15 ജിബി മുതൽ 100 ജിബി വരെ സ്റ്റോറേജ് സൗകര്യം; വരുന്നു സൂം മെയിലും കലണ്ടറും

|

കോവിഡ് ലോകമെങ്ങുമുള്ള മനുഷ്യരെ വീടുകൾക്കുള്ളിൽ അ‌ടച്ചിട്ട ഒരു സമയമുണ്ടായിരുന്നു എന്നു നമുക്കറിയാം. മറ്റു സ്ഥലങ്ങളിലുള്ള പ്രിയപ്പെട്ടവരെ ഉൾപ്പെടെ കാണാനും ബിസിനസ് ആവശ്യങ്ങൾക്കും ഒക്കെയായി ഈ സമയം ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിച്ച ഒരു മാർഗമാണ് സൂം മീറ്റിങ്. വൻ കമ്പനികൾ ഉൾപ്പെടെ തങ്ങളുടെ ജീവനക്കാരുമായി മീറ്റിങ്ങിൽ ഏർപ്പെടാനും മറ്റും സൂം(Zoom) മീറ്റിങ് സംവിധാനമാണ് കൂടുതലായും ഉപയോഗപ്പെടുത്തി പോന്നിരുന്നത്.

 

സുപരിചിതമായിരുന്ന ആപ്പ്

കോവിഡ് എത്തുന്നതിനു മുമ്പുതന്നെ പലർക്കും സുപരിചിതമായിരുന്ന ആപ്പ് ആണെങ്കിൽക്കൂടി സൂമിന്റെ പ്രശസ്തിയും പ്രസക്തിയും വർധിച്ച്, സമയം തെളിഞ്ഞത് കോവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് എന്നുപറയാം. വീഡിയോ കോൺഫറൻസിങ് സൗകര്യം ഒരുക്കിമാത്രം മുന്നോട്ടുപോകാതെ ടെക് മേഖലയിൽ ഒരു പുതിയ കാൽവയ്പ്പിന് തയാറെടുക്കുകയാണ് സൂം എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

റോക്കറ്റേറുന്ന സ്വപ്നങ്ങൾ: പിറക്കുമോ ബഹിരാകാശത്തൊരു ചൈനീസ് വാനരപുത്രൻ!റോക്കറ്റേറുന്ന സ്വപ്നങ്ങൾ: പിറക്കുമോ ബഹിരാകാശത്തൊരു ചൈനീസ് വാനരപുത്രൻ!

സൂം മെയിൽ, സൂം കലണ്ടർ

സൂം മെയിൽ, സൂം കലണ്ടർ എന്നീ സേവനങ്ങൾ ആരംഭിച്ചുകൊണ്ടാണ് സൂം മാറ്റത്തിന് തയാറെടുക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ സൂം വൺ പ്രോ, സൂം സ്റ്റാൻഡേർഡ് പ്രോ എന്നിവയുടെ യുഎസിലെയും കാനഡയിലെയും ഉപയോക്താക്കൾക്ക് പണം മുടക്കാതെ തന്നെ സൂമിൽ ഇ- മെയിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ജനപ്രിയ ഇമെയിൽ സേവനങ്ങൾ, മീറ്റിംഗുകൾ, ഫോൺ, വൈറ്റ്ബോർഡ്, ടീം ചാറ്റ് എന്നിവ ഉൾപ്പെടെ എല്ലാ ആശയവിനിമയങ്ങളും ലഭ്യമാകുന്ന തരത്തിലാണ് സൂം ആപ്പ് സജ്ജമാക്കിയിരിക്കുന്നത് എന്നാണ് സൂമിലെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഒഡെഡ് ഗാൽ ബ്ലോഗ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

സൂം ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയും
 

ഉപയോക്താക്കൾക്ക് തങ്ങളുടെ നിലവിലുള്ള മറ്റ് ഇ- മെയിൽ സേവനങ്ങൾ സൂം ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയും. കൂടാതെ, ഒരു ടീം ചാറ്റിലേക്കോ ചാനലിലേക്കോ ഇമെയിൽ സന്ദേശം പകർത്താനും അ‌വസരം ഒരുക്കിയിട്ടുണ്ട്. വ്യക്തികൾക്ക് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു പുതിയ മെയിൽ സംവിധാനം എന്നതിലുപരി ഇടത്തരം, ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചുകൊണ്ടാണ് സൂം പുതിയ മെയിൽ സംവിധാനം അ‌വതരിപ്പിച്ചിരിക്കുന്നത്.

ചെറിയ വീഡിയോ കാഴ്ച ഇനി വിശാലമാക്കാം; സ്മാർട്ട് ടിവികൾക്കായി ഷോർട്ട്സ് വീഡിയോ ഫീച്ചറുമായി യൂട്യൂബ്ചെറിയ വീഡിയോ കാഴ്ച ഇനി വിശാലമാക്കാം; സ്മാർട്ട് ടിവികൾക്കായി ഷോർട്ട്സ് വീഡിയോ ഫീച്ചറുമായി യൂട്യൂബ്

ഔദ്യോഗിക സംഭാഷണങ്ങളും മറ്റും ​കൈമാറാൻ

വളരെ കുറച്ച് ആളുകൾക്കിടയിൽ അ‌വരുടെ ഔദ്യോഗിക സംഭാഷണങ്ങളും മറ്റും ​കൈമാറാൻ സഹായകമായൊരു മികച്ച മാധ്യമം എന്ന നിലയിലാണ് സൂം തങ്ങളുടെ മെയിൽ സംവിധാനത്തെ പരിചയപ്പെടുത്തുന്നത്. ബിസിനസ് സ്ഥാപനങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് സൂം മെയിൽ പ്രവർത്തിക്കുക. എൻഡ് ടു എൻഡ് എൻക്രിപ്രറ്റഡ് സാങ്കേിതവിദ്യയാണ് സൂം മെയിലുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്.

സ്റ്റോറേജ് സൗകര്യവും

ഇതു കൂടാതെ സൂം പ്രോ ഉപയോക്താക്കൾക്ക് 15 ജിബിയും സൂം വൺ ബിസിനസ് ഉപയോക്താക്കൾക്കും അ‌തിന് മുകളിലേക്കുള്ളവർക്കും 100 ജിബിയും സ്റ്റോറേജ് സൗകര്യവും സൂം മെയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സൂം പുറത്തിറക്കുന്ന കലണ്ടർ സൗകര്യം സൂം മീറ്റിങ്, ഫോൺ/ ടീം ചാറ്റ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്. മീറ്റിങ്ങുകൾ സൂം ഫോൺ കോൾ, എന്നിവ ഷെഡ്യൂൾ ചെയ്യാൻ ഈ സൂം കലണ്ടർ ഉപയോഗപ്രദമാണ്.

നമ്പാതെ നൻപാ, നമ്പാതെ! കണ്ടാൽ അ‌റിയില്ല കള്ളനാണെന്ന്, പക്ഷേ വരുന്നത് മുട്ടൻ പണി; ഈ 4 ആപ്പുകളെ വേഗം ഒഴിവാക്കൂനമ്പാതെ നൻപാ, നമ്പാതെ! കണ്ടാൽ അ‌റിയില്ല കള്ളനാണെന്ന്, പക്ഷേ വരുന്നത് മുട്ടൻ പണി; ഈ 4 ആപ്പുകളെ വേഗം ഒഴിവാക്കൂ

പിടിച്ചുനിൽക്കാൻ സാധിക്കില്ല

സൂം മീറ്റിങ്ങിലൂടെ മാത്രം മുന്നോട്ടുപോയാൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് കമ്പനി ഈ പുതിയ മെയിൽ- കലണ്ടർ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ കുതിച്ചുയർന്ന സൂമിന്റെ വളർച്ചയും ഉപയോഗവും ഇപ്പോൾ ഏതാണ്ട് ഒ​ഴുക്കുനിലച്ച പോലെയാണ്. അ‌തിനാൽത്തന്നെ രണ്ടുവർഷമായി മറ്റ് മേഖലകളിലേക്ക് ചുവടുമാറ്റാനുള്ള നീക്കങ്ങൾ സൂം നടത്തിവരികയായിരുന്നു. സൂം ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. സൂമിൽ നിന്നുകൊണ്ടുതന്നെ മെയിൽ അ‌യയ്ക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽത്തന്നെ ഒരുക്കി നൽകി ഉപയോക്താക്കളെ പിടിച്ചുനിർത്താനാണ് സൂമിന്റെ ശ്രമം.

ആരാടാ അ‌ത്രവലിയ 'ഹെയ്' ഇട്ടത്! കൂടുതൽ ഡെക്കറേഷൻ വേണ്ട, 'സിരി' ഇനി അ‌തുമതി; മാറ്റത്തിനൊരുങ്ങി ആപ്പിൾആരാടാ അ‌ത്രവലിയ 'ഹെയ്' ഇട്ടത്! കൂടുതൽ ഡെക്കറേഷൻ വേണ്ട, 'സിരി' ഇനി അ‌തുമതി; മാറ്റത്തിനൊരുങ്ങി ആപ്പിൾ

Best Mobiles in India

English summary
Zoom has not only started providing video conferencing facilities but has also started offering mail and calendar services. The Zoom app is set up to make all communications available, including popular email services, meetings, phone, whiteboard, and team chat. Users can connect their other existing email services with the Zoom app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X