ആംഗ്യത്തിലൂടെ സെല്‍ഫിയെടുക്കാന്‍ നിക്കോണിന്റെ ക്യാമറ....!

മൊബൈല്‍ ഫോണുകളിലെ സെക്കന്‍ഡറി ക്യാമറകളെക്കുറിച്ച് ആദ്യകാലം മുതലേ ടെക് പണ്ഡിറ്റ്‌സ് പറഞ്ഞത് വീഡിയോ കോളിങ്ങിനുള്ള ക്യാമറയെന്നാണ്. പക്ഷേ, മൊബൈലുകളിലെ മുന്‍ഭാഗത്തുള്ള ക്യാമറയുടെ യഥാര്‍ഥ ഉപയോഗം എന്താണെന്ന് സമീപകാലത്ത് സെല്‍ഫികളുടെ പ്രചാരത്തിലൂടെയാണ് കൂടുതല്‍ വ്യക്തമായത്. എന്നാലിതാ സെല്‍ഫികള്‍ മൊബൈലിന്റെ മുന്‍ക്യാമറകള്‍ വിട്ട് യഥാര്‍ത്ഥ ക്യാമറകളിലേക്ക് ചേക്കേറുന്നു.

ആംഗ്യത്തിലൂടെ ചിത്രമെടുക്കാന്‍ സഹായിക്കുന്ന 'നിക്കോണ്‍ കൂള്‍പിക്‌സ് എസ്6900' ആണ് സെല്‍ഫിയെ ക്യമറ ശ്രേണിയിലേക്ക് കൊണ്ട് വരുന്നത്. എളുപ്പത്തില്‍ മുന്നിലേക്കും പിന്നിലേക്കും തിരിക്കാവുന്ന മൂന്ന് ഇഞ്ച് 460 കെ ഡോട്ട് ഡിസ്‌പ്ലേയാണ് ക്യാമറയ്ക്കുള്ളത്. ഇതാണ് സെല്‍ഫി എടുക്കാന്‍ സൗകര്യമാകുന്നത്.

ആംഗ്യത്തിലൂടെ സെല്‍ഫിയെടുക്കാന്‍ നിക്കോണിന്റെ ക്യാമറ....!

16 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സറാണ് കൂള്‍പിക്‌സ് എസ്6900-ലുളളത്. ഇതിന്റെ 25300 എംഎം ലെന്‍സ് 12എക്‌സ് ഒപ്ടിക്കല്‍ സൂമാണ് നല്‍കുക. ഇത് നല്‍കുന്ന വൈഡ് ആങ്കിള്‍ കവറേജ് ഒരേസമയം കൂടുതല്‍ പേരെ ഫ്രെയിമില്‍ ഉള്‍പ്പെടുത്തി സെല്‍ഫിയെടുക്കാന്‍ സഹായിക്കുന്നു. ഗ്രൂപ്പ് സെല്‍ഫികള്‍ക്ക് ഏറെ ഉപകരിക്കുന്ന പ്രത്യേകത ഇതുകൊണ്ട് നിക്കോണിന്റെ കൂള്‍പിക്‌സ് എസ്6900-ന് നല്‍കാനാവും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot