സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍

|

സാങ്കേതിക വിദ്യയില്‍ മാറ്റം സംഭവിക്കുന്നത് വളരെ വേഗത്തിലാണ്. അതിനാല്‍ ഒന്നിനെ മനസിലാക്കി തുടങ്ങുന്നതിനു മുന്‍പ് തന്നെ മറ്റൊന്നില്ലേക്ക് എത്തിപ്പെടാന്‍ നമ്മള്‍ വല്ലാതെ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ക്യാമറയിലെ കാര്യത്തിലും മൊബൈലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യാസമില്ല.

സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിര

എന്നാല്‍ ഇവിടെ പലരേയും പിന്നോട്ട് വലിക്കുന്നത് അവയുടെ വില തന്നെയാണ്. ഇവിടെ ഞാന്‍ പ്രധാനമായി എടുത്തു പറയാന്‍ പോകുന്നത് ക്യാമറയുടെ കാര്യമാണ്. എന്‍ട്രി ലെവല്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ആ ബജറ്റ് പോലും താങ്ങാന്‍ കഴിയാത്ത പല ഫോട്ടോഗ്രാഫി പ്രേമികളും ഇന്നുണ്ട്. അവരുടെ ഏക ആശ്രയം എന്നു പറയുന്നത് സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകളാണ്.

കുറഞ്ഞ വിലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വാങ്ങുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന നഷ്ട സാധ്യതകളെ കുറിച്ചും നിങ്ങള്‍ മനസ്സിലാക്കണം. ഒരല്‍പം ശ്രദ്ധയോടെ ഇവ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഒരു നഷ്ടവും നിങ്ങള്‍ക്കുണ്ടാകില്ല.

സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയാം.

ക്യാമറയുടെ വാറണ്ടി

ക്യാമറയുടെ വാറണ്ടി

മിക്ക ക്യാമറകള്‍ക്കും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വാറണ്ടി ഉണ്ടായിക്കും. വാറണ്ടിയുളള ക്യാമറകള്‍ വാങ്ങുന്നതാണ് ഉചിതം. അപ്പോള്‍ നഷ്ട സാധ്യതയും കുറഞ്ഞിരിക്കും. മിനിമം മൂന്നു നാലു മാസം വാറണ്ടിയുളള ക്യാമറകള്‍ വാങ്ങാന്‍ ശ്രമിക്കുക. അപ്പോള്‍ വാറണ്ടി കഴിയുന്നതിനു മുന്‍പ് നിങ്ങള്‍ക്കത് നന്നായി ഉപയോഗിച്ചു നോക്കുകയും ചെയ്യാം. അതു പോലെ വാറണ്ടി കഴിഞ്ഞ ക്യാമറയാണെങ്കില്‍ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും നിങ്ങള്‍ ഉപയോഗിച്ചു നോക്കണം. അതു പെലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ക്യാമറയുടെ സീരിയല്‍ നമ്പര്‍. അതു പരിശോധിച്ചാല്‍ ക്യാമറ ഒറിജിനലാണോ അല്ലയോ എന്നും മനസ്സിലാക്കാം.

ഷട്ടര്‍ കൗണ്ട്

ഷട്ടര്‍ കൗണ്ട്

ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ഷട്ടര്‍ നിശ്ചിത എണ്ണം പകര്‍ത്താനായി രൂപകല്‍പന ചെയ്തിരിക്കുന്നവയാണ്. അതിനാല്‍ ആ കാലയളവിനു ശേഷം ക്യാമറയുടെ കൃത്യത കുറയാനോ തകരാറിലാകാനോ സാധ്യത ഏറെയാണ്. ഓരോ തവണ നിങ്ങള്‍ ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഷട്ടര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ഇതിനെ 'ഷട്ടര്‍ അക്‌ച്വേഷന്‍സ്' (Shutter actuations) എന്നു പറയുന്നു. ഇപ്പോള്‍ ഷട്ടര്‍ അക്‌ച്വേഷന്‍സ് സൈറ്റുകളും ആപ്പുകളും ഉണ്ട്. അത് ഉപയോഗിച്ച് ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ഷട്ടര്‍ കൗണ്ട് കണ്ടെത്താം.

എങ്ങനെ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ഷട്ടര്‍ കൗണ്ട് കണ്ടെത്താം?

എങ്ങനെ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ഷട്ടര്‍ കൗണ്ട് കണ്ടെത്താം?

നേരത്തെ പറഞ്ഞിരുന്നു സൈറ്റുകള്‍ ഉപയോഗിച്ച് ഷട്ടര്‍ കൗണ്ട് കണ്ടെത്താം എന്ന്. ഇവിടെ ഞാന്‍ പറയാന്‍ പോകുന്ന സൈറ്റ് camerashuttercount.com ആണ്. ഇതൊരു ഫ്രീ സൈറ്റാണ്. ഇനി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഷട്ടര്‍ കൗണ്ട് അറിയേണ്ട ക്യാമറ ഉപയോഗിച്ച് ഒരു ഫോട്ടോ എടുക്കുക. അതിനു ശേഷം ഞാന്‍ മേല്‍ പറഞ്ഞ പോര്‍ട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുക. camerashuttercount.com ഉപയോഗിക്കുമ്പോള്‍ അപ്‌ലോഡ് നിരക്ക്, ബ്രൗസറിന്റെ സ്റ്റാറ്റസ് ബാറില്‍ കാണാന്‍ കഴിയും. നിങ്ങള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഒരു പേജ് പ്രത്യക്ഷപ്പെടുകയും അതില്‍ നിങ്ങളുടെ ക്യാമറയുടെ ഷട്ടര്‍ കൗണ്ട് കാണുകയും ചെയ്യും. പ്രൊഫഷണല്‍ അല്ലാത്തവരുടെ കൈയ്യില്‍ നിന്നും ക്യാമറ വാങ്ങുകയാണെങ്കില്‍ ഷട്ടര്‍ കൗണ്ട് സാധാരണ കുറവായിരിക്കും. 50%ല്‍ കുറഞ്ഞ ഷട്ടര്‍ കൗണ്ടുളള ക്യാമറകള്‍ വാങ്ങുന്നതാണ് നല്ലത്.

ക്യാമയുടെ സെന്‍സര്‍ തകരാറുണ്ടോ എന്ന് എങ്ങനെ അറിയാം?

ക്യാമയുടെ സെന്‍സര്‍ തകരാറുണ്ടോ എന്ന് എങ്ങനെ അറിയാം?

ക്യാമറയുടെ സെന്‍സറാണ് ഏറ്റവും പ്രധാന ഭാഗമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? 'മിറര്‍ അപ്' മോഡിലാക്കി നോക്കിയാല്‍ ക്യാമറയുടെ സെന്‍സറിലെ പൊടികളും ഉരസലുകളും വ്യക്തമാകും. ഒരിക്കലും സെന്‍സറില്‍ വിരല്‍ കൊണ്ടു സ്പര്‍ശിക്കാന്‍ പാടില്ല. ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ ഇട്ട് അതില്‍ ക്ലിയര്‍ ഉണ്ടോ എന്നു പരിശോധിക്കുക. ഈ എടുത്ത ചിത്രങ്ങള്‍ വ്യക്തമല്ലെങ്കില്‍ ലെന്‍സ് മാറ്റി ചിത്രങ്ങള്‍ എടുത്ത ശേഷം മാത്രം സെന്‍സറിന്റെ ഗുണനിലവാരം കണക്കാക്കുക.

സ്മോട്ഫോൺ ഉപയോഗത്തിന് നിങ്ങൾ അടിമപ്പെട്ടെങ്കിൽ ഇതൊന്ന് വായിക്കുകസ്മോട്ഫോൺ ഉപയോഗത്തിന് നിങ്ങൾ അടിമപ്പെട്ടെങ്കിൽ ഇതൊന്ന് വായിക്കുക

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

പഴയ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വാങ്ങുമ്പോള്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് സീരിയല്‍, ഷട്ടര്‍, സെന്‍സര്‍. ഇവ മൂന്നും വിദഗ്ധമായി പരിശോധിച്ച ശേഷം ക്യാമറയുടെ എല്ലാ ബട്ടണുകളും ഡയലുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. ഓട്ടോഫോക്കസ് മോഡിലും ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക. കൂടാതെ ക്യാമറയുടെ മൈക്ക് പോര്‍ട്ട്, ബാറ്ററി എന്നിവയും ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ വഴി ഒരിക്കലും സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറ വാങ്ങാതിരിക്കാന്‍ ശ്രമിക്കുക.

Best Mobiles in India

Read more about:
English summary
Checklist For Buying Second Hand DSLR Camera

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X