നോകിയ ലുമിയ 1020 സ്മാര്‍ട്‌ഫോണിലൂടെ ഒരു വിവാഹക്കാഴ്ച

Posted By:

വിവഹം പോലുള്ള ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ എന്നെന്നേക്കുമായി ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെയാണ് ഇത്തരം വിശേഷാവസരങ്ങളില്‍ സ്റ്റില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നതും.

ഇന്ന് എല്ലാവരുടെ കൈയിലും സ്മാര്‍ട്‌ഫോണുകള്‍ ഉണ്ട്. ഏതൊരു വിശാഷവസരത്തിലും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഫോണ്‍ ക്യാമറയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും കാണാം. അത് വ്യക്തിപരമായി സൂക്ഷിക്കുന്നതിനു വേണ്ടിയാണ്.

അതോടൊപ്പം തീര്‍ത്തും പ്രൊഫഷണലായ ഫോട്ടോഗ്രാഫറേയും വീഡിയോ ഗ്രാഫറേയും ചുമതലപ്പെടുത്താറുമുണ്ട്. മറിച്ച് സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ മാത്രം തന്റെ വിവാഹം പകര്‍ത്താം എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ. അടുത്ത കാലം വരെ ഇല്ലായിരുന്നു.

നോകിയ ലൂമിയ 1020 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

41 എം.പി. ക്യാമറയുള്ള എന്നാല്‍ നോകിയയുടെ ലൂമിയ 1020 ഇറങ്ങിയ ശേഷം ചിലരെങ്കിലും അങ്ങനെ ചിന്തിക്കുന്നു എന്നു വേണം കരുതാന്‍. മെക്‌സിക്കോയിലെ കാബോ എന്ന സ്ഥലത്ത് അടുത്തിടെ നടന്ന ഒരു വിവാഹം പൂര്‍ണമായും നോകിയ ലൂമിയ 1020-ലാണ് ഷൂട് ചെയ്തത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോയ് മാരി സ്മാള്‍ വുഡ് ആയിരുന്നു ക്യാമറയ്ക്കു പിന്നില്‍.

ആ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഡി.എസ്.എല്‍.ആര്‍. ക്യാമറയില്‍ മാത്രമെ തെളിച്ചമുള്ള ചിത്രങ്ങള്‍ ലഭിക്കു എന്ന അഭിപ്രായം ഈ ചിത്രങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും മാറും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നോകിയ ലുമിയ 1020 സ്മാര്‍ട്‌ഫോണിലൂടെ ഒരു വിവാഹക്കാഴ്ച

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot