ഡെപ്ത് ഓഫ് ഫീല്‍ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

By Archana V
|

സ്മാര്‍ട് ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സാധാരണമായതോടെ ഡെപ്ത് ഓഫ് ഫീല്‍ഡിന്റെ പ്രാധാന്യവും ഉയര്‍ന്നു. പല സ്മാര്‍ട് ഫോണുകളിലും അടുത്തിടെ പ്രചാരം നേടിയ പഴയകാല ക്യാമറ വിദ്യകളില്‍ ഒന്നാണിത്.

 
ഡെപ്ത് ഓഫ് ഫീല്‍ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഡെപ്ത് ഓഫ് ഫീല്‍ഡിനെ കുറിച്ച് മനസ്സിലാക്കുക എന്നത് വളരെ എളുപ്പമാണ് എന്നാല്‍ അത് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ഓന്നോ രണ്ടോ ദിവസം വേണ്ടി വരും

എന്താണ് ഡെപ്ത് ഓഫ് ഫീല്‍ഡ്

എന്താണ് ഡെപ്ത് ഓഫ് ഫീല്‍ഡ്

ലളിതമായി പറഞ്ഞാല്‍ ദൃശ്യത്തിന്റെ ആഴം ആണ് ഡെപ്ത് ഓഫ് ഫീല്‍ഡ് . നിങ്ങള്‍ ഫോക്കസ് ചെയ്യുന്ന വസ്തുവിന് ചുറ്റുമുള്ള സ്വീകാര്യമായ ഫോക്കസ് ഏരിയ ആണിത. ദൃശ്യത്തിലെ വ്യക്തവും അവ്യക്തവുമായ വസ്തുക്കള്‍ തമ്മിലുള്ള ദൂരം ആണിത് സൂചിപ്പിക്കുന്നത്.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന അപ്പര്‍ച്ചര്‍, ഉപയോഗിക്കുന്ന ലെന്‍സ്, ഷൂട്ടിങിന് തിരഞ്ഞെടുത്ത ക്യാമറ, ലെന്‍സിന് എത്ര അടുത്താണ് വസ്തു എന്നു തുടങ്ങി ഡെപ്ത് ഓഫ് ഫീല്‍ഡ് നിരവധി ഘടകങ്ങളെ ആശ്രയിക്കുന്നുണ്ട് .

ഡെപ്ത് ഓഫ് ഫീല്‍ഡിനെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് അപ്പെര്‍ചറിന്റെ വലുപ്പമാണ്. ഫോട്ടോ എടുക്കുമ്പോള്‍ ലെന്‍സിന്റെ അപ്പെര്‍ച്ചര്‍ (എഫ്-സ്റ്റോപ്) വ്യാസത്തില്‍ വ്യത്യാസം വരുത്തുന്നതാണ് ഡെപ്ത് ഓഫ് ഫീല്‍ഡ് നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി.

എഫ് നമ്പര്‍ ചെറുതാണെങ്കില്‍ ഡെപ്ത് ഓഫ് ഫീല്‍ഡും ചെറുതായിരിക്കും എഫ് നമ്പര്‍ വലുതാണെങ്കില്‍ ഡെപ്ത് ഓഫ് ഫീല്‍ഡും വലുതായിരിക്കും.

ദൂരം

ദൂരത്തിന്റെ കാര്യത്തില്‍, വസ്തു അടുത്താണെങ്കില്‍ ഡെപ്ത് ഓഫ് ഫീല്‍ഡിന്റെ ആഴം കുറയും വസ്തുവില്‍ നിന്നും അകലും തോറും ആഴം കൂടും.

പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ

ഇത്തരം ക്യാമറയില്‍ വിവിധ മോഡുകള്‍ ഉപയോഗിച്ച് ഡെപ്ത്ഓഫ് ഫീല്‍ഡ് നിയന്ത്രിക്കാം. ഉദാഹരണത്തിന് ആളുകളുടെ ചിത്രമാണ് എടുക്കേണ്ടത് എങ്കില്‍ നിങ്ങള്‍ക്ക് പോട്രേറ്റ് മോഡ് തിരഞ്ഞെടുക്കാം, ഇത് നേര്‍ത്ത ഡെപ്ത് ഓഫ് ഫീല്‍ഡ് നല്‍കും.

അതേസമയം പ്രകൃതി ദൃശ്യങ്ങളുടെ ആണെങ്കില്‍ നിങ്ങള്‍ക്ക് ലാന്‍ഡ്‌സ്‌കേപ് മോഡ് തിരഞ്ഞെടുുക്കാം, ഇതില്‍ ഡെപ്ത് ഓഫ് ഫീല്‍ഡ് ആഴത്തിലുള്ളതായിരിക്കും.

ഇത് എപ്പോള്‍ ഉപയോഗിക്കണം ?
 

ഇത് എപ്പോള്‍ ഉപയോഗിക്കണം ?

പശ്ചാത്തലത്തില്‍ നിന്നും വസ്തു വേറിട്ട് നില്‍ക്കണം എന്നുണ്ടെങ്കില്‍ ഇത് ഉപയോഗിക്കാം. പോട്രെയ്റ്റ്, വൈല്‍ഡ്‌ലൈഫ്, സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫിയിലാണ് ഇതിന് കൂടുതല്‍ പ്രാധാന്യം ഉള്ളത്.

പുതിയ ഐഒഎസ് 11 ല്‍ പരീക്ഷിക്കാവുന്ന മികച്ച എആര്‍ ആപ്പുകള്‍പുതിയ ഐഒഎസ് 11 ല്‍ പരീക്ഷിക്കാവുന്ന മികച്ച എആര്‍ ആപ്പുകള്‍

ഡിഒഎഫ് നിര്‍ണയിക്കുക

ഡിഒഎഫ് നിര്‍ണയിക്കുക

ഡെപ്ത്ഓഫ് ഫീല്‍ഡ് നിര്‍ണയിക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ നിങ്ങളുടെ ക്യാമറയ്ക്കും ലെന്‍സിനുമായി ഇന്റര്‍നെറ്റില്‍ നിന്നും ഡെപ്ത് ഓഫ് ഫീല്‍ഡ് ചാര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

കൂടാതെ ഡെപ്ത് ഓഫ് ഫീല്‍ഡ് സ്വയം നിര്‍ണയിക്കുന്നതിന് വിവിധ തരം ആപ്പുകള്‍ ലഭ്യമാണ് . ഇവ നിങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

  • ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍
  • ഡെപ്ത് ഓഫ് ഫീല്‍ഡ് കൂട്ടാന്‍
  • അപ്പെര്‍ചര്‍ ചെറുതാക്കുക( ഉയര്‍ന്ന എഫ്-നമ്പര്‍)
  • വസ്തുവില്‍ നിന്നും അകലുക
  • ഫോക്കല്‍ ദൂരം കുറയ്ക്കുക
  • ഡെപ്ത് ഓഫ് ഫീല്‍ഡ് കുറയ്ക്കാന്‍
  • അപ്പെര്‍ചര്‍ വലുതാക്കുക( താഴ്ന്ന എഫ്-നമ്പര്‍)
  • വസ്തുവിനോട് അടുക്കുക
  • ഫോക്കല്‍ ദൂരം കൂട്ടുക

Best Mobiles in India

Read more about:
English summary
With the rise of dual camera modules in smartphones, there is a rise in Depth of Field feature as well. Check out here to know everything you need to know about Depth of Field.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X