Just In
- 5 hrs ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 7 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 9 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 11 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- News
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടി 309 സ്ഥാനാർത്ഥികൾ
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- Automobiles
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
കാസിയോ എക്സിലിം ഇഎക്സ് ഇസഡ്ആര്‍300 ക്യാമറ
ഫോട്ടോഗ്രാഫിയില്‍ തള്ളിക്കളയാന്‍ പറ്റാത്ത ഘടകമാണ് വേഗത. ഗുണമേന്മയേറിയ ചിത്രങ്ങള്‍ അതിവേഗത്തില്‍ എടുക്കാന്‍ കഴിയുന്ന ക്യാമറകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാരുള്ളതും. വേഗതയേറിയ കോംപാക്റ്റ് ക്യാമറയാണ് കാസിയോയുടെ എക്സിലിം ഇഎക്സ് ഇസഡ്ആര്‍300. വിപണിയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും വേഗതയേറിയ ക്യാമറയാണ് എക്സിലിം ഇഎക്സ് ഇസഡ്ആര്‍300 എന്നാണ് കമ്പനിയുടെ അവകാശവാദം.
സെക്കന്റിന്റെ വളരെ കുറഞ്ഞൊരു ഭാഗം മാത്രം സ്റ്റാര്‍ട്ട്-അപിനായെടുക്കുന്ന 16.1 മെഗാപിക്സല്‍ ക്യാമറയാണ് എക്സിലിം ഇഎസ് ഇസഡ്ആര്‍300. പിന്നീട് വെറും .26 സെക്കന്റ് ഇടവേളകളില്‍ നിരന്തരമായി ഫോട്ടോ ഷൂട്ട് ചെയ്യാന്‍ ക്യാമറയില്‍ സാധിക്കും. വേഗതകൂടിയ ഓട്ടോഫോക്കസുള്ള ഈ ക്യാമറ അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്ലവണ്ണം ഇണങ്ങും. 12.5x സൂം ലെന്സാണിതിലേത്. ഐഎസ്ഒ അംഗീകാരവും ഇതിന്റെ മികവിനെ സാക്ഷ്യപ്പെടുത്തുന്നു.
ക്യാമറയിലെ ചിത്രങ്ങളെ മറ്റ് ഉപകരണത്തിലേക്ക് വയര്‍ലസായി മാറ്റാനും ഇതില്‍ സൗകര്യമുണ്ട്. 1080പിക്സലാണ് വീഡിയോ ഷൂട്ടിംഗ് സൗകര്യം. സിഎംഒഎസ് സെന്സറോടെയെത്തുന്ന ക്യാമറയില്‍ ഡ്യുവല്‍ പ്രോസസറാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിലെ ബാറ്ററി ഒരു തവണ മുഴുവനായി ചാര്‍ജ്ജ് ചെയ്താല്‍ 500 ഫോട്ടോകള്‍ വരെ എടുക്കാനാകും. തോഷിബയുടെ വയര്‍ലസ് എസ്ഡി കാര്‍ഡ് ഫോര്‍മാറ്റാണ് ക്യാമറയെ പിന്തുണക്കുന്നത്.
കാസിയോ ഇഎക്സ്-ഇസഡ്ആര്‍200 ക്യാമറയുടെ പിന്‍ഗാമിയാണ് എക്സിലിം ഇഎക്സ് ഇസഡ്ആര്‍300. മാസങ്ങള്‍ക്ക് മുമ്പ് ഇറക്കിയ ഈ ക്യാമറയുടെ സുപ്രധാന സവിശേഷതകളെല്ലാം പുതിയ മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തോഷിബയില്‍ നിന്നുള്ള വൈഫൈ പിന്തുണയോടെയെത്തിയ മെമ്മറി കാര്‍ഡാണ് ഇതിലെ ഒരു അധിക സവിശേഷതയായി പറയാവുന്നത്.
മികച്ച സവിശേഷതകള്‍ക്ക് പുറമെ രൂപത്തിലും ആകര്‍ഷകമാക്കിയാണ് എക്സിലിം ഇഎക്സ് ഇസഡ്ആര്‍300നെ കമ്പനി പുറത്തെത്തിക്കുക. എക്സിലിമിന്റെതെന്ന് കരുതുന്ന ചില ചിത്രങ്ങളില്‍ ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലുള്ള ക്യാമറകളാണ് കാണുന്നത്. എപ്പോള്‍ മുതല്‍ വിപണികളിലെത്തുമെന്നോ വില എന്താണെന്നോ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 40,000 രൂപയോടടുത്താകും ഇതിന്റെ വില എന്ന് പ്രതീക്ഷിക്കുന്നു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090