Home
Apps

മുറി​വൈദ്യം ആളെക്കൊല്ലും! ഇനിയെല്ലാം നേരേചൊവ്വേ മലയാളത്തിൽ അ‌റിയാം; ഡബ്ബിങ് ഫീച്ചർ കൊണ്ടുവരാൻ യൂട്യൂബ്

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് യൂട്യൂബ് (YouTube). ഇന്ത്യയിലും യൂട്യൂബിന് കോടിക്കണക്കിന് ആരാധകരുണ്ട്. ഇന്ത്യയിലെ മൊബൈൽ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ​ഒരാളും യൂട്യൂബ് ആണെന്ന് പറയാം. യൂട്യൂബ് വീഡിയോകൾക്കായി സമയം കണ്ടെത്തുന്നവരുടെ എണ്ണവും കൂടി. 2017-ൽ യൂട്യൂബിന് ഇന്ത്യയിൽ 122 ദശലക്ഷം ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്.

2025-ൽ കാഴ്ചക്കാരുടെ എണ്ണം

എന്നാൽ 2022-ൽ എത്തിയപ്പോഴേക്കും യൂട്യൂബ് കാണുന്ന ഇന്ത്യക്കാരുടെ എണ്ണം 567 ദശലക്ഷമായി വളർന്നു. 2025-ൽ കാഴ്ചക്കാരുടെ എണ്ണം 833 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുക്കിങ്, ആരോഗ്യം കൃഷി തുടങ്ങി അ‌നവധി വിഷയങ്ങളിൽ എന്തെങ്കിലും സംശയമോ പുതിയ അ‌റിവോ ആവശ്യമായി വന്നാൽ ഇപ്പോൾ ആദ്യം യൂട്യൂബിലേക്കാണ് ആളുകൾ പോവുക. എന്നാൽ ഇങ്ങനെ പോകുമ്പോൾ ലഭ്യമാകുന്ന വീഡിയോകളിൽ ഭൂരിഭാഗവും മറ്റ് ഭാഷകളിൽ ഉള്ളതാണ്.

നാനാത്വത്തിൽ ഏകത്വം

നാനാത്വത്തിൽ ഏകത്വം എന്നതാണല്ലോ ഇന്ത്യയുടെ പ്രത്യേകത. ലിപി ഉള്ളതും ഇല്ലാത്തതുമായ നിരവധി ഭാഷകളാണ് ഇന്ത്യയുടെ മണ്ണിലുള്ളത്. എന്നാൽ എല്ലാ ഭാഷകളിലും ഒരു വിഷയത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകണമെന്നില്ല. ഭാഷാപരമായ ബുദ്ധിമുട്ട്, അ‌റിയേണ്ട കാര്യങ്ങൾ സാധാരണക്കാർക്ക് അ‌ന്യമാകാൻ ഇടയാക്കുന്നു. ഈ ന്യൂനത പരിഹരിക്കാനും എല്ലാ അ‌റിവുകളും എല്ലാവർക്കുമായി എത്തിക്കാനും ഇന്ത്യക്കായി ഒരു പ്രത്യേക ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് യൂട്യൂബ് എന്നാണ് വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇഷ്ടമുള്ള ഭാഷയിലേക്ക്

ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഭാഷയിലേക്ക് യൂട്യൂബ് വീഡിയോയുടെ ഭാഷ മാറ്റാനുള്ള ഫീച്ചർ ആണ് യൂട്യൂബും ഗൂഗിളും തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിലാണ് ഗൂഗിൾ ഇതു സം​ബന്ധിച്ച വിവരങ്ങൾ ​വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചർ അ‌വതരിപ്പിക്കുക. ആരോഗ്യവിവരങ്ങൾ ജനാധിപത്യ വൽക്കരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് ഗൂഗിൾ ഈ നീക്കം സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്.

പ്രൊഫഷണലുകൾക്ക് മാത്രമല്ല

പ്രൊഫഷണലുകൾക്ക് മാത്രമല്ല എല്ലാവർക്കുമായി കാണാനും അ‌റിയാനും മനസിലാക്കാനും സാധിക്കുന്ന രീതിയിൽ ആരോഗ്യ വിവരങ്ങൾ പങ്കിടുന്നതിന് വീഡിയോ ഏറെ ഫലപ്രദമായ ഫോർമാറ്റാണ്. സാധാരണക്കാരെ സഹായിക്കാൻ ഞങ്ങൾ ശരിക്കും ആഗ്രഹിക്കുന്നു. പ്രധാന ആരോഗ്യ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകണമെന്നും പുതിയ നീക്കം സംബന്ധിച്ച് വെളിപ്പെടുത്തവേ ഗൂഗിൾ വ്യക്തമാക്കി.

വിവിധ ഭാഷകളിലുള്ള വീഡിയോകൾ

"കൂടാതെ, ആരോഗ്യപരിപാലനരംഗത്തെ വിദഗ്ധരുമായി ചേർന്ന് വിവിധ ഭാഷകളിലുള്ള വീഡിയോകൾ സൃഷ്ടിക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും അ‌വ ഫലപ്രദമായി മനസിലാക്കാൻ എല്ലാ ആളുകളെയും സഹായിക്കുന്ന സാങ്കേതിക വിദ്യക്കായി പണം മുടക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഗൂഗിൾ ഇന്ത്യ അ‌ധികൃതരും ഇതു സംബന്ധിച്ച് പ്രതികരിച്ചു. എഎൻഐ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ചുരുക്കം ചില ആരോഗ്യ സംരക്ഷണ വീഡിയോകളിൽ മാത്രം ഈ ഫീച്ചർ ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, മറാത്തി ഭാഷാ ഓപ്ഷനുകളാണ് ഇവയിലുള്ളത്.

ഓഡിയോ ക്ലിപ്പ്

താമസിയാതെ എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും വീഡിയോ ഡബ് ചെയ്യാനുള്ള സംവിധാനമാണ് യൂട്യൂബ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള ഓഡിയോ ക്ലിപ്പ് തെരഞ്ഞെടുക്കാനായി ഭാഷകളുടെ ലിസ്റ്റ് അടങ്ങുന്ന ഒരു ബട്ടൻ ഉണ്ടാകും. ഈ ക്രമീകരണ ബട്ടണിനുള്ളിൽ ബഹുഭാഷാ ഓഡിയോ അടങ്ങിയ വീഡിയോകൾക്ക് 'ഓഡിയോ ട്രാക്ക്' എന്ന ഓപ്‌ഷൻ ഉണ്ടായിരിക്കുമെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

എലൗഡ്

എന്നാൽ യൂട്യൂബിൽ സെർച്ച് ചെയ്യുമ്പോൾ എത്തുന്ന വീഡിയോകളുടെ ഉള്ളിൽ ഈ ഭാഷാമാറ്റ ഓപ്ഷൻ ഉണ്ടോഎന്ന് പുറമേ നോക്കിയാൽ അ‌റിയാൻ സാധിക്കില്ല. അ‌തായത് ഒരു വീഡിയോ പ്ലേ ചെയ്യുമ്പോൾ ലഭ്യമാകുന്ന ഓപ്ഷനുകൾക്കൊപ്പമാകും ഭാഷാമാറ്റത്തിനുള്ള ബട്ടനും ഉണ്ടാകുക. തങ്ങളുടെ വരാനിരിക്കുന്ന ഡബ്ബിങ് സംവിധാനമായ എലൗഡ്('Aloud') പരീക്ഷണങ്ങൾ വിവിധ നിർമാതാക്കളുമായി ചേർന്ന് പുരോഗമിക്കുകയാണെന്നും ഗൂഗിൾ അ‌റിയിച്ചു.

 നിരവധി ഭാഷകളിലേക്ക്

ഒറിജിനൽ ഉള്ളടക്കം നിരവധി ഭാഷകളിലേക്ക് പകർത്താനും വിവർത്തനം ചെയ്യാനും ഡബ്ബ് ചെയ്യാനും എലൗഡ് സഹായിക്കും. 'ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ഒരു ചെറിയ ഗ്രൂപ്പിന്' മാത്രമേ ഈ ഉപകരണം തുടക്കത്തിൽ ലഭ്യമാകൂ എന്ന് കമ്പനി വ്യക്തമാക്കി. എന്നിരുന്നാലും, ഈ ഡബ്ബിംഗ് ഉൽപ്പന്നം പ്രവർത്തിക്കുന്ന ഭാഷകളെക്കുറിച്ച് പരാമർശിച്ചിട്ടില്ല. എലൗഡ് എത്തുന്നതോടെ ഭാഷകൾക്ക് അ‌തീതമായി ലോകമെമ്പാടുമുള്ളവർക്ക് യൂട്യൂബ് വീഡിയോകൾ കാണാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. ഭാവിയിൽ നമ്മുടെ മലയാളത്തിലും ഈ സേവനം എത്തുമെന്നു തന്നെ കരുതാം.

More from GizBot

Best Mobiles in India

English summary
It is reported that YouTube and Google are preparing a dubbing feature to change the language of YouTube videos to the language of their choice. In the first phase, this feature will be introduced in relation to the health sector. Google has responded to this move by saying that it is trying to democratise health information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X