കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോഗ്രാഫി രസകരമാക്കാന്‍ ഫ്യുജിഫിലിം ക്യാമറ

Posted By: Staff

കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോഗ്രാഫി രസകരമാക്കാന്‍ ഫ്യുജിഫിലിം ക്യാമറ

പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ രാത്രിയില്‍ ഫോട്ടോയെടുക്കുന്നതോ അല്ലെങ്കില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതോ അത്ര മികച്ച അനുഭവമല്ല. ഇപ്പോള്‍ ഏത് വെളിച്ചത്തിലും ഒരു പോലെ ഫോട്ടോയെടുക്കാനാകുന്ന ഡിജിറ്റല്‍ ക്യാമറയുമായി ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്ഫ്യുജിഫിലിം എഫ്660ഇഎക്‌സ്ആറിലൂടെ. ഇഎക്‌സആര്‍ സിഎംഒഎസ് ഇമേജ് സെന്‍സറാണ് ഇതില്‍ ഉപയോഗിക്കുന്നത്. 30എക്‌സ് ഇന്റലിജന്റ് ഡിജിറ്റല്‍ സൂമും 15 ഓപ്റ്റിക്കല്‍ സൂമും ഒപ്പം 16 മെഗാപിക്‌സല്‍ ഇഎക്‌സ്ആര്‍ സിഎംഒഎസ് സെന്‍സറുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

സ്റ്റില്‍ ഫോട്ടോഗ്രാഫിയെ കൂടാതെ 1080പിക്‌സല്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗും ഇതില്‍ സാധിക്കും. പ്രൊഫഷണല്‍, സാഹസിക ഫോട്ടോഗ്രാഫര്‍മാരെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇതിലെ ഓരോ സവിശേഷതകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെക്കന്റില്‍ 11 ഫ്രയിം വരെ നിര്‍ത്താതെ ഷൂട്ട് ചെയ്യാനും ഇതില്‍ സാധിക്കും.

എല്ലാ തരം ഫോട്ടോഗ്രാഫര്‍മാര്‍ക്കും വെല്ലുവിളി സൃഷ്ടിക്കുക പലപ്പോഴും ലോ ലൈറ്റ് അഥവാ വെളിച്ചക്കുറവാണ്. നല്ല പകലിനേക്കാളും പ്രകൃതിസൗന്ദര്യം ഏറെ തുടിച്ചുനില്‍ക്കുന്ന സന്ധ്യകളും രാത്രികളും ആണ്. എന്നാല്‍ അവ ചിത്രങ്ങളായി പകര്‍ത്തുമ്പോള്‍ പക്ഷെ വെളിച്ചക്കുറവ് കാരണം സുന്ദരമാകാറില്ല. ഫൈന്‍പിക്‌സ് 660 ഇഎകസ്ആറില്‍ വളരെ കുറഞ്ഞ ലൈറ്റിലും ഫോട്ടോ എടുക്കാനാകുന്ന പ്രത്യേക ഷൂട്ടിംഗ് മോഡ് ഉണ്ട്. കറുപ്പ്, ചുവപ്പ്, നീല, സ്വര്‍ണ്ണനിറങ്ങളില്‍ ലഭിക്കുന്ന ക്യാമറയുടെ വില 18,999 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot