പെന്റാക്‌സ് കെ-5 ക്യാമറയ്ക്ക് പുതിയ ഫേംവെയര്‍ അപ്‌ഡേഷന്‍

Posted By:

പെന്റാക്‌സ് കെ-5 ക്യാമറയ്ക്ക് പുതിയ ഫേംവെയര്‍ അപ്‌ഡേഷന്‍

ഫോട്ടോഗ്രഫി ഒരു പ്രൊഫഷനായി സ്വീകരിച്ചവരോ സാധാരണക്കാരോ പരക്കെ ഉപയോഗിക്കുന്ന ഒരു ക്യാമറയാണ് പെന്റാക്‌സ് കെ-5.  ഇതിന്റെ ഫീച്ചറുകള്‍ വളരെ മികച്ചതാണ്.  16.3 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സര്‍, 1080പി വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം എന്നീ പ്രത്യേകതകള്‍ മതി ആരുടെയും മനം കവരാന്‍.

ഈ ക്യാമറയ്ക്ക് ഫേംവെയര്‍ അപ്‌ഡേഷന്‍ പ്രഖ്യാപിക്കപ്പെട്ടത് ഈയിടെയാണ്.  ഈ ഫേംവെയര്‍ അപ്‌ഡേഷനോടെ നിലവിലുള്ള സോഫ്റ്റ്‌വെയറിന് കാര്യമായ പല മാറ്റങ്ങളും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഫേംവെയറുകളുടെ വ്യത്യസ്ത വേര്‍ഷനുകള്‍ക്ക് വ്യത്യസ്ത മാറ്റങ്ങള്‍.

നിലവിലുള്ള ഫീച്ചറുകള്‍ കൂടുതല്‍ മികച്ചതാവുക, പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് ഈ മാറ്റങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  വി1.12 വേര്‍ഷനിലാണ് കാര്യമായ മാറ്റം നടക്കുക.  ഫോട്ടോ പകര്‍ത്തുന്ന സംവിധാനത്തിലുള്ള പാകപ്പിഴവുകള്‍ തിരുത്താനാണ് ഇത്.

അസ്‌ട്രോട്രെയ്‌സര്‍ ഉപയോഗിച്ച് രാത്രികാലങ്ങള്‍ എടുക്കുന്ന ഫോട്ടോകളില്‍ ലൈറ്റ് ഗ്രീന്‍ നോയിസ് കാണപ്പെടുന്നു എന്നൊരു പരാതി ചില ഉപയോക്താക്കളുടെ ഭാഗത്തു നിന്നും ഈ ക്യാമറയെ കുറിച്ച് ഉണ്ടായിരുന്നു.  ഈ അപ്‌ഡേഷനോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

വി1.10 വേര്‍ഷനില്‍ റോ ഇമേജ് ഡിവലെപ് ചെയ്യുമ്പോള്‍ ജിപിഎസ് ഡാറ്റ ലഭ്യമാകും വിധത്തിലുള്ള അപ്‌ഡേഷന്‍ നടത്തും.  അതായത് ഒരു ജിപിഎസ് യൂണിറ്റിനു തുല്യമായ അപ്‌ഡേഷനാണ് വി1.10 വേര്‍ഷനില്‍ നടക്കുക.

വി1.03 വേര്‍ഷനില്‍ ഒന്നിലേറെ മാറ്റങ്ങള്‍ നടക്കും അപ്‌ഡേഷന്‍ വഴി.  ചെറിയ വെളിച്ചത്തിലും ഓട്ടോ ഫോക്കസിന്റെ സൂക്ഷമത വളരെ മെച്ചപ്പെടും.  അങ്ങനെ ക്യാമറയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയും വളരെ മികച്ചതാകും.

ട്രാന്‌സ്ഫര്‍ റേറ്റ് യുഎച്ച്എസിന്റെ അത്രയും വരില്ലെങ്കിലും വി1.02 വേര്‍ഷന്‍ ക്യാമറയ്ക്ക് എസ്ഡിഎക്സ്സി മെമ്മറി കാര്‍ഡിന്റെ സപ്പോര്‍ട്ട് സാധ്യമാക്കും.  ബള്‍ബ് മോഡില്‍ ഏത് ഐഎസ്ഒ സെറ്റിംഗും ഉപയോഗപ്പെടുത്താവുന്നതാണ്.

റോ പോര്‍മാറ്റില്‍ തുടര്‍ച്ചയായി ഷോട്ട്‌സും, തുടര്‍ച്ചയായ ഷൂട്ടിംഗും സാധ്യമാകും വേര്‍ഷന്‍ വി1.01ലെ അപ്‌ഡേഷന്‍ വഴി.  കെ-5 ക്യാമറയുടെ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സൗകര്യാര്ഡത്ഥം ഈ പുതിയ ഫേംവെയര്‍ അപ്‌ഡേഷന്‍ പെന്റാക്‌സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഈ പുതിയ അപ്‌ഡേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  എസ്ഡി/എസ്ഡിഎച്ച്‌സി മെമ്മറി കാര്‍ഡ് ബ്ലാങ്ക് ആക്കുക, അല്ലെങ്കില്‍ ഫോര്‍മാറ്റു ചെയ്യുക.  ഇതില്‍ ഏതെങ്കിലും ഒന്നു ചെയ്യാതെ പുതിയ അപ്‌ഡെഷന്‍ നടത്തരുത്.

എല്‍-യുഎസ്ബി 7 കേബിള്‍ ഉപയോദിച്ചു വേണം ക്യാമറ കമ്പ്യൂട്ടറുമായി അപ്‌ഡേഷന് ബന്ധിപ്പിക്കാന്‍.  അതുപോലെ ബാറ്ററി ഫുള്‍ ആക്കിയതിനു ശേഷമേ അപ്‌ഡേഷന് ഇറങ്ങിത്തിരിക്കാവൂ.  ഇത്രയും ഉറപ്പു വരുത്തിയാല്‍ ധൈര്യമായി അപ്‌ഡേഷന്‍ നടത്താവുന്നതാണ്.

അപ്‌ഡേഷന് രണ്ടു വ്യത്യസ്ത ഫയലുകള്‍ ലഭ്യമാണ്.  ഒന്ന വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും, രണ്ടാമത്തേത് മാക്കിന്റോഷ് ഉപയോക്താക്കള്‍ക്കും.  ഇവയില്‍ അനുയോജ്യമായത് ഡൗണ്‍ലോഡ് ചെയ്തു ഓപണ്‍ ചെയ്താല്‍ ഇനിയും രണ്ടു ഫയലുകള്‍ കാണാം.  ഒരു റീഡ് മി ഫയലും അപ്‌ഡേറ്റ് ചെയ്യാനുള്ള ഫയലും.  മെമ്മറി കാര്‍ഡിന്റെ റൂട്ട് ഡയരക്റ്ററിയിലേക്ക് കോപ്പി ചെയ്ത് അപ്‌ഡേഷന്‍ നടത്തിയാല്‍ മതി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot