TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലോകത്തിലെ ആദ്യത്തെ 4K റിക്കോഡിംഗ് ക്യാമറയായ ലുമിക്സ് GH5S-ന് പിന്നാലെ രണ്ട് പുതിയ ക്യാമറകള്‍ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാനസോണിക്. 50000 രൂപയ്ക്കും 70000-നും ഇടയ്ക്ക് വില പ്രതീക്ഷിക്കുന്ന ക്യാമറകള്‍ ഏപ്രിലില്‍ വിപണിയിലെത്തും. G7, G85 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.
ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ക്യാമറകളായ G7, G85 എന്നിവ ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പാനസോണിക് ഇന്ത്യ ഡിജിറ്റല്‍ ഇമേജിംഗ്- പ്രോഡക്ട് ഹെഡ് ഗൗരവ് ഘാവ്രി GizBot-നോട് പറഞ്ഞു.
സിനിമ, കല്യാണ വീഡിയോ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് ലുമിക്സ് GH5S പുറത്തിറക്കിയിരിക്കുന്നത്. ക്യാമറ പരിചയപ്പെടുത്തുന്നതിനായി വര്ക്ഷോപ്പുകള് സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 184990 രൂപയാണ് ലുമിക്സ് GH5S-ന്റെ വില.
പ്രകാശം തീരെ കുറഞ്ഞ സാഹചര്യങ്ങളിലും മികവോടെ പ്രവര്‍ത്തിക്കുമെന്നതാണ് ലുമിക്സ് GH5S-ന്റെ ഏറ്റവും വലിയ സവിശേഷത. ഇരുട്ടില്‍ പോലും കോമ്പോസിഷന്‍ പരിശോധിക്കാന്‍ സഹായിക്കുന്ന ലൈവ് വ്യൂ ബൂസ്റ്റ് സവിശേഷതയും എടുത്തുപറയേണ്ടതാണ്.
ആമസോണിലൂടെ ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫറുകളും ലഭിക്കുന്നു
ഡ്യുവല്‍ നേറ്റീവ് ISO സാങ്കേതികവിദ്യയോട് കൂടിയ 10.2 മെഗാപിക്സല്‍ ഡിജിറ്റല്‍ MOS സെന്‍സര്‍, വീനസ് എന്ജിന് 10 എന്നിവ വീഡിയോഗ്രാഫര്മാരുടെ മനംകവരുമെന്ന് ഉറപ്പാണ്. ISO 51200 ഹൈ സെന്‍സിറ്റിവിറ്റിയില്‍ റിക്കോഡ് ചെയ്ത് വെളിച്ചക്കുറവിനെ മറികടക്കാന്‍ കഴിയും. ISO 204800 വരെ ഉയര്‍ത്താനുമാകും.
ഏത് സാഹചര്യത്തിലും, പ്രത്യേകിച്ച് പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍, മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ലുമിക്സ് GH5S-ലെ 225 പോയിന്റ് ഓട്ടോഫോക്കസ് സംവിധാനം സഹായിക്കുമെന്ന് ഗൗരവ് പറയുന്നു. ഇതിന് പുറമെ 4K-യില്‍ 2.5x സ്ലോ മോഷന്‍ ദൃശ്യങ്ങളും ഫുള്‍ എച്ച്ഡിയില് 10x സ്ലോ മോഷന്‍ ദൃശ്യങ്ങളും ചിത്രീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018-19-ല്‍ 1.5-3L ക്യാമറ വിപണിയില്‍ 20 ശതമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പാനസോണിക് ഇന്ത്യ സിസ്റ്റം സൊല്യൂഷന് ബിസിനസ്സ് ഹെഡ് വിജയ് വധ്വാന് വ്യക്തമാക്കി.