DSLR ക്യാമറയുടെ വ്യത്യസ്ഥമായ മോഡുകള്‍!
മികച്ച മോഡുകളുമായി ഡിഎസ്എല്‍ആര്‍ ക്യാമറകള്‍
മെക്കാനിക്കല്‍ മിറര്‍ സംവിധാനവും പെന്റാപ്രിസവും ഉപയോഗിക്കുന്ന ഡിജിറ്റര്‍ ക്യാമറയാണ് DSLR ക്യാമറ. DSLR ക്യാമറകളെ ക്യാമറ ബോഡി, ലെന്‍സ്, ഫ്‌ളാഷ് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

ഒരു DSLR ക്യാമറയുടെ മോഡുകളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ഒരു പുതിയ DSLR ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ പറയുന്ന കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
DSLR ക്യാമറ മോഡുകളെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക..

ഓട്ടോ മോഡ്
ഈ മോഡ് ഉപയോഗിച്ച് നിങ്ങളുടെ ക്യാമറ ഓട്ടോമാറ്റിക് ആയി ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍, ISO, ഫ്‌ളാഷ് സെറ്റിങ്ങ്‌സ് എന്നിവ തിരഞ്ഞെടുക്കാം. ഈ സാഹചര്യത്തില്‍ യാതൊരു ക്രമീകരണവും ആവശ്യമില്ല. നിങ്ങള്‍ക്ക് DSLR നെ കുറിച്ച് യാതൊരു ഐഡിയയും ഇല്ലെങ്കില്‍ ചില ഷോര്‍ട്ടുകള്‍ എടുക്കുന്നതിന് ഈ മോഡ് ഉപയോഗിക്കാം.

പോര്‍ട്രേറ്റ് മോഡ്
ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കുന്നതിന് ഈ മോഡ് ഉപയോഗിക്കാം. ഫോട്ടോ എടുക്കുമ്പോള്‍ ചുറ്റു ഭാഗം ഇരുണ്ടതായാലും നല്ല വെളിച്ചമുളള അവസ്ഥയായി പ്രവര്‍ത്തിക്കുന്നു.

മാക്രോ മോഡ്
വളരെ ചെറുതായ ഒരു ചിത്രത്തിന്റെ ചിത്രം എടുക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഈ മോഡ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നിരുന്നാലും പൂര്‍ണ്ണമായും ഈ ഷോര്‍ട്ട് നോടാന്‍ നിങ്ങള്‍ക്ക് പ്രത്യേക മാക്രോ ലെന്‍സ് ആവശ്യമാണ്. ഈ മോഡ് തെളിച്ചമുളള സാഹചര്യത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ലാന്‍ഡ് സ്‌കേപ്പ് മോഡ്
പോര്‍ട്രേറ്റ് മോഡില്‍ നിന്നും വ്യത്യസ്ഥമായി മുന്‍ ഭാഗത്തു നിന്നും ദൂരത്തേക്ക് ഒരു കേന്ദ്രീകൃത ചിത്രം സൃഷ്ടിക്കാന്‍ കഴിയുന്നു. പകല്‍ സമയത്ത് ഈ മോഡ് മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു.


Click it and Unblock the Notifications








