120 മെഗാപിക്സൽ ക്യാമറ, റെക്കോർഡ് ചെയ്യുക 13K വിഡിയോ.. കേട്ടിട്ട് തന്നെ തലകറങ്ങുന്നു..

Written By:

120 മെഗാപിക്സലിന്റെ ഒരു ക്യാമറ, അതും റെക്കോർഡ് ചെയ്യുക 13kയുടെ വീഡിയോ. ഞെട്ടിക്കാനായി കാനോൺ വരികയാണ്. 4k വീഡിയോ തന്നെ നമ്മളിൽ പലർക്കും പുതുമ നിറഞ്ഞതാണ്. അപ്പോഴാണ് 13k വീഡിയോ ഇമേജ് ഒക്കെ എടുക്കാൻ പറ്റുന്ന ക്യാമറ. ഒപ്പം 120 മെഗാപിക്സൽ ശക്തിയുള്ള ലെൻസും. ഇനി വേറെന്ത് വേണം ഒരു ചിത്രമെടുക്കാനും വീഡിയോ എടുക്കാനുമൊക്കെ.

120 മെഗാപിക്സൽ ക്യാമറ, 13K വിഡിയോ.. കേട്ടിട്ട് തന്നെ തലകറങ്ങുന്നു..

റിപ്പോർട്ടുകൾ സൂചിപ്പിക്കും പ്രകാരം ജാപ്പനീസ് കമ്പനിയായ കാനോൺ മുകളിൽ പറഞ്ഞ പ്രകാരമുള്ള പ്രത്യേകതകളോട് കൂടിയ ഒരു ലെൻസ് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. 13280*9184 പിക്സൽ റെസല്യൂഷനിൽ ഉള്ള വിഡിയോ ഈ ലെൻസ് ഉപയോഗിച്ച് എടുക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

120 മെഗാപിക്സൽ ക്യാമറ, 13K വിഡിയോ.. കേട്ടിട്ട് തന്നെ തലകറങ്ങുന്നു..

4k വീഡിയോയുടെ തന്നെ വ്യക്തതയിൽ നമ്മൾ അതിശയിച്ചിരിക്കുമ്പോൾ 13k എന്ന് പറയുമ്പോൾ എന്താകും സ്ഥിതി എന്ന് ആലോചിച്ചു നോക്കൂ. 120 മെഗാപിക്സലിന്റെ CMOS ലെൻസ് ആണ് ഇതിനു വേണ്ടി കമ്പനി ഉണ്ടാക്കിയെടുത്തത്. ഈ വിഡിയോ കണ്ടുനോക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകും.

120 മെഗാപിക്സൽ ക്യാമറ, 13K വിഡിയോ.. കേട്ടിട്ട് തന്നെ തലകറങ്ങുന്നു..

ഈ ക്യാമറ പകർത്തുക ഫുൾ എച്ച്ഡി വിഡിയോകളെക്കാൾ അറുപത് മടങ്ങ് അധികം വ്യക്തതയുള്ള ദൃശ്യങ്ങളായിരിക്കും. ഒരു സെക്കൻഡിൽ 9.4 ഫ്രെയിംസ് നിരക്കിലാണ് ഈ റെക്കോഡിങ് നടക്കുക. പെട്ടന്ന് കേൾക്കുമ്പോൾ ഇതെന്താ ഫ്രെയിം റേറ്റ് ഇത്ര കുറഞ്ഞത് എന്ന് ആലോചിക്കുംമുമ്പ് ക്യാമറയുടെ റെസല്യൂഷൻ കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. ഇത്രയും വലിയ റെസല്യൂഷനിൽ ആയത്കൊണ്ട് ഈ 9.4 തന്നെ ഒരുപാട് അധികമാണ്.

നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?

English summary
Canon, the camera legend recently developed a 120MP camera lens which able to shoot 13k videos without any flaws.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot