കൊഡാക്കിന്റെ പ്ലേഫുള്‍ ഡ്യുവല്‍ ക്യാമറ എത്തുന്നു

Posted By:

കൊഡാക്കിന്റെ പ്ലേഫുള്‍ ഡ്യുവല്‍ ക്യാമറ എത്തുന്നു

സാധാരണ ഡിജിറ്റല്‍ സ്റ്റില്‍ ക്യാമറകളുടെ പ്രധാന പ്രശ്‌നം മികച്ച വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനത്തിന്റെ അഭാവമാണ്.  അതേ പ്രശ്‌നെ തന്നെയാണ് മിക്കവാറും എല്ലാ ഡിജിറ്റല്‍ വീഡിയോ ക്യാമറകളുടെയും.  അവയില്‍ മികച്ച സ്റ്റില്‍ ഫോട്ടോസ് എടുക്കാന്‍ സാധിക്കില്ല.

അതുകൊണ്ടു തന്നെ പലപ്പോഴും രണ്ട് ക്യാമറയും കൊണ്ടു നടക്കേണ്ടി വരാറുണ്ട് നമുക്ക്.  ഈയൊരു പ്രശ്‌നത്തിന് ഒരു മികച്ച പരിഹാരവുമായി എത്തുകയാണ് കൊഡാക്.  പ്ലേഫുള്‍ ഡ്യുവല്‍ ക്യാമറ എന്നാണ് കൊഡാക്കിന്റെ പുതിയ ക്യാമറ മോഡലിന്റെ പേര്.  ഫോട്ടോയും വീഡിയോയും ഒരേ പോലെ മികച്ച രീതിയില്‍ സാധിക്കുന്നു എന്നതു തന്നെയാണ് ഈ ക്യാമറയുടെ പ്രത്യേകത.

ഫീച്ചറുകള്‍:

 • സെക്കന്റില്‍ 60 ഫ്രെയിം എന്ന തോതില്‍ 1080പി വീഡിയോ റെക്കോര്‍ഡിംഗ്

 • ഓഡിയോ റെക്കോര്‍ഡിംഗ്

 • 4X സൂം

 • ഡിജിറ്റല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍

 • 3 ഇഞ്ച് ടിഎഫ്ടി കളര്‍ എല്‍സിഡി ഡിസ്‌പ്ലേ

 • ഉയര്‍ന്ന ഐഎസ്ഒ വെളിച്ചം കുറവുള്ളപ്പോഴും മികച്ച വീഡിയോ എടുക്കാന്‍ സഹായകം

 • 12 മെഗാപിക്‌സല്‍ സ്റ്റില്‍ ക്യാമറ

 • വൈഡ് ആംഗിള്‍ ലെന്‍സ്

 • സ്റ്റില്‍ ഫോട്ടോയ്ക്ക് 26 എംഎം ഉം, വീഡിയോയ്ക്ക് 31 എംഎം ഉം

 • ബിഎസ്‌ഐ സിഎംഒഎസ് സെന്‍സര്‍

 • ബില്‍ട്ട് ഇന്‍ സെനോക്‌സ് ഫ്ലാഷ്
വലിയ 3 ഇഞ്ച് സ്‌ക്രീന്‍ ഉള്ളത് വീഡിയോ വിശകലനം ചെയ്യാന്‍ ഏറെ സഹായകമാകും.  സെക്കന്റില്‍ 60 ഫ്രെയിമുകള്‍ എന്ന കണക്കില്‍ 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനമാണ് ഈ പുതിയ കൊഡാക് ക്യാമറയില്‍ ഒരുക്കിയിരിക്കുന്നത്.

ഒരു എക്‌സ്റ്റേണല്‍ മൈക്രോഫോണ്‍ അല്ലെങ്കില്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ട് ഈ ക്യാമറയ്ക്ക്.  കൂടുതലായി ഓഡിയോ എന്തെങ്കിലും റെക്കോര്‍ഡ് ചെയ്യണമെന്നുണ്ടെങ്കില്‍ ഇതു സഹായകമാകും.

ക്യാമറയില്‍ ഡിജിറ്റല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉള്ളതിനാല്‍ ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറ ഷെയ്ക്ക് ആയി പോയാലും ഫോട്ടോയ്ക്ക് ഒരു കുഴപ്പവും വരില്ല.

3200 വരെ ഐഎസ്ഒ ഉള്ളതിനാല്‍ എത്ര കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോ പകര്‍ത്തിയാലും അവ വ്യക്തമായി തന്നെ ലഭിക്കും.  വളരെ വേഗത്തിലുള്ള ചലനങ്ങളും വ്യക്തമായി ഷൂട്ട് ചെയ്യാന്‍ ഇതുവഴി സാധിക്കുന്നു.

12 മെഗാപിക്‌സല്‍ സബിഎസ്‌ഐ സിഎംഒഎസ് സെന്‍സര്‍ വളരെ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ നമ്മെ സഹായിക്കും.  ഒട്ടും വെളിച്ചമില്ലെങ്കില്‍ പോലും ചിത്രം പകര്‍ത്താന്‍ സഹായകമാണ് ഇതിലെ സെനോണ്‍ ഫഌഷിന്റെ സാന്നിധ്യം.

ഇതില്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയ്ക്ക് 26 എംഎം ലെന്‍സും, വീഡിയോഗ്രഫിയ്ക്ക് 31 എംഎം ലെന്‍സും ആണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഫോട്ടോ എടുക്കാന്‍ സാധിക്കും ഈ ക്യാമറയില്‍.

ഏതാണ്ട് 12,000 രൂപയാണ് കൊഡാക് പ്ലേഫുള്‍ ഡ്യുവല്‍ ക്യാമറയുടെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot