ഫോട്ടോഷോപ്പ് ചെയ്യാതെ എങ്ങനെ ഇമേജുകള്‍ ക്രോപ്പ്/ റീസൈസ് ചെയ്യാം?

Posted By: Samuel P Mohan

എല്ലാവര്‍ക്കും അറിയാം ഇപ്പോള്‍ ഫോട്ടോ ലോകമാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളും ഡിഎസ്എല്‍ആര്‍ ക്യാമറകളും ഉപയോഗിച്ചു വ്യത്യസ്ഥമായ ഫോട്ടോകള്‍ എടുക്കാം.

ഫോട്ടോഷോപ്പ് ചെയ്യാതെ എങ്ങനെ ഇമേജുകള്‍ ക്രോപ്പ്/ റീസൈസ് ചെയ്യാം?

എന്നാല്‍ ഈ വ്യത്യസ്ഥമായ സൈസില്‍ എടുക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്കിലും, ട്വിറ്ററിലും, വാട്ട്‌സാപ്പിലും ഒക്കെ വ്യത്യസ്ഥ സൈറ്റുകള്‍ ആയിരിക്കും. എന്നാല്‍ ഈ ചില സൈറ്റുകളില്‍ ചിലത് വലിപ്പം മാറ്റുന്ന സവിശേഷതകള്‍ മാത്രം നല്‍കുന്നു. ചിലത് നമ്മള്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കേണ്ടിയും വരുന്നു.

എന്നാല്‍ ഫോട്ടോഷോപ്പിനു പകരം ചില ടൂളുകള്‍ ഉപയോഗിച്ചും ഫോട്ടോ ക്രോപ്പും/ റീസൈസും ചെയ്യാം. ആ ടൂളുകളില്‍ ചിലത് ഇവിടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പിക്‌റീസൈസ്

പിക്‌റീസെറ്റ് ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ചിത്രങ്ങളുടെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സാധിക്കും. കൂടാതെ പ്രത്യേക ഇഫക്ടുള്‍, ക്രോപ്പ് ചെയ്യാനും, റൊട്ടേറ്റ് ചെയ്യാനും സാധിക്കും.

ഇമേഡ് റീസൈസ്

പിക്‌റീസൈസിനു സമാനമായ ഇമേജ് റീസൈസ് ടൂള്‍ ഉപയോഗിച്ചും നിങ്ങളുടെ ഇഷ്ടാനുസൃത വലുപ്പത്തില്‍ ഇമേജുകള്‍ വലുപ്പം കൂട്ടാനും കുറയ്ക്കാനും സാധിക്കുംന്നു.

വെബ് റീസൈസര്‍

വെബ് റീസൈസറില്‍ ഒന്നിലധികം തരം എഡിറ്റുകള്‍ നിര്‍മ്മിക്കാം, അതായത് വലുപ്പം കൂട്ടാം കുറയ്ക്കാം, ഷാര്‍പ്പന്‍ ചെയ്യാം, റീസൈസ് എന്നിങ്ങനെ പല പ്രോസസിംഗും പിന്തുണയ്ക്കുന്നുണ്ട്.

ലൂണപിക് റീസൈസര്‍

ലൂണപിക് റീസൈസര്‍ ഒരു പ്രശസ്ഥമായ ഇമേജ് എഡിറ്റര്‍ ടൂള്‍ ആണ്. അതിന്റെ ഇമേജ് റീസൈസ് വളരെ നല്ലതാണ്. നിങ്ങളുടെ ഇഷ്ടാനുസരണം കസ്റ്റം പാരാമീറ്ററുകളും, ഗ്രാബ് ആന്റ് ഡ്രാഗ് സവിശേഷതയും ഉപയോഗിച്ച് ചിത്രത്തിന്റെ വലുപ്പം മാറ്റാം.

ലോഗിന്‍ ചെയ്യാതെ മിനിറ്റുകള്‍ക്കുളളില്‍ തന്നെ ആധാര്‍ കാര്‍ഡ് ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം

സോഷ്യല്‍ ഇമേജ് റീസൈസ് ടൂള്‍

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളായ ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, ലിങ്കിഡിന്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഇമേജുകളുടെ വലുപ്പം നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടാനും കുറയ്ക്കാനും സാധിക്കും.

 

ബീഫങ്കി (BeFunky)

ഇത് ഫ്‌ളാഷ് അധിഷ്ഠിത ഇമേജ് എഡിറ്റര്‍ ആണ്. ഇതില്‍ റീസൈസിങ്ങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങളുടെ വലുപ്പം കൂട്ടാം കുറയ്ക്കാം.

പിക് ഗോസ്റ്റ്

ഒരോ സമയം നിങ്ങള്‍ക്ക് 40 ചിത്രങ്ങള്‍ വരെ എഡിറ്റ് ചെയ്യാം പിക് ഗോസ്റ്റ് ഉപയോഗിച്ച്. കൂടാതെ ഇമേജുകളുടെ വലുപ്പം മാറ്റാന്‍ ഇച്ഛാനുസൃതം മുന്‍കൂട്ടി നിശ്ചയിച്ച ശ്രേണികളും ഉപയോഗിക്കാം.

റെഡിയൂസ് ഇമേജസ്

റെഡിയൂസ് ഇമേജസ് എന്ന ടൂള്‍ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ഇമേജുകളുടെ വലുപ്പം കൂട്ടാം കുറയ്ക്കാം. ഇതും വളരെ പ്രശസ്ഥമായ ഇമേജ് റീസൈസ് ടൂള്‍ ആണ്.

ക്വിക്ക് തമ്പ്‌നെയില്‍

പേര് സൂചിപ്പിച്ചതു പോലെ തന്നെ നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് വേഗത്തില്‍ ചിത്രങ്ങള്‍ വലുതാക്കാനും ചെറുതാക്കാനും കഴിയും.

ഒരു ഫില്‍റ്റര്‍ ചേര്‍ക്കുക. ചിത്രത്തിലേക്ക് വാട്ടര്‍മാര്‍ക്ക് ചേര്‍ത്ത് അത് ഡൗണ്‍ലോഡ് ചെയ്യുക. വ്യത്യസ്ഥ തരത്തിലുളള വെബ് ആപ്ലിക്കേഷനുകള്‍ക്കും മോണിറ്ററുകള്‍ക്കും പ്രത്യേകം രൂപകല്‍പന ചെയ്ത പ്രീസെറ്റ് വലുപ്പത്തില്‍ എവര്‍ക്കും ഇഷ്ടമാകും.

റീസൈസ്ഇമേജ്.നെറ്റ്

ശതമാനവും ഇഷ്ടാനുസൃത വലുപ്പവും അടിസ്ഥാനമാക്കി വലുപ്പം മാറ്റു്‌നനതിനു പകരം അത് ഒരൊറ്റ് നിറം ഉപയോഗിച്ച് പാക്ക്ഗ്രൗണ്ട് നിറം ചേര്‍ക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 best Tools to Crop and Resize Your Images Online Without Photoshop

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot