ഫോട്ടോഗ്രാഫിയില്‍ വിപ്ലവം സൃഷ്ടിക്കാൻ ക്യാനന്റെ പുതിയ ക്യാമറ ആശയങ്ങൾ; കാത്തിരുന്നു കാണാം!!

Posted By: Samuel P Mohan

ക്യാമറകളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് വിശ്വപ്രസക്തമായ'ക്യാനന്‍' ആണ്. ക്യാമറകളുടെ ഇടം സ്മാര്‍ട്ട്‌ഫോണുകള്‍ കീഴടക്കിയെങ്കിലും പലരുടേയും ഉളളില്‍ ഇപ്പോഴും ഒരു ക്യാമറ മോഹം കാത്തിരിപ്പുണ്ട്.

ഫോട്ടോഗ്രാഫിയില്‍ വിപ്ലവം സൃഷ്ടിക്കാൻ ക്യാനന്റെ പുതിയ ക്യാമറ ആശയങ്ങൾ

എന്നാല്‍ ഏവരുടേയും മനസ്സിലെ ഈ മോഹം പൂവണിയുന്ന രീതിയില്‍ അത്ഭുതകരമായ രണ്ട് പുതിയ ക്യാമറ ആശയങ്ങള്‍ സിഇഎസ് 2018ല്‍ ക്യാനന്‍ അവതരിപ്പിച്ചു. ഒന്ന് 100-400m സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ മറ്റൊന്ന് 360-ഡിഗ്രി ഇന്റലിജന്റ് ക്യാമറ. ഈ രണ്ട് ക്യാമറകളുടേയും ആശയങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ക്യാനന്റെ ഈ ആശയം വിജയിച്ചാല്‍ മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ക്യാനന്റെ ആദ്യത്തെ ആശയം 100-400mm സൂം ലെന്‍സ് ആണ്. ഇത് ലെന്‍സ് ലൈറ്റ്‌നിങ്ങ് പോര്‍ട്ടലിലൂടെ സ്മാര്‍ട്ട്‌ഫോണുമായും ഒപ്ടിക്കല്‍ വ്യൂ ഫൈന്‍ഡറുമായും കണക്ട് ചെയ്യാം. നിലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയുടെ പരിമിതികളില്‍ ഒന്നാണ് ഒപ്ടിക്കല്‍ സൂം. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയുടെ ഈ പരിമിധി കടക്കാന്‍ ക്യാനന്‍ സഹായിച്ചാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയില്‍ തന്നെ വലിയൊരു വിപ്ലവം നമുക്ക് കാണാം.

രണ്ടാമത്തേത് 360 ഡിഗ്രി ഇന്റലിജന്റ് ക്യാമറ. ഇതിനെ 'ഇന്റലിജന്റ് കോംപാക്ട് ക്യാമറ' എന്നും വിളിക്കപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ (AI) എപ്പോള്‍ വേണമെങ്കിലും ഫോട്ടോ എടുക്കാം, ഏകദേശം ഗൂഗിള്‍ ക്ലിപ്‌സ് പോലെ. ഇതില്‍ 3x സൂം ലെന്‍സുമുണ്ട്.

സംഭവം 4ജി ഒക്കെ തന്നെ, എന്നിട്ടും സ്പീഡ് കുറവാണെങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ..

360 ഡിഗ്രിയില്‍ നിന്നു കൊണ്ട് എങ്ങനെ വേണമെങ്കിലും ഫോട്ടോകള്‍ എടുക്കാം. ഇതില്‍ ഒരു ചെറിയ ട്രൈപോഡ് അറ്റാച്ച്‌മെന്റും ഉണ്ട്. ഇത് നിങ്ങളുടെ EPS ക്യാമറയുടെ ഹാന്‍ഡ്‌ഷോയിലും മൗണ്ട് ചെയ്യാനാകും.

ക്യാനന്റെ ഈ രണ്ട് ആശയങ്ങളും നിലവില്‍ വരുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

English summary
Canon had two new concept cameras on display at The Photography Show 2018 in Birmingham. One is a 100-400mm smartphone camera and another is 360-degree intelligent camera

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot