നിക്കോണില്‍ നിന്ന് പുതിയ കൂള്‍പിക്‌സ് ക്യാമറകള്‍

Posted By:

നിക്കോണില്‍ നിന്ന് പുതിയ കൂള്‍പിക്‌സ് ക്യാമറകള്‍

നിക്കോണിന്റെ എസ് സീരീസില്‍ നിന്നും മൂന്ന് പുതിയ ക്യാമറകള്‍ വരുന്നു. കൂടുതല്‍ മികച്ച സങ്കേതങ്ങളുമായെത്തുന്ന ഈ ക്യാമറകളുടെ ഡിസൈനിലും കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. നിക്കോണ്‍ കൂള്‍പിക്‌സ് എസ്3300, എസ്4300, എസ്6300 എന്നിവയാണ് ഇവ. പോക്കറ്റുകളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍.

16 മെഗാപിക്‌സലാണ് നിക്കോണ്‍ കൂള്‍പിക്‌സ് എസ്3300ലേത്. ഓട്ടോഫോക്കസ്, വൈബ്രേഷന്‍ റിഡക്ഷന്‍ എന്നിവയുമായെത്തുന്ന ക്യാമറയില്‍ ഇമേജ് എഡിറ്ററും ഉള്‍പ്പെടുന്നു. അതിനാല്‍ ക്യാമറയില്‍ വെച്ച് തന്നെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. 20 സീന്‍ മോഡുകള്‍ ക്യാമറയില്‍ പ്രീസെറ്റ് ചെയ്തുവെച്ചിട്ടുണ്ട്.

720 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും ഈ മോഡലില്‍ ലഭിക്കും. എസ്ഡി/എസ്ഡിഎച്ച്‌സി/എസ്ഡിഎക്‌സ് സി മെമ്മറി കാര്‍ഡ് മോഡലുകളെ ക്യാമറ പിന്തുണക്കും. സിസ്റ്റവുമായി ബന്ധിച്ച് ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന യുഎസ്ബി പോര്‍ട്ട്, 2.7 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലെ എന്നിവയാണ് ഇതിലെ മറ്റ് പ്രത്യേകതകള്‍. 7,000 രൂപയാണ് ഇതിന്റെ വില. 6X വൈഡ് ആംഗിള്‍ ഓപ്റ്റിക്കല്‍ സൂം നിക്കോണ്‍ ഗ്ലാസ് ലെന്‍സാണിതിലേത്.

16 മെഗാപിക്‌സല്‍ ക്യാമറ കപ്പാസിറ്റി ഉള്‍പ്പടെ എസ്3300യുടെ മിക്ക സവിശേഷതകളും കൂള്‍പിക്‌സ് എസ്4300 മോഡലിലും ഉണ്ട്. ഇതിലെ എല്‍സിഡി പാനല്‍ 3 ഇഞ്ചാണെന്നതാണ് ഒരു പ്രധാന വ്യത്യാസം. റീചാര്‍ജ്ജബിള്‍ ബാറ്ററിയുമായെത്തുന്ന ഇതിന് 8,500 രൂപ വരും.

ഈ ശ്രേണിയിലെ അവസാന മോഡലാണ് നിക്കോണ്‍ കൂള്‍പിക്‌സ് എസ്6300. ഇതിലും 16 മെഗാപിക്‌സല്‍ ഇമേജ് സെന്‍സറാണുള്ളത്. എന്നാല്‍ മേല്‍ പറഞ്ഞ രണ്ട് മോഡലുകളുടേയും ലെന്‍സ് കിറ്റുമായി ഇതിന് വ്യത്യാസം ഉണ്ട്. ഇതിന്റേത് 10X വൈഡ് ആംഗിള്‍ ഓപ്റ്റിക്കല്‍ സൂം നിക്കോര്‍ ഗ്ലാസ് ലെന്‍സാണ്.

1080 പിക്‌സലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമാകും. 2.7 ഇഞ്ച് എല്‍സിഡി പാനലാണ് ഇതിന്റേത്. ലിഥിയം അയണ്‍ വിഭാഗത്തില്‍ പെടുന്ന റീചാര്‍ജ്ജബിള്‍ ബാറ്ററിയും ഇതിലുള്‍പ്പെടുന്നു. 10,000 രൂപയാണ് ഈ ക്യാമറയുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot