ബെന്‍ക്യുവില്‍ നിന്ന് ആദ്യ വാട്ടര്‍പ്രൂഫ് ക്യാമറ

Posted By: Super

ബെന്‍ക്യുവില്‍ നിന്ന് ആദ്യ വാട്ടര്‍പ്രൂഫ് ക്യാമറ

ബെന്‍ക്യു ആദ്യമായി ഒരു വാട്ടര്‍പ്രൂഫ് ക്യാമറ അവതരിപ്പിച്ചു. എല്‍എം100 എന്ന ഈ ക്യാമറ 14 മെഗാപിക്‌സലാണ്. ജലപ്രതിരോധശേഷിയെ കൂടാതെ ഷോക്ക്, മഞ്ഞ്, പൊടി എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്ന ക്യാമറയാണ് ഇത്.

2.7 ഇഞ്ച് എല്‍സിഡി സ്‌ക്രീനുള്ള ക്യാമറയില്‍ 4x ഓപ്റ്റിക്കല്‍ സൂമാണ് ഉള്ളത്. ഇത് ദൂരത്തിലുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗും സുഖമമാക്കുന്നു. 140 ഗ്രാം ഭാരമുണ്ട്. യുഎസ്ബി 2.0 വഴി ഡാറ്റാ ട്രാന്‍സ്ഫറിംഗും സാധ്യം. 10.2 എംബി ബില്‍റ്റ് ഇന്‍ മെമ്മറി കൂടാതെ 4ജിബി എസ്ഡി കാര്‍ഡ്, 32 ജിബി എസ്ഡിഎച്ച് കാര്‍ഡ്, 64 ജിബി വരെ എസ്ഡിഎക്‌സ് കാര്‍ഡ് എന്നിവയെയും ക്യാമറ പിന്തുണക്കുന്നുണ്ട്. അതിനാല്‍ ഇഷ്ടമുള്ളത്ര മെമ്മറി ഉയര്‍ത്താം.

പൊടിയേയും വെള്ളത്തേയുമെല്ലാം പ്രതിരോധിക്കുന്നതിനാല്‍ സാഹസിക യാത്രയ്ക്ക് കൂട്ടായി ഈ ക്യാമറ ഉപയോഗിക്കാനാകും. രണ്ട് മണിക്കൂറോളം 5 മീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ വരെ കേടുപാടില്ലാതെ ക്യാമറയ്ക്ക് നില്‍ക്കാനാകുമെന്നാണ് ബെന്‍ക്യു അറിയിച്ചിരിക്കുന്നത്. ഇതിലെ അണ്ടര്‍ വാട്ടര്‍ മോഡ് ഉപയോഗിച്ച് ജലത്തിനടിയിലെ ചിത്രങ്ങളും വ്യക്തതയോടെ എടുക്കാനാകുമത്രെ.

ലോമോ ഇഫക്റ്റ് സവിശേഷത, ഫിഷ്‌ഐ മോഡ്, എച്ച്ഡിആര്‍, ഓട്ടോ ഫഌഷ്, ഓട്ടോ ഫോഴ്‌സ് ഓണ്‍, സ്ലോ സിങ്ക്, ആന്റി റെഡ് ഐ, ഫോഴ്‌സ് ഓഫ് തുടങ്ങിയ സവിശേഷതകള്‍ ഇതിലെ ഫോട്ടോകളുടെ മേന്മ കൂട്ടാന്‍ സഹായിക്കുന്നതാണ്. 27,000 രൂപയാണ് ഈ ക്യാമറയുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot