Just In
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 2 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 10 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 12 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- Movies
അവളെ എനിക്ക് സംരക്ഷിക്കാൻ തോന്നി; അതുവരെ ഞാനൊരു കുട്ടിയായിരുന്നു; ഐശ്വര്യയെക്കുറിച്ച് അഭിഷേക് പറഞ്ഞത്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
Google Nest Cam: ആളെ കണ്ടാൽ അലറും, പതിവുകാരെ തിരിച്ചറിയും, ഗൂഗിൾ നെക്സ്റ്റ് ക്യാം ഇന്ത്യയിൽ എത്തി
സ്മാർട്ട്ഹോം സവിശേഷതകളുമായി ഗൂഗിളിന്റെ ഹോം സെക്യൂരിറ്റി സിസ്റ്റമായ ഗൂഗിൾ നെസ്റ്റ് ക്യാം ഇന്ത്യയിലെത്തി. സ്മാർട്ട്ഹോം ഫീച്ചറുകളുള്ള ക്യാമറ സംവിധാനമാണ് ഗൂഗിൾ നെസ്റ്റ് ക്യാം. ഗൂഗിളിന്റെ സിസിടിവി സിസ്റ്റം എന്ന് വേണമെങ്കിൽ പറയാം. ടാറ്റ പ്ലേയുമായി ( നേരത്തെ ടാറ്റ സ്കൈ ) സഹകരിച്ചാണ് ഗൂഗിൾ തങ്ങളുടെ ഹോം സെക്യൂരിറ്റി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് ( Google Nest Cam ).

ബാറ്ററി ഉപയോഗിച്ചാണ് Smart Home ഫീച്ചറുകൾ ഉള്ള ഗൂഗിൾ നെസ്റ്റ് ക്യാം പ്രവർത്തിക്കുന്നത്. ഇത് യൂസേഴ്സിന് റീചാർജ് ചെയ്യാനും കഴിയും. ഇന്ത്യയിൽ ടാറ്റ സ്കൈയുടെ സാറ്റലൈറ്റ് ബേസ്ഡ് പ്ലാറ്റ്ഫോമിൽ ആണ് Google Nest Cam റൺ ചെയ്യുന്നത്. ഗൂഗിൾ നെസ്റ്റ് സംവിധാനത്തേക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Google Nest Cam: ഗൂഗിൾ നെസ്റ്റ് ക്യാം വിലയും ടാറ്റ പ്ലേ സെക്യുർ പ്ലസ് പ്ലാനുകളും
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഗൂഗിൾ നെസ്റ്റ് ക്യാമിന് 11,999 രൂപയാണ് വില വരുന്നത്. ടാറ്റ പ്ലേ സെക്യുർ പ്ലസ് പാക്കേജിനൊപ്പം നെസ്റ്റ് ക്യാം വാങ്ങുന്നവർക്ക് 4,500 രൂപ വിലയുള്ള ഗൂഗിൾ നെസ്റ്റ് മിനി സൌജന്യമായി ലഭിക്കും. ഒപ്പം രണ്ട് മാസത്തെ നെസ്റ്റ് അവയർ സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കും.

ടാറ്റ പ്ലേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും യൂസേഴ്സിന് Google നെസ്റ്റ് ക്യാം വാങ്ങാൻ കഴിയും. മൂന്ന് വാർഷിക പ്ലാനുകളാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 3,000 രൂപ, 6,000 രൂപ, 9,000 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ വരുന്നത്. 3,000 രൂപയുടെ വാർഷിക പ്ലാനിൽ ഒന്ന് മുതൽ നാല് വരെ ക്യാമറകൾക്ക് സപ്പോർട്ട് ലഭിക്കും. ചെറിയ സ്ഥാപനങ്ങളിലും വീടുകളിലും ഒക്കെ ഈ സംവിധാനം മതിയാകും.

6,000 രൂപ വില വരുന്ന വാർഷിക പ്ലാനിൽ അഞ്ച് മുതൽ എട്ട് വരെ ക്യാമറകൾക്ക് സപ്പോർട്ട് ഓഫർ ചെയ്യുന്നു. ഇടത്തരം വീടുകൾക്കും സ്ഥാപനമങ്ങൾക്കും ഈ പാക്കേജും ക്യാമറകളും ധാരാളം ആകും. 9,000 രൂപയുടെ വാർഷിക പ്ലാനിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്യാമറകൾക്കാണ് സപ്പോർട്ട് ലഭിക്കുന്നത്.

എല്ലാ സബ്സ്ക്രിപ്ഷൻ പ്ലാനുകളിലും ക്യാമറയുടെ ഫീച്ചറുകൾ കോമൺ ആണ്. ക്യാമറ ഏതെങ്കിലും ശബ്ദമോ ചലനമോ കണ്ടെത്തുമ്പോൾ അലർട്ട് വരുന്ന സംവിധാനം, 7 ദിവസത്തെ റോളിങ് ക്ലൗഡ് സ്‌റ്റോറേജ്, 24×7 ലൈവ് ഫീഡ്, ടു വേ കമ്മ്യൂണിക്കേഷൻ, ടൈം ലാപ്‌സ് വ്യൂ, 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്‌റ്റോറേജ് എന്നിങ്ങനെയാണ് പൊതുവായ ഫീച്ചറുകൾ.

Google Nest Cam: ഗൂഗിൾ നെസ്റ്റ് ക്യാം ഫീച്ചറുകൾ
മൃഗങ്ങൾ / വാഹനങ്ങൾ / വ്യക്തികൾ എന്നിങ്ങനെ വേർതിരിച്ചുള്ള അലർട്ടുകൾ, ബിൽറ്റ് ഇൻ മൈക്രോഫോണും സ്പീക്കറും വഴിയുള്ള ടു വേ കമ്മ്യൂണിക്കേഷൻ, ബിൽറ്റ് ഇൻ ബാറ്ററി, കാലാവസ്ഥ റെസിസ്റ്റൻസ് എന്നിവ പോലെയുള്ള നിരവധി ഫീച്ചറുകൾ ഗൂഗിൾ നെസ്റ്റ് ക്യാം ഓഫർ ചെയ്യുന്നു. ഗൂഗിൾ നെസ്റ്റ് ക്യാം വഴിയുള്ള ദൃശ്യങ്ങൾ 1080പി എച്ച്ഡി ക്വാളിറ്റിയിൽ യൂസേഴ്സിന് കാണാൻ കഴിയും. 130 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 1 / 2.8 ഇഞ്ച് 2 മെഗാ പിക്സൽ സെൻസർ ആണ് ക്യാമറയിൽ ഉള്ളത്.

ഗൂഗിൾ നെസ്റ്റ് ക്യാം എച്ച്ഡിആർ, നൈറ്റ് വിഷൻ എന്നീ ഫീച്ചറുകളും ഓഫർ ചെയ്യുന്നു. ഗൂഗിൾ ഹോം ആപ്പ് ഉപയോഗിച്ച് യൂസേഴ്സിന് എപ്പോൾ വേണമെങ്കിലും വീടിന്റെ പരിസരം പരിശോധിക്കാൻ കഴിയും. നെസ്റ്റ് അവയറിൽ ഫെമിലിയർ ഫേസ് ഡിറ്റക്ഷൻ, ഉപയോക്താക്കളുടെ പ്ലാൻ അനുസരിച്ച് 30 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ ഇവന്റ് വീഡിയോ ഹിസ്റ്ററി തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.

Google Nest Cam: കരണ്ട് പോയാൽ പ്രവർത്തിക്കുമോ
ബാറ്ററി ഡിവൈസ് ആണെങ്കിലും വീട്ടിലെ കരണ്ട് പോയാൽ എന്ത് ചെയ്യുമെന്ന് ഒരു ചോദ്യം എല്ലാവർക്കും ഉണ്ടാകും. പ്രത്യേകിച്ചും വീഡിയോ സ്ട്രീമിങിനും വീഡിയോ റെക്കോർഡിങ്ങിനും ഇന്റർനെറ്റും വൈഫൈയും ആവശ്യമായ സാഹചര്യത്തിൽ. കരണ്ട് പോകുകയോ വൈഫൈ നഷ്ടമാകുകയോ ചെയ്താലും ഗൂഗിൾ നെസ്റ്റ് ക്യാമിന് അത്ര പ്രശ്നം വരുന്നില്ല. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ക്യാമറയിൽ ഒരു ലോക്കൽ സ്റ്റോറേജ് ഫാൾബാക്ക് ഓപ്ഷൻ ഉണ്ട്.

ഈ ലോക്കൽ സ്റ്റോറേജ് ഓപ്ഷൻ ഉപയോഗിച്ച് ഗൂഗിൾ നെസ്റ്റ് ക്യാമിനുള്ളിൽ ഇവന്റുകൾ റെക്കോർഡ് ചെയ്യപ്പെടും. ഒരു മണിക്കൂർ ആണ് ബാക്ക്അപ്പ് റെക്കോർഡിങിനുള്ള കപ്പാസിറ്റി. ഇത് ഉപയോഗിച്ച് ഒരാഴ്ചത്തെ വരെ ഇവന്റുകൾ സേവ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഈ റെക്കോർഡിങ് ക്ലൌഡിലേക്ക് അപ്ലോഡ് ചെയ്യപ്പെടും. ഇത് നേരത്തെ സംഭവിച്ച കാര്യങ്ങൾ മനസിലാക്കാൻ ഉടമസ്ഥരെ സഹായിക്കും.

Google Nest Cam: വീഡിയോ പ്രൊസസിങ്
സംഭവം ഗൂഗിളായത് കൊണ്ട് തന്നെ റെക്കോർഡ് ചെയ്യപ്പെടുന്ന വീഡിയോകൾ എവിടെ സേവ് ചെയ്യപ്പെടും എന്നൊരു സംശയം എല്ലാവർക്കും ഉണ്ടാകും. സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി വീഡിയോ ഫീഡ് ഉപകരണത്തിൽ പ്രോസസ്സ് ചെയ്യുന്നു എന്നാണ് കമ്പനി വിശദീകരിക്കുന്നത്. 2 ഫാക്ടർ ഓതന്റിക്കേഷൻ സപ്പോർട്ടുള്ള ഗൂഗിൾ അക്കൌണ്ടുമായി ഇത് ലിങ്ക് ചെയ്തിട്ടുമുണ്ടാകും.

Google Nest Cam: കണക്റ്റിവിറ്റിയും കളർ ഓപ്ഷനുകളും
ഡ്യുവൽ ബാൻഡ് വൈഫൈ സപ്പോർട്ടും ലോ എനർജി ബ്ലൂടൂത്തുമാണ് ഗൂഗിൾ നെസ്റ്റ് ക്യാമിൽ ലഭ്യമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഗൂഗിൾ നെസ്റ്റ് ക്യാം ഒറ്റ കളർ ഓപ്ഷനിലാണ് നിലവിൽ ഇന്ത്യയിൽ എത്തുന്നത്. ഗൂഗിൾ നെസ്റ്റ് ക്യാം (ബാറ്ററി) 'സ്നോ' നിറത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഗൂഗിൾ നെസ്റ്റ് ക്യാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

Google Nest Cam: ഇൻസ്റ്റാളേഷനും ഉപഭോക്തൃ സേവനവും ലഭ്യതയും
വീട്ടിൽ എവിടെയും ഗൂഗിൾ നെസ്റ്റ് ക്യാം ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇൻസ്റ്റാളേഷൻ, വിൽപ്പനാനന്തര സേവനം, കസ്റ്റമർ കെയർ എന്നിവയെല്ലാം Tata Playയാണ് ഹാൻഡിൽ ചെയ്യുന്നത്. നിലവിൽ രാജ്യത്ത് എല്ലായിടത്തും ഗൂഗിൾ നെസ്റ്റ് ക്യാം ലഭ്യമാകില്ല. പൂനെ, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പൂർ, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470