മരുഭൂമിയില്‍ ഒട്ടക ക്യാമുമായി ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ

Written By:

ഗൂഗിളിന്റെ സ്ഥലങ്ങള്‍ അറിയാനുളള സംവിധാനമായ സ്ട്രീറ്റ് വ്യൂ, യു എ ഇ-യിലെ മരുഭൂമിയിലെത്തിയപ്പോള്‍ അത് 'ഒട്ടക ക്യാം' ( Camel Cam ) ആയി മാറി. ഒട്ടകപ്പുറത്ത് ക്യാമറ ഫിറ്റുചെയ്താണ് ഗൂഗിളില്‍ അതിന്റെ സ്ട്രീറ്റ് വ്യൂ ശേഖരത്തിലേക്ക് അബുദാബിയിലെ മരുപ്രദേശത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മരുഭൂമിയിലെ ചൂടോ അസഹനീയതയോ കൂടാതെ നമുക്ക് വീട്ടിലിരുന്ന് മുന്നിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ മരുഭൂമിയിലൂടെ വെര്‍ച്വല്‍ ടൂര്‍ നടത്താമെന്നതാണ് ഇതിന്റെ ആകര്‍ഷണം.
2007 ല്‍ ആരംഭിച്ച ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ പദ്ധതിയില്‍ ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണയായി കാറിന് മുകളില്‍ 360 ഡിഗ്രിയില്‍ തിരിഞ്ഞ് ദൃശ്യങ്ങളെടുക്കാന്‍ പാകത്തില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാമറയുപയോഗിച്ചാണ് സ്ട്രീറ്റ് വ്യൂവിലെ പ്രധാന ഭാഗങ്ങളെല്ലാം ഗൂഗിള്‍ ഷൂട്ട് ചെയ്യുന്നത്. എന്നാല്‍, കാറോടാത്ത സ്ഥലങ്ങളില്‍ മാത്രമാണ് പകരം സംവിധാനം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഗിള്‍ അവലംബിക്കാറ്. ചില പര്‍വ്വതങ്ങളില്‍ പര്‍വ്വതാരോഹകരുടെ ബാക്ക്പാക്കില്‍ നീളത്തിലുള്ള ദണ്ഡില്‍ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന രീതിയാണ് അവലംബിച്ചത്.

ഒട്ടക ക്യാമുമായി ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ ഏതെങ്കിലും ഒരു മൃഗത്തെ ഉപയോഗിച്ച് സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ആദ്യമായാണ്. പുലര്‍ച്ചെയാണ് ഒട്ടകപ്പുറത്തുള്ള ഷൂട്ടിങ്. ഒരു പ്രദേശിക വഴികാട്ടിയാണ് അതിന് സഹായിക്കുന്നത്. രാവിലെ ചൂട് കുറവായിരിക്കുമെന്ന് മാത്രമല്ല പുലര്‍ച്ചെ മരുഭൂമിയിലെ വായുവില്‍ പൊടി കുറവായതിനാല്‍ വ്യക്തതയോടെ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.
ഏറ്റവും 'ആധികാരികമായ ദൃശ്യങ്ങള്‍' ലഭിക്കാനാണ് മരുഭൂമിയില്‍ ഒട്ടകത്തെ ഉപയോഗിച്ചതെന്ന് കമ്പനിയുടെ പശ്ചിമേഷ്യാ വക്താവ് ജോയ്‌സ് ബാസ് പറഞ്ഞു. ഒരു സ്ഥലത്ത് അവിടുത്തെ പരിസ്ഥിതിയെ സ്വാംശീകരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുകയെന്ന് ബാസ് പറയുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot