ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഫോട്ടോഷോപ്പ് വിദ്യകള്‍

Posted By: Archana V

ഫോട്ടോഗ്രാഫിയും എഡിറ്റിങും കൈകോര്‍ത്ത് പേകേണ്ട കാര്യങ്ങളാണ്. ഫോട്ടോഗ്രാഫി പഠിക്കുന്നുണ്ടെങ്കില്‍ എഡിറ്റിങിന്റെ അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഫോട്ടോഗ്രാഫിയില്‍ നിങ്ങള്‍ തുടക്കക്കാരാണെങ്കില്‍ ഇമേജുകള്‍ എഡിറ്റ് ചെയ്യാന്‍ അറിയുന്നത് ഗുണകരമാകും.

ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഫോട്ടോഷോപ്പ് വിദ്യകള്‍

നിങ്ങളുടെ ഇമേജുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി സോഫ്റ്റ് വെയറുകള്‍ ഉണ്ട്. ഇവ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കുകയാണ് ആദ്യം വേണ്ടത്. നിങ്ങള്‍ എടുക്കുന്ന ഫോട്ടോ മികച്ചതാക്കാന്‍ സഹായിക്കുന്ന ചില അടിസ്ഥാന കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്രൈറ്റ്‌നസ്സ് & കോണ്‍ട്രാസ്റ്റ്

ഇമേജിലെ പ്രകാശത്തില്‍ ഉണ്ടാകുന്ന ന്യൂനതകള്‍ കണ്ടെത്താനും പരിഹരിക്കാനും ഇത് വളരെ പ്രധാനമാണ്. അഡോബ് ഫോട്ടോഷോപ്പില്‍ ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് ലൈറ്റ്‌റൂമില്‍ ഇവ ക്രമീകരിക്കാന്‍. ഏത് സോഫ്റ്റ് വെയറിലും ഇത് സൗകര്യപ്രദവും എപ്പോഴും ഉപയോഗിക്കാവുന്ന തരത്തിലും ആയിരിക്കണം.

കര്‍വ്‌സ് & ലെവല്‍സ്

ഇമേജില്‍ മൊത്തമായാണ് ബ്രൈറ്റ്‌നസ്സും കോണ്‍ട്രാസ്റ്റും നല്‍കുന്നതെങ്കില്‍ കര്‍വ്‌സും ലെവലും സൂഷ്മമായ തിരുത്തലുകള്‍ക്ക് അവസരം നല്‍കും. ഇമേജിലെ സൂഷ്മമായ കറുപ്പ്, വെളുപ്പ്, ചാര ബിന്ദുക്കള്‍ കണ്ടെത്തി ശരിയായ രീതിയിലാക്കാന്‍ ഇത് അനുവദിക്കും.

സാച്യുറേഷന്‍

സാച്്യുറേഷന്‍ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധ വേണം. വശങ്ങളില്‍ കുറച്ച് കൂടുതല്‍ നിറം നിറയ്ക്കാന്‍ നിങ്ങള്‍ക്ക് വളരെ എളുപ്പം കഴിയും . എന്നാലിത് ഇത് ഫോട്ടോഗ്രാഫ് കൃത്രിമം ആണന്ന് തോന്നിപ്പിക്കും. സ്‌കിന്‍ ടോണുകള്‍ ക്രമീകരിക്കാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.

വണ്‍പ്ലസ് 6 എപ്പോള്‍ എത്തും?

കളര്‍ ലുക് അപ് ടേബിള്‍

എല്ലാ ക്രമീകരണ നിരകളും ഒരു സ്ഥലത്ത് കൊണ്ടുവരാന്‍ കളര്‍ ലുക് അപ് ടേബിള്‍ അനുവദിക്കും. ക്രമീകരണ നിര വൃത്തിയായിരുന്നാല്‍ ആശയകുഴപ്പം ഒഴിവാക്കാം.

ഹിസ്റ്റോഗ്രാം

ഇമേജിന്റെ ടോണല്‍ റേഞ്ച് കാണിച്ചു തരുന്ന ഗ്രാഫാണിത്. എക്‌സ് -ആക്‌സിസ് ബ്രൈറ്റ്‌നസും വൈ-ആക്‌സിസ് ഓരോ ടോണിന്റെയും പിക്‌സലുകളുടെ എണ്ണവും സൂചിപ്പിക്കുന്നു. ഇമേജിന്റെ എക്‌സ്‌പോഷര്‍ അളക്കാനും ഹിസ്‌റ്റോ ഗ്രാം ഉപോഗിക്കാം.

ക്ലോണിങ് & ഹീലിങ്

ഇമേജില്‍ നിന്നും ആവശ്യമില്ലാത്ത ഘടകങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്ലോണ്‍ സ്റ്റാമ്പും ഹീലിങ് ബ്രഷും വളരെ പ്രധാനമാണ്.

ലെയറുകള്‍

ഒരു ഫോട്ടോയുടെ ഓരോ ലെയറിലും ഡേറ്റ ഉണ്ടാകും. ഓരോ ലെയറിന്റെയും സുതാര്യതയും യോജിപ്പും അടിസ്ഥാനമാക്കിയാണ് ഡേറ്റ പ്രത്യക്ഷമാകുന്നത്. ഏറ്റവും മുകളിലത്തെ ലെയറിന്റെ സുതാര്യതയില്‍ മാറ്റം വരുത്തി കൊണ്ട് , ഇമേജിന്റെ ഓരോ ഭാഗത്തും മാറ്റം വരുത്താം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Photography and editing go hand in hand. If you are learning photography, it is better to learn basic editing skills as well. Today, we have listed some of the basic things you need to concentrate on to get your picture right.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot