ഡിഎസ്എല്‍ആര്‍- സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ വ്യത്യാസങ്ങള്‍!

Written By:

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ നിങ്ങള്‍ വിവിധ ഉത്പന്നങ്ങള്‍, സോഫ്റ്റ്‌വയറുകള്‍ മുതലായവയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് ഒരു മൊബൈല്‍ ഫോണും ഡിഎസ്എല്‍ആര്‍ ക്യാമറയും തമ്മിലുളള വ്യത്യാസങ്ങള്‍.

ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് വമ്പന്‍ ഓഫര്‍: വേഗമാകട്ടേ!

ഡിഎസ്എല്‍ആര്‍- സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ വ്യത്യാസങ്ങള്‍!

ക്യാമറകളുടെ ഇടം ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കീഴടക്കിയെങ്കിലും പലരുടേയും ഉളളില്‍ ഇപ്പോഴും ഡിഎസ്എല്‍ആര്‍ ക്യാമറ മോഹം ഉദിക്കുന്നുണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഇതിനുളള മികച്ച ഉത്തരം നിങ്ങള്‍ക്കു നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

ആദ്യം ഡിഎസ്എല്‍ആര്‍ ക്യാമറയെ കുറിച്ചു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിജിറ്റല്‍ സിങ്കിള്‍ ലെന്‍സ് റിഫ്‌ളക് ക്യാമറ (ഡിഎസ്എല്‍ആര്‍ ക്യാമറ)

ലെന്‍സ് മാറ്റി വയക്കുന്ന ക്യാമറ എന്നു വേണമെങ്കില്‍ ഇതിനെ പറയാം. പല വിലയില്‍ ഈ ക്യാമറകള്‍ ലഭിക്കാറുണ്ട്.

എത്ര ചെറിയ മോഡല്‍ ആയാലും ചിത്രങ്ങളുടെ ഗുണമേന്മ ഉയര്‍ന്നതായിരിക്കും. വീഡിയോ ക്വാളിറ്റിയും വളരെ മികച്ചതാണ്. ഇതില്‍ ലെന്‍സുകള്‍ മാറ്റി വയ്ക്കാം.
എന്നാല്‍ ഈ ക്യാമറയ്ക്ക് കുറച്ചു ഭാരകൂടുതലാണ്. ലെന്‍സുകളും കൂടെ കൊണ്ടു നടക്കേണ്ടി വരും.

 

പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകള്‍

ഇത് ചെറിയ ക്യാമറകളാണ്. താരതമ്യേന ഉപയോഗിക്കാന്‍ ഇത് എളുപ്പമാണ്. ഒരു വസ്തുവിനെ പോയിന്റെ ചെയ്ത് ഷൂട്ട് ചെയ്യേണ്ടി വരും. ഇതിനു ഭാരം വളരെ കുറവാണ്.

ഇപ്പോള്‍ കിട്ടുന്ന നല്ല മൊബൈല്‍ ക്യാമറകളേക്കാള്‍ മികവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന്റെ ഫോക്കസ് മാനുവല്‍ അല്ല, ഇതാണ് ഇതിന്റെ ദോഷം.

ജിയോ ഓഫറുകള്‍ അവസാനിക്കുന്നു: അടുത്ത് എന്താണ് സംഭവിക്കുന്നത്?

 

പ്രൊസ്യൂമര്‍ ക്യാമറകള്‍

ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ ഗുണമേന്മ ഏതാണ്ടു നല്‍കും എന്നാല്‍ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളുടെ അത്രആയാസരഹിതമായി ഉപയോഗിക്കാവുന്നതുമായ ക്യാമറകളാണിവ. ഇവയെ അഡ്വാന്‍സിഡ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകള്‍ എന്നും പറയും. ഇവയില്‍ ഫോക്കല്‍ ലെങ്ക്ത് കൂടിയ ലെന്‍സുകളായിരിക്കും. സെന്‍സറുകളുടെ വലുപ്പവും ഒരു പോലെയായിരിക്കും.

എന്നാല്‍ മാനുവല്‍ ഫോക്കസിങ്ങ് ചില മോഡലുകള്‍ക്കു മാത്രമേ ഉണ്ടായിരിക്കൂ.

 

മിറര്‍ ലെസ് ക്യമറകള്‍

ഇത് ഡിഎസ്എല്‍ആര്‍ ക്യാമറയേക്കാള്‍ കോംപാക്ട് ആണ് എന്നാല്‍ ഗുണമേന്മയില്‍ മുന്നിലാണിവര്‍. ഒട്ടുമിക്ക കമ്പനികള്‍ക്കും കോംപാക്ട് സിസ്റ്റം ക്യാമറകള്‍ എന്നറിയപ്പെടുന്ന മിറര്‍ ലെന്‍സ് ഉണ്ട്. ഇതിന്റെ ഉളളില്‍ പ്രിസം ഇല്ല എന്നു തന്നെയാണ് ഡിഎസ്എല്‍ആറില്‍ നിന്നും വ്യത്യാസം.

ഫുള്‍ ഫ്രയിം സെന്‍സറുകളും ഇപ്പോള്‍ ലഭ്യമാണ്. ഇതിന് ഭാരം കുറവാണ്. വലിയ സെന്‍സറുകള്‍, മാറ്റി വയ്ക്കാവുന്ന ഭാരം കുറഞ്ഞ ലെന്‍സുകള്‍ എന്നിവ ഇതിന്റെ പ്രധാന ഗുണമാണ്.

 

മൊബൈല്‍ ക്യാമറകള്‍

ഡിഎസ്എല്‍ആര്‍ ക്യാമറകളേക്കാളും മൊബൈല്‍ തിരഞ്ഞെടുക്കുന്നതിനുളള പ്രധാന കാരണം അതിന്റെ പോര്‍ട്ടബിലിറ്റി, കണക്ടിവിറ്റ് അതിന്റെ വില എന്നിവയാണ്. ദിവസങ്ങള്‍ കടന്നു പോകുന്നതോടെ ഹാന്‍സെറ്റ് നിര്‍മ്മാതാക്കള്‍ നല്ല ഔട്ട്പുട്ട് ഉണ്ടാക്കുന്ന ഫോണുകളാണ് വിപണിയില്‍ ഇറക്കുന്നത്.

വീണ്ടും പുതിയ അത്യുഗ്രന്‍ സവിശേഷതകളുമായി വാട്ട്‌സാപ്പ്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
One of the most asked questions is "What is the difference between a mobile camera and DSLR camera? In this article, we have tried to answer to our best of abilities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot