കാനണ്‍ പവര്‍ഷോട്ട് എ3300 ഐഎസ്, തുടക്കക്കാര്‍ക്കായി ഒരു മികച്ച പോയിന്റ് ഏന്റ് ഷൂട്ട് ക്യാമറ

Posted By:

കാനണ്‍ പവര്‍ഷോട്ട് എ3300 ഐഎസ്, തുടക്കക്കാര്‍ക്കായി ഒരു മികച്ച പോയിന്റ് ഏന്റ് ഷൂട്ട് ക്യാമറ

ഫോട്ടോഗ്രഫിയിലെ തുടക്കക്കാര്‍ക്ക് യോജിച്ച ഒരു ക്യാമറയാണ് കാനണിന്റെ കാനണ്‍ പവര്‍ഷോട്ട് എ3300 ഐഎസ്.  ഒരു ക്യാമറയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാന്‍ ഇതു നമെമ സഹായിക്കും.  തുടക്കക്കാര്‍ക്ക് പതുക്കെ ക്യാമറ ഉപയോഗിച്ച് എങ്ങനെ നല്ല ചിത്രമെടുക്കാം എന്നു ഈ ക്യാമറയില്‍ പതുക്കെ പരീക്ഷണങ്ങള്‍ നടത്തി സ്വന്തമായി പഠിച്ചെടുക്കാന്‍ സാധിക്കും.

അങ്ങനെ പതുക്കെ കൂടുതന്‍ അഡ്വാന്‍സ്ഡ് ക്യാമറ ഉപയോഗിച്ചു തുടങ്ങാന്‍ നമ്മള്‍ പ്രാപ്തരാകും.  എന്നാല്‍ ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ നിരവധി പോയിന്റ് ഏന്റ് ഷൂട്ട് ക്യാമറകള്‍ ഉണ്ട്.  ഇവയില്‍ ഏറെ ജനപ്രീതി ലഭിച്ചവയാണ് കാനണിന്റെ പവര്‍ഷോട്ട് നിരയിലുള്ളവ.

ഈ നിരയിലേക്ക് പുതുതായ എത്തിയ മോഡലാണ് കാമണ്‍ പവര്‍ഷോട്ട് എ3300 ഐഎസ്.  കറുപ്പ്, പിങ്ക്, ഗ്രേ, നീല, മെറൂണ്‍ എന്നിങ്ങനെ ആകര്‍ഷണീയമായ 5 വ്യത്യസ്ത നിറങ്ങളില്‍ എത്തുന്നുണ്ട് കാനണിന്റെ ഈ പുതിയ ക്യാമറ.  ഇതിന്റെ മാറ്റ് കോട്ടിംഗ് വിരലടയാളങ്ങള്‍ പതിയാതെ സൂക്ഷിക്കുന്നു.

ചെറിയവയാണെങ്കിലും പവര്‍ഷോട്ട് എ3300 ഐഎസ് ക്യാമറയിലെ ബട്ടണുകള്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്.  ഷട്ടര്‍, പവര്‍. സൂം ബട്ടണുകള്‍ മറ്റു ക്യാമറകളിലെ പോലെ തന്നെയാണ് ഈ പുതിയ ക്യാമറയിലും.

ക്യാമറയുടെ പിറകുവശത്തായി 3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഉണ്ട്.  ഡിസ്‌പ്ലേ, മെനു ബട്ടണുകള്‍ എന്നിവയും എല്‍സിഡി സ്‌ക്രീനിനടുത്തായി ഉണ്ട്.

ഫീച്ചറുകള്‍:

 • ഡിജിക് 4 പ്രോസസ്സര്‍

 • 16 മെഗാപിക്‌സല്‍ സെന്‍സര്‍

 • 28 എംഎം ലെന്‍സ്

 • 15-1/1600 ഷട്ടര്‍ സ്പീഡ്

 • 3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍

 • 5x ഒപ്റ്റിക്കല്‍ സൂം

 • 80-1600 ഐഎസ്ഒ സെന്‍സിറ്റിവിറ്റി

 • 30 fpsല്‍ 720പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • വിവ്ധ മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന

 • ഇമേജ് സ്‌റ്റെബിലൈസര്‍

 • 0.8 fsp ബേസ്റ്റ് മോഡ്

 • 4x ഡിജിറ്റല്‍ സൂം

 • വീതി 95.1 എംഎം, ഉയരം 56.7 എംഎം, ആഴം 23.9 എംഎം

 • ഭാരം 149 ഗ്രാം

 • 2 വര്‍ഷത്തെ വാറന്റി
എ സീരീസ് ക്യാമറകളില്‍ 720പി വീഡിയോ റെക്കോര്‍ഡിംഗ് ചെയ്യുന്ന ആദ്യ ക്യാമറ എന്ന നിലയില്‍ പവര്‍ഷോട്ട് എ3300ന് മേല്‍ക്കൈ ലഭിക്കുന്നു.  ചിത്രങ്ങളുടെ മേന്‍മ നിങ്ങളെ നിരാസരാക്കില്ല എങ്കിലും ഏറെയൊന്നും പ്രതീക്ഷിക്കണ്ട ഈ പുതിയ ക്യാമറയില്‍ നിന്നും എന്നതാണ് വസ്തുത.

ഈ ക്യാമറയില്‍ രണ്ടു ഷോട്ടുകള്‍ തമ്മിലുള്ള അകലം വലരെ ചെറുതാണ്.  എന്നാല്‍ വെറും 8,000 രൂപ മാത്രമാണ് ഇതിന്റെ വില ന്നെതിനാല്‍ ഇതു വലരെ മികച്ച ഒരു ക്യാമറയാണ്.  കാരണം ഇത്രയും ചെറിയ വിലയ്ക്ക് ലഭിക്കാവുന്നതില്‍ വളരെ നല്ല ക്യാമറ തന്നെയാണ് കാനണ്‍ പവര്‍ഷോട്ട് എ3300 ഐഎസ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot