ഫ്യുജിഫിലിം ജെഇസഡ്100 ക്യാമറ ഇന്ത്യയിലെത്തി

Posted By: Staff

ഫ്യുജിഫിലിം ജെഇസഡ്100 ക്യാമറ ഇന്ത്യയിലെത്തി

ഫ്യുജിഫിലിമില്‍ നിന്നും ഒരു ലോ ബജറ്റ് ക്യാമറയെത്തി. 9,000 രൂപ വിലവരുന്ന ക്യാമറയുടെ മോഡല്‍ നെയിം ജെഇസഡ്100 ആണ്. 8X സൂം ലെന്‍സ്  കപ്പാസിറ്റിയുള്ള ക്യാമറ ഫെയ്‌സ്ബുക്ക്, യുട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ പിന്തുണയ്ക്കുന്നുണ്ട്. ഹൈ റെസലൂഷന്‍ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന മൈഫൈന്‍പിക്‌സ് സ്റ്റുഡിയോ ഫീച്ചറും ജെഇസഡ്100 ക്യാമറയിലുണ്ട്.

സവിശേഷതകള്‍

 
  • 13.8 എംപി സിസിഡി സെന്‍സര്‍

  • 2.7 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെ

  • 8x ഓപ്റ്റിക്കല്‍ സൂം ലെന്‍സ്

  • ബില്‍റ്റ് ഇന്‍ ഫഌഷ്

  • 720പിക്‌സല്‍ എച്ച്ഡി മൂവി റെക്കോര്‍ഡിംഗ്

  • ഐഎസ്ഒ 100-3200*3

  • കാര്‍ഡ് സ്ലോട്ട്

129 ഗ്രാം ഭാരം, കോണ്ട്രാസ്റ്റ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, എസ്ആര്‍ ഓട്ടോ മോഡ്, 25എംഎം വൈഡ് ആംഗിള്‍ ലെന്‍സ്  എന്നിവയാണ് ഇതിലെ മറ്റ് ചില പ്രത്യേകതകള്‍. ഒരേ സമയം ഒമ്പത് മുഖങ്ങളെ വ്യക്തമാക്കുന്ന ഫെയ്‌സ് ഡിറ്റക്ഷന്‍ ടെക്‌നോളജിയാണ് ക്യാമറയിലുള്ളത്. സില്‍വര്‍, നീല, കറുപ്പ്, പിങ്ക്, ചുവപ്പ്, പര്‍പ്പിള്‍ നിറങ്ങളിലാണ് ക്യാമറ എത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot