നിക്കോണ്‍ ഡി600 വീഡിയോ കംപ്രഷന്‍ സൗകര്യത്തോടെ

Posted By: Staff

നിക്കോണ്‍ ഡി600 വീഡിയോ കംപ്രഷന്‍ സൗകര്യത്തോടെ

നിക്കോണ്‍ പുതുതായി വിപണിയിലിറക്കുന്ന ക്യാമറയാണ് നിക്കോണ്‍ ഡി600. 24.7 മെഗാപിക്‌സല്‍ സെന്‍സറാണ് ഈ ക്യാമറയിലേത്. വീഡിയോ കംപ്രഷന്‍ സൗകര്യത്തോടെയാണ് ക്യാമറ എത്തുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. കാലാവസ്ഥകളെ ചെറുക്കാന്‍ സഹായിക്കുന്ന ഒരു സംരക്ഷണ കവചവും ഇതിന്  നല്‍കിയിട്ടുണ്ട്.

ബാറ്ററി കൂടാതെ 760 ഗ്രാമാണ് ഇതിന്റെ ഭാരം. 3.2 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഈ ക്യാമറയെ കഴിഞ്ഞ ദിവസമാണ് നിക്കോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇതിലെ എച്ച്ഡിഎംഐ ഔട്ട്പുട്ട് ഉപയോഗിച്ച് ക്യാമറയെ ടിവിയുമായി ബന്ധിപ്പിച്ച് ക്യാമറയിലെ ചിത്രങ്ങള്‍ ടെലിവിഷനില്‍ കാണാനാകും. വീഡിയോ കംപ്രഷന്‍ സൗകര്യം പല പിക്‌സലിലും ഇതില്‍ ലഭ്യമാണ്. 60പിക്‌സല്‍, 50 പിക്‌സല്‍, 30 പിക്‌സല്‍, 25 പിക്‌സല്‍ എന്നിങ്ങനെ.

ഐഎസ്ഒ-6400 അംഗീകാരം ഇതിന്റെ പിക്ചര്‍ ക്വാളിറ്റിക്ക് ലഭിച്ചതാണ്. ഓട്ടോ ഫോക്കസിംഗ് സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ് ഡിറ്റക്ഷന്‍, ബില്‍റ്റ് ഇന്‍ ഫഌഷ്, ഇന്‍ ക്യാമറ എഡിറ്റര്‍, ഓട്ടോ ഡിഎക്‌സ് ക്രോപ് മോഡ്, രണ്ട് യൂസര്‍ സെറ്റിംഗ്‌സുകള്‍ എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകള്‍. വിലയെത്രയെന്ന് കമ്പനി ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot