Home
Apps

കൂടുതൽ എളുപ്പത്തിൽ ഭക്ഷണം ഓഡർ ചെയ്യാം! ​സ്വന്തം യുപിഐ പേയ്മെന്റ് സംവിധാനവുമായി സൊമാറ്റോ

ഓൺ​ലൈൻ ഭക്ഷണ വിതരണ രംഗത്തെ മുൻനിര സ്ഥാപനമായ സൊമാറ്റോ ഉപയോക്താക്കൾക്കായി സ്വന്തം യുപിഐ സംവിധാനം ആരംഭിച്ചു. സെമാറ്റോ യുപിഐ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. മറ്റ് ​യുപിഐ പേയ്മെന്റ് സംവിധാനങ്ങളെ ആശ്രയിക്കാതെ സൊമാറ്റോയിൽ നിന്നുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ പണം അ‌ടയ്ക്കാം എന്നതാണ് പുതിയ സൊമാറ്റോ യുപിഐയുടെ പ്രത്യേകത.

അ‌ധികം തടസ്സങ്ങളില്ലാതെ ഉപഭോക്താക്കൾക്ക് പണമിടപാട് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് സോമാറ്റോ സ്വന്തം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ( യുപിഐ ) സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. സൊമാറ്റോ യുപിഐക്കായി ഉപയോക്താക്കൾ കെ‌വൈ‌സി ചെയ്യേണ്ടതില്ല. കൂടാതെ യുപിഐ ഐഡി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അ‌വസരം ഉണ്ട്.

സ്വന്തം യുപിഐ പേയ്മെന്റ് സംവിധാനവുമായി സൊമാറ്റോ

പുതിയ സൊമാറ്റോ യുപിഐ ഫീച്ചർ ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള സുരക്ഷിതമായ മാർഗമാണെന്നും അതിൽ ഒരു സെക്യൂരിറ്റി പിൻ ചേർത്തുകൊണ്ട് ഒരാൾക്ക് അവരുടെ അക്കൗണ്ട് സുരക്ഷിതമാക്കാമെന്നും കമ്പനി പറയുന്നു. എന്താണ് സൊമാറ്റോ യുപിഐയെന്നും എങ്ങനെയാണ് അ‌ത് ആക്ടിവേറ്റ് ചെയ്യുന്നത് എന്നുമുള്ള കാര്യങ്ങൾ വിശദമായി നോക്കാം.

സൊമാറ്റോ യുപിഐ: പേയ്മെന്റ് ഇടപാടുകൾ കൂടുതൽ എളുപ്പമുള്ളതാക്കുക എന്നതാണ് സൊമാറ്റോ യുപിഐയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.​ സൊമാറ്റോ വഴി ഭക്ഷണം ഓഡർ ചെയ്യുന്ന ഭൂരിഭാഗം പേരും പേയ്‌മെന്റുകൾ നടത്താൻ ഗൂഗിൾ പേ, പേടിഎം, അല്ലെങ്കിൽ ഫോൺപേ പോലുള്ള യുപിഐ പ്ലാറ്റ്‌ഫോമുകൾ ആണ് ഉപയോഗിക്കുന്നത്.

സ്വന്തം യുപിഐ പേയ്മെന്റ് സംവിധാനവുമായി സൊമാറ്റോ

എന്നാൽ സൊമാറ്റോയിൽ ഭക്ഷണം ഓഡർ ചെയ്ത ശേഷം പണം അ‌ടയ്ക്കാനായി ഈ യുപിഐ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് പോകുമ്പോൾ പലവിധ തടസങ്ങൾ മൂലം ചിലപ്പോൾ ഓഡർ ബുക്ക് ചെയ്യാൻ കഴിയാതെ വരാറുണ്ട്. ഇത്തരം തടസങ്ങൾ ഒഴിവാക്കാനും സൊമാറ്റോയിൽ നിന്ന് പുറത്തുകടക്കാതെ തന്നെ പണം സുരക്ഷിതമായി ​കൈമാറാനും സൊമാറ്റോ യുപിഐ അ‌വസരം ഒരുക്കും.

സൊമാറ്റോ യുപിഐ വഴി പേയ്മെന്റ് നടത്താൺ ഏതെങ്കിലും ബാങ്ക് അ‌ക്കൗണ്ട് സേവ് ചെയ്‌ത് ഒരു പുതിയ യുപിഐ ഐഡി സൃഷ്‌ടിച്ചാൽ മതിയാകും. തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉപയോക്താക്കൾക്കും ഇപ്പോൾ സൊമാറ്റോ യുപിഐ ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സൊമാറ്റോ ഗോൾഡ് ഉപയോക്താക്കൾക്കും ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്.

തങ്ങൾക്ക് സൊമാറ്റോ യുപിഐ സംവിധാനം ലഭ്യമാണോ എന്ന് ആപ്പിന്റെ പ്രൊഫൈൽ വിഭാഗത്തിൽ ഉപയോക്താക്കൾക്ക് പരിശോധിക്കാം. അ‌ധികം ​വൈകാതെ ഈ ഫീച്ചർ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സൊമാറ്റോ ലക്ഷ്യമിടുന്നു. കൂടാതെ ഫീച്ചറിന്റെ ഉപയോക്താക്കൾക്കിടയിൽ ലഭിക്കുന്ന സ്വീകരണം എങ്ങനെയുണ്ട് എന്ന് മനസിലാക്കിയ ശേഷം കൂടുതൽ ബാങ്കുകളുടെ പിന്തുണയോടെ ഈ സംവിധാനം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

സ്വന്തം യുപിഐ പേയ്മെന്റ് സംവിധാനവുമായി സൊമാറ്റോ

ഇതിനോടകം എത്രപേർക്ക് സൊമാറ്റോ യുപിഐ സേവനം ലഭ്യമായി എന്ന് പറയാൻ സാധിക്കില്ലെങ്കിലും എല്ലാ ഗോൾഡ് മെമ്പർമാർക്കും ഈ ഫീച്ചർ ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്. മറ്റുള്ളവർക്ക് അ‌ധികം ​വൈകാതെ ലഭ്യമാകും. സൊമാറ്റോ ആപ്പിൽ എങ്ങനെയാണ് സൊമാറ്റോ യുപിഐ സജ്ജമാക്കുന്നത് എന്ന് നോക്കാം.

സൊമാറ്റോ യുപിഐ: ആദ്യം സൊമാറ്റോ ആപ്പ് തുറന്ന് പ്രൊ​ഫൈലിൽ ക്ലിക്ക് ചെയ്യുക. അ‌വിടെ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ സൊമാറ്റോ യുപിഐ എന്ന ഓപ്ഷൻ കാണാൺ സാധിക്കും. ഇവിടെ രണ്ട് ഓപ്ഷനുകളാണ് സൊമാറ്റോ യുപിഐയുമായി ബന്ധപ്പെട്ട് ഉണ്ടാകുക. അ‌തിൽ ആക്ടിവേറ്റ് സൊമാറ്റോ യുപിഐ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ലഭ്യമാകുന്ന ഓപ്ഷനുകളിൽനിന്ന് ഇഷ്ടമുള്ള യുപിഐ ഐഡി തെരഞ്ഞെടുക്കുക. തുടർന്ന് ബാങ്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സിം നമ്പർ സെലക്ട് ചെയ്ത് നൽകുക. ശേഷം ബാങ്ക് തെരഞ്ഞെടുത്ത് നൽകുക. ഈ മൂന്ന് നിസാര ഘട്ടങ്ങളിലൂടെ സൊ​മാറ്റോ യുപിഐ സജ്ജീകരിക്കാൻ സാധിക്കും. അ‌തിനുശേഷം ഭക്ഷണ ഓഡറുകൾക്ക് വേഗത്തിൽ പണം അ‌യയ്ക്കാം.

More from GizBot

Best Mobiles in India

English summary
Zomato, one of the leading online food delivery companies, has launched its own UPI system for its users. The new system is called Zomato UPI. The new Zomato UPI is unique in that you can pay for food directly from Zomato without relying on other UPI payment systems.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X