ഗൂഗിള്‍ ക്ലിപ്‌സ്: ഗൂഗിളിന്റെ പുതിയ കിടിലന്‍ ക്യാമറ!

|

ക്യാമറ ഇഷ്ടപ്പെടാത്തവര്‍ ആരാണുളളത്. വിപണിയില്‍ പല തരത്തിലുളള ക്യാമറകള്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ഒരു ക്യാമറയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ക്ലിപ്‌സ് എന്നു പറയുന്ന ഈ ക്യാമറ ഫോട്ടോ എടുക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനും വളരെ ഹരമായിരിക്കും.

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

ഗൂഗിള്‍ ക്ലിപ്‌സ്: ഗൂഗിളിന്റെ പുതിയ കിടിലന്‍ ക്യാമറ!

ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളുടെ ഇവന്റിലാണ് ഗൂഗിള്‍ ക്ലിപ്‌സുകളെ കുറിച്ച് അവതരിപ്പിച്ചത്. അടിസ്ഥാനപരമായി, പിക്‌സല്‍ ഫോണുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ക്യാമറയാണ് ഗൂഗിള്‍ ക്ലിപ്‌സുകള്‍. പുതിയ ക്യാമറ മെറ്റീരിയല്‍ പഠനത്തിനും കൃത്രിമബുദ്ധിമാനുമാണ് ഇത്. രണ്ട് ഇഞ്ച് ചതുരത്തിലുളള ക്യാമറയുടെ നിര്‍മ്മാണത്തില്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ സ്വാഭാവിക നിമിഷങ്ങള്‍ പകര്‍ത്താന്‍ ഈ ചെറിയ ക്യാമറ പ്രത്യേകമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ ക്യാമറയുടെ പുറകിലായി ഒരു ക്ലിപ്പ് ഉണ്ട്. അതിനാല്‍ പല കാര്യങ്ങള്‍ക്കായി ഇത് ബന്ധപ്പെടുത്താം. സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന ഇൗ ക്യാമറയ്ക്ക് ഒരു ഷട്ടര്‍ ബട്ടണ്‍ ഉണ്ട്. 249 ഡോളര്‍ വിലയുളള ഈ ക്യാമറയ്ക്ക് 12 മെഗാപിക്‌സല്‍ സെന്‍സര്‍, 130 ഡിഗ്രീ ഫീല്‍ഡ് ഓഫ് വ്യൂ എന്നിവയുളള ഈ സ്മാര്‍ട്ട് ക്യാമറ ചിത്രങ്ങളുടെ ക്യാളിറ്റി ഏറെ വര്‍ദ്ധിപ്പിക്കുന്നു.

ഗൂഗിള്‍ ക്ലിപ്‌സ്: ഗൂഗിളിന്റെ പുതിയ കിടിലന്‍ ക്യാമറ!

ഇതിലൂടെ ചിത്രങ്ങള്‍ എടുത്ത ഉടന്‍ ആന്‍ഡ്രോയിഡിലും ഐഓഎസിലുമുളള ഗൂഗിള്‍ ക്ലിപ്‌സ് ആപ്പിലേക്ക് എത്തുന്നു. ഇതു നിങ്ങള്‍ക്ക് ഹൈ റെസല്യൂഷനില്‍ സേവ് ചെയ്യുകയോ ആവശ്യമില്ല എങ്കില്‍ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. ഇതു കൂടാതെ ഗ്യാലറി ആപ്പ് ഉപയോഗിച്ച് ഈ ഫോട്ടോകളും വീഡിയോകളും കാണുകയും ചെയ്യാം. മുഖങ്ങളെ വേഗം പിടിച്ചെടുക്കാന്‍ ക്യാമറയ്ക്ക് ആകുമെന്നും മെഷീന്‍ ലേണിങ്ങ് ഉപകരണത്തിനുളളില്‍ മാത്രമാണ് നടക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് വയര്‍ലെസ്സായി ഫോണ്‍ ഉപയോഗിച്ച് അവരുടെ ഡാറ്റകള്‍ സമന്വയിപ്പിക്കാന്‍ കഴിയും. ഇത് മാത്രമല്ല ഉപഭോക്താക്കള്‍ക്ക് മോഷന്‍ ഫോട്ടോകളും ക്യാപ്ച്ചര്‍ ചെയ്യാം. ക്യാമറയില്‍ 130 ഡിഗ്രി ലെന്‍സാണ് ഉളളത്. സെക്കന്‍ഡില്‍ 15 ഫ്രയിമുകള്‍ക്ക് ഫോട്ടോ എടുക്കാന്‍ കഴിയും. 16ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ്. തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ബാറ്ററി ലൈഫ് മൂന്നു മണിക്കൂര്‍ വരെ നില്‍ക്കും.

കണക്ടിവിറ്റിയില്‍ യുഎസ്ബി-സി, വൈഫൈ ഡയറക്ട്, ബ്ലൂട്ടൂത്ത് എല്‍ടിഇ എന്നിവയാണ്. പിക്‌സല്‍ ഫോണുകള്‍ക്കൊപ്പം സാംസങ്ങ് ഗാലക്‌സ് എസ്7/എസ്8, ഐഫോണ്‍ 6 അതിനു മുകളിലുമുളള ഫോണുകളിലും ഈ ക്യാമറ ബന്ധിപ്പിക്കാം.

Best Mobiles in India

English summary
As with everything announced at the Pixel 2 launch event, Google was at pains to emphasise just how much "machine learning" goes on inside the Google Clips camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X