൻ ഗൂഗിൾ പദ്ധതിയിടുന്നതായും റിപ്പോർട്ട് വന്നിരുന്നു. സ്പോട്ടിഫൈ (Spotify), മ്യൂസിക്ക് (YouTube Music) എന്നിവ ഉൾപ്പെടെ ഉള്ള മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഈ ഫീച്ചർ ഇതിനകം ലഭ്യമാണ്.

എന്നിരുന്നാലും, പ്ലേബാക്ക് നിർത്തുമ്പോൾ പ്ലാറ്റ്‌ഫോം വ്യക്തമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഈ ഫീച്ചർ യൂട്യൂബിൽ ഉണ്ടായിരുന്നില്ല. സ്ട്രീമിംഗ് സേവനങ്ങളിലെ സ്ലീപ്പ് ടൈമർ ഫീച്ചർ ഉറങ്ങുന്ന സമയങ്ങളിൽ ഉപയോഗപ്രദമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഉപയോക്താവ് ഉറങ്ങി കഴിഞ്ഞാൽ ഈ സവിശേഷത ഓട്ടോമാറ്റിക്ക് ആയി പ്ലേബാക്ക് നിർത്തുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
YouTube launched new features including a jump-ahead button, picture-in-picture for YouTube shorts, and early access to experimental features. The Jump Ahead feature allows premium users to skip any part of a video. Users can now view YouTube with a 'Jump Ahead' button that takes them directly to key moments in the video.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X