Home
Camera

ജെവിസി ജിവൈ-എച്ച്എംക്യു10, ആദ്യത്തെ 4കെ ക്യാമറ

By Super
ജെവിസി ജിവൈ-എച്ച്എംക്യു10, ആദ്യത്തെ 4കെ ക്യാമറ

തീരെ പ്രതീക്ഷിക്കാത്തപ്പോഴായിരിക്കും നല്ലൊരു ക്യാമറ ഇറങ്ങുക. എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനമുള്ള ക്യാമറകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാരേറെ. അവിടെയും മത്സരത്തിന് കുറവൊന്നും ഇല്ല എന്നത് വേറെ കാര്യം. കാരണം 1080 പിക്‌സല്‍ ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള നിരവധി ക്യാമറകള്‍ ഇറങ്ങുന്നുണ്ട്.

ഒരു ഫീച്ചര്‍ റിച്ച് ക്യാമറയേക്കാള്‍ ഇന്ന് ആവശ്യക്കാരുള്ളത് ക്യാംകോര്‍ഡറിനാണ്. ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ വീഡിയോ ആയി ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കാന്‍ വേണ്ടിയാണിത്. 2കെ ക്യാംകോര്‍ഡറുകള്‍ക്കാണ് ആവശ്യക്കാരേറെ.

സിഇഎസ് 2012ല്‍ ജെവിസി വളരെ മികച്ച ഒരു ക്യാംകോര്‍ഡര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ജെവിസി ജിവൈ-എച്ച്എംക്യു10 എന്നാണ് ഈ ക്യാംകോര്‍ഡറിന്റെ പേര്. ഇത് ലോകത്തിലെ ആദ്യത്തെ 4കെ ക്യാംകോര്‍ഡറാണ്. ഇതിന്റെ വിലയെന്തായിരിക്കും എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്.

നാലിരട്ടി റെസൊലൂഷനുള്ള 1080 പിക്‌സല്‍ എച്ച്ഡി വീഡിയോയ്ക്ക് തുല്യമാണ് 4കെ വീഡിയോ. അതായത് 4കെ വീഡിയോകള്‍ക്ക് 3840 x 2160 പിക്‌സല്‍ ഉണ്ടാകും റെസൊലൂഷന്‍. 4കോ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്ഡ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും ആകര്‍ഷണീയമായ ഫീച്ചര്‍.

അതേ സമയം 1080ഐ, 1080പി എച്ച്ഡി വീഡിയോകളും ഇതില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ജെവിസിയുടെ ഫാല്‍ക്കണ്‍ബേര്‍ഡ് എല്‍എസ്‌ഐ ചിപ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഇതില്‍.

144 Mbpsല്‍ തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ വരെയുള്ള വീഡിയോകള്‍ ഇതില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയും. എസ്ഡിഎച്ച്‌സി അല്ലെങ്കില്‍ എസ്ഡിഎക്‌സ്‌സി മെമ്മറി കാര്‍ഡുകലാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

4കെ ഇമേജുകള്‍ ക്രോപ്പ് ചെയ്യാന്‍ സാധിക്കില്ല എന്നൊരു വിശ്വാസം പൊതുവെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റാണ് എന്നാണ് ജെവിസി പറയുന്നത്.

3.5 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആണ് ഈ ജെവിസി ക്യാമറയ്ക്കുള്ളത്. രണ്ട് എക്‌സ്എല്‍ആര്‍ ജാക്കുകള്‍, മാന്വല്‍ ഓഡിയോ ലെവല്‍ഡ കണ്‍ട്രോള്‍, ബില്‍ട്ട് ഇന്‍ സ്റ്റീരിയോ മൈക്രോഫോണ്‍ എന്നിവയും ഈ ക്യാമറയുടെ ഫീച്ചറുകളില്‍ പെടുന്നു.

മാര്‍ച്ചോടു കൂടി വിപണിയില്‍ ലഭ്യമായിത്തുടങ്ങുന്ന ജെവിസി ജിവൈ-എച്ച്എംക്യു10 ക്യാമറയുടെ വില 2,60,000 രൂപയോളം ആയിരിക്കും ഇന്ത്യയില്‍.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X