ജോണി ഐവ് ഡിസൈന്‍ ചെയ്ത ക്യാമറയ്ക്കു വില നാലരക്കോടി!!!

Posted By:


ആപ്പിളിന്റെ ഡിസൈന്‍ വിഭാഗം മേധാവിയാണ് ജോണി ഐവ്. ഇതുവരെ ഇറങ്ങിയ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കെല്ലാം രൂപവും ഭാവവും നല്‍കിയ വ്യക്തി. അദ്ദേഹം പുതിയൊരുത്പന്നം അടുത്തിടെ ഡിസൈന്‍ ചെയ്തു. ഒരു ലെയ്ക ക്യാമറ. ആപ്പിളിനു വേണ്ടിയല്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി.

ആകെ ഒരു ക്യാമറയെ പുറത്തിറക്കിയിട്ടുള്ളു. ഇത് ലേലം ചെയ്ത് വില്‍ക്കാനാണ് തീരുമാനം. ഏകദേശം ഏഴരലക്ഷം ഡോളര്‍ (നാലരക്കോടി രൂപ) വരെ ലഭിക്കുമെന്നാണ് അദ്ദേഹം കണക്കാക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

പൂര്‍ണമായും അലുമിനിയത്തില്‍ തീര്‍ത്ത ക്യമറ ജോണി ഐവും സുഹൃത്ത് ന്യസണും ചേര്‍ന്നാണ് രൂപകല്‍പന ചെയ്തത്. ഏകദേശം 85 ദിവസമെടുത്തു ഇത് പൂര്‍ത്തിയാക്കാന്‍. ഇതിനിടെ ഏകദേശം 500 മോഡലുകളും ഇവര്‍ പരീക്ഷിച്ചു.

സാധാരണ ലെയ്ക ക്യാമറകളെ പോലെ 24 മെഗാപിക്‌സല്‍ ഫുള്‍ ഫ്രെയിം CMOS സെന്‍സര്‍, 50 mm f/2 അപ്പെര്‍ച്ചര്‍ ലെന്‍സ് എന്നിവയാണ് ജോണി ഐവിന്റെ ക്യാമറയ്ക്കുമുള്ളത്.

റെഡ് ചാരിറ്റിക്കായി നവംബര്‍ 23-ന് ന്യൂയോര്‍ക്കിലാണ് ക്യാമറയുടെ ലേലം നടക്കുക. ജോണി ഐവ് ഡിസൈന്‍ ചെയ്ത ഈ ലെയ്ക ക്യാമറയുടെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഏകദേശം മൂന്നു മാസമെടുത്താണ് ക്യമറ നിര്‍മിച്ചത്.

#2

ക്യാമറയുടെ നിര്‍മാണത്തില്‍ ജോണി ഐവിനെ സഹായിക്കാനായി ആപ്പിള്‍ 55 എന്‍ജിനീയര്‍മാരെ വിട്ടു നല്‍കിയിരുന്നു.

#3

ജര്‍മന്‍ കമ്പനിയായ ലെയ്കയുടെ ക്യാമറകള്‍ നേരത്തെ തന്നെ പ്രചാരത്തിലുള്ളതാണ്.

#4

24 മെഗാപിക്‌സല്‍ ഫുള്‍ ഫ്രെയിം CMOS സെന്‍സറാണ് ക്യാമറയിലുള്ളത്.

#5

പൂര്‍ണമായും അലുമിനിയത്തിലാണ് ക്യാമറയുടെ ബോഡി നിര്‍മിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജോണി ഐവ് ഡിസൈന്‍ ചെയ്ത ക്യാമറയ്ക്കു വില നാലരക്കോടി!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot