ക്രോപ്‌ ഫ്രെയിം ക്യാമറയും ഫുള്‍ഫ്രെയും ക്യാമറയും തമ്മിലുള്ള വ്യത്യാസം

By: Archana V

ഡിഎസ്‌എല്‍ആര്‍ ക്യാമറ വാങ്ങുമ്പോള്‍ നിങ്ങളുടെ ആവശ്യത്തിന്‌ ഇണങ്ങുന്നത്‌ കണ്ടെത്തുന്നതിനായി ധാരാളം ഗവേഷണം നടത്തേണ്ടതുണ്ട്‌. നിരവധി ആശകുഴപ്പങ്ങള്‍ ഇത്‌ സംബന്ധിച്ച്‌ ഉണ്ടാകാം. അതില്‍ ഒന്നാണ്‌ ഫുള്‍ ഫ്രെയിം ക്യാമറ ആണോ ക്രോപ്‌ ഫ്രെയിം ക്യാമറ ആണോ തിരഞ്ഞെടുക്കേണ്ടത്‌ എന്നത്‌.

ക്രോപ്‌ ഫ്രെയിം ക്യാമറയും ഫുള്‍ഫ്രെയും ക്യാമറയും തമ്മിലുള്ള വ്യത്യാസം

പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറയാണ്‌ ഷൂട്ട്‌ ചെയ്യാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത്‌ ഒരു വിഷയമല്ല മറിച്ച്‌ ഡിഎസ്‌എല്‍ആര്‍ ആണെങ്കില്‍ ഇത്‌ ശ്രദ്ധിക്കേണ്ട കാര്യമാണ്‌.

നിങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന്‌ ഫുള്‍ഫ്രെയിം ക്യാമറയും ക്രോപ്‌ ഫ്രെയിം ക്യാമറയും തമ്മിലുള്ള ചില വ്യത്യാസങ്ങള്‍ ്‌ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫുള്‍ ഫ്രെയിം

35 എംഎം ഫോര്‍മാറ്റ്‌ (36* 24 എംഎം) ഫിലിമിലേതിന്‌ സമാനമായ സൈസില്‍ ഇമേജ്‌ സെന്‍സര്‍ ഉള്ള ക്യാമറയാണ്‌ ഫുള്‍ഫ്രെയിം ഡിഎസ്‌എല്‍ആര്‍.മികച്ച നിലവാരത്തിലുള്ള ഇമേജ്‌ ആണ്‌ ഫുള്‍ ഫ്രെയിം സെന്‍സറിന്റേത്‌ ഉയര്‍ന്ന ഐഎസ്‌ഒ പെര്‍ഫോര്‍മന്‍സില്‍ ഇത്‌ ശരിക്കും തിളങ്ങും.

ഫുള്‍ഫ്രെയിമും ക്രോപ്‌ ഫ്രെയിമും തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസം അവയുടെ ഫീല്‍ഡ്‌ ഓഫ്‌ വ്യൂവ്‌ ആണ്‌.

സൂഷ്‌മ ഭാവങ്ങള്‍ ആവശ്യമുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരാണ്‌ ആണ്‌ സാധാരണ ഫുള്‍ഫ്രെയിം ക്യാമറ ഉപയോഗിക്കുന്നത്‌. വൈഡ്‌ ആംഗിള്‍ ഉപയോഗിക്കുമ്പോള്‍ ഫുള്‍ഫ്രെയിം സെന്‍സര്‍ ഫോട്ടോഗ്രാഫര്‍ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ നല്‍കും.

ക്രോപ്‌ ഫ്രെയിം

ക്രോപ്‌ ഫ്രെയിമിന്റേത്‌ ചെറിയ സെന്‍സര്‍ ആണ്‌ , അത്‌ 35 മില്ലി മീറ്ററില്‍ താഴെയായിരിക്കും. ക്രോപ്‌ സെന്‍സറോട്‌ കൂടിയ ക്യാമറയും ചെറുത്‌ ആകാം. കാണുന്ന ആംഗിള്‍ നേര്‍ത്തതായിരിക്കും. വൈഡ്‌ ആംഗിള്‍ പ്രതീതി കുറയ്‌ക്കുന്നതിനാല്‍ ടെലിഫോട്ടോ പ്രതീതി ഉയരും.

എന്താണ്‌ എന്‍ക്രിപ്‌റ്റഡ്‌ ഗൂഗിള്‍ സെര്‍ച്ചിന്റെ ഗുണങ്ങള്‍

നിങ്ങള്‍ക്ക്‌ ഇണങ്ങുന്നത്‌ ഏതാണ്‌?

പ്രകൃതി, വന്യജീവി, സ്‌പോര്‍ട്‌സ്‌ എന്നിവ ഷൂട്ട്‌ ചെയ്യാനാണ്‌ താല്‍പര്യം എങ്കില്‍ ക്രോപ്‌ സെന്‍സര്‍ ആണ്‌ കൂടുതല്‍ മികച്ചത്‌.

അതേസമയം സാധാരണ ഫോക്കല്‍ ലെംഗ്‌തില്‍ ഉയര്‍ ഐഎസ്‌ഒയില്‍ ഷൂട്ട്‌ ചെയ്യാന്‍ ഫുള്‍ ഫ്രെയിം ക്യാമറ സഹായിക്കും. സ്വാഭാവിക വെളിച്ചത്തില്‍ ഷൂട്ട്‌ ചെയ്യുന്നതിനും പ്രകൃതിദൃശ്യവും , ശില്‌പങ്ങളും മറ്റും പകര്‍ത്തുന്നതിനും ഫുള്‍ ഫ്രെയിം ആയിരിക്കും ഉപയോഗപ്രദം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Among many confusions, one such questions are whether to select a Full Frame camera or Crop Frame camera?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot