നിക്കോണിന്റെ പുതിയ ക്യാമറ വില തുടങ്ങുന്നത് 2,54,950 രൂപ, പ്രത്യേകതകള്‍ എന്തായിരിക്കും?

|

നിക്കോണ്‍ എന്ന ക്യാമറ ലോക പ്രശസ്ഥമാണ്. നിക്കോണ്‍ ഇറക്കിയ പുതിയ ക്യാമറ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കാന്‍ പോകുന്നു. നിക്കോണ്‍ D850 എന്നാണ് ഈ പുതിയ ക്യാമറയുടെ പേര്. പുതിയ ഫുള്‍ഫ്രയിം 45.7എംപി ബിഎസ്‌ഐ സീമോസ് സെന്‍സറാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒപ്ടിക്കല്‍-ലോ പാസ് ഫില്‍റ്റര്‍ ഇല്ല. ഫോട്ടോകളുടെ ഷാര്‍പ്പ്‌നെസ് ഇത് വര്‍ദ്ധിപ്പിക്കും.

 
നിക്കോണിന്റെ പുതിയ ക്യാമറ വില 2,54,950 രൂപ,പ്രത്യേകതകള്‍ എന്തായിരിക്കു

മെഗ്നീഷ്യം കലര്‍ത്തിയ ബോഡിയാണ് നിക്കോണ്‍ D850ക്ക് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ കാലാവസ്ഥ മാറ്റം വന്നിരുന്നാലും ക്യാമറയ്ക്ക് ഒന്നും തന്നെ സംഭവിക്കില്ല.

 

നിക്കോണ്‍ D850 ക്യാമറയുടെ വില 2,54,950 രൂപയാണ്. സെപ്തംബര്‍ 7 മുതല്‍ ഇത് ലഭിച്ചു തുടങ്ങും.

നിക്കോണ്‍ D850 യുടെ സവിശേഷതകള്‍ നോക്കാം..

1. ചതുര ഫോര്‍മാറ്റില്‍ ഫോട്ടോകള്‍ എടുക്കാം

FX, 1.2x, DX, 5:4, 1:1 ചതുരം എന്നീ ഫോര്‍മാറ്റുകളില്‍ ചിത്രങ്ങള്‍ എടുക്കാം. ഈ ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ വ്യൂ ഫൈന്‍ഡര്‍ ഫ്രയിമിന്റെ മറ്റു ഭാഗത്ത് കൃത്യമായ ഫ്രെയിമിങ്ങിനായി നിറവ്യത്യാസം വരുത്തും.

2. രണ്ട് മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം

രണ്ട് മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. സാധാരണ ഉപയോഗിക്കുന്ന എസ്ഡി കാര്‍ഡുകളും XQD കാര്‍ഡുകളും ഉപയോഗിക്കാം. XQD കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഹൈസ്പീഡ് ഷൂട്ടിങ്ങ് എളുപ്പമാകും.

3. ഓട്ടോഫോക്കസ്

നിക്കോണ്‍ DSLRന്റെ ശ്രേണിയിലെ D5ന്റെ അതേ മള്‍ട്ടിക്യാം 20K AF ഓട്ടോഫോക്കസ് സിസ്റ്റമാണ് ഈ പുതിയ ക്യാമറയിലും ഉളളത്. വേഗത്തില്‍ നീങ്ങുന്ന ഒബ്ജക്ടിനെ പോലും ഫോക്കസ് വിടാതെ പിന്തുടരാന്‍ സാധിക്കും എന്നാണ് നിക്കോണിന്റെ പുതിയ ക്യാമറയിലെ സവിശേഷത.

നിക്കോണിന്റെ പുതിയ ക്യാമറ വില 2,54,950 രൂപ,പ്രത്യേകതകള്‍ എന്തായിരിക്കു

4. ടച്ച് സ്‌ക്രീന്‍

ഈ ക്യാമറയുടെ സ്‌ക്രീന്‍ വലുപ്പം 3.2 ഇഞ്ച് ആണ്. ഇതിന്റെ എല്‍സിഡി പാനല്‍ പൂര്‍ണ്ണമായും ടച്ച് സ്‌കീന്‍ ആണ്. സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്ന ഇതിലും ടച്ച് ചെയ്ത് ഫോക്കസ് ചെയ്യാം.

5. ബ്ലൂട്ടൂത്ത് വൈഫൈ

നിക്കോണിന്റെ ഈ ക്യാമറയില്‍ തന്നെ വൈഫൈയും ബ്ലൂട്ടൂത്തും ഉള്‍പ്പെടുന്നുണ്ട്. ഇത് സ്മാര്‍ട്ട്‌ഫോണിലും ടാബ്ലറ്റിലും ഉപയോഗിക്കാവുന്ന നിക്കോണ്‍ സോഫ്റ്റ്‌വയര്‍ ആയ സ്‌നാപ്ബ്രിഡ്ജുമായി വേഗത്തില്‍ തന്നെ പെയര്‍ ചെയ്യാം.

6. വീഡിയോ

4കെ വീഡിയോ ഫുള്‍ ഫ്രയിം സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യാനും സാധിക്കും എന്നത് വളരെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

7. റോ ഫയലുകള്‍

മൂന്നു തരം റോ ഫയലുകള്‍ ഇതിലുണ്ട്. RAW L (റോ വലുത്), RAW M ( റോ മീഡിയം), RAW S (റോ ചെറുത്) എന്നിങ്ങനെ. റോ L 45എംപി ആണ്, ഇത് ഏറ്റവും മികച്ചതാണെങ്കിലും എപ്പോഴും ഈ സൈസില്‍ തന്നെ റെക്കോര്‍ഡു ചെയ്യാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി മൂന്നു ഫയല്‍ സൈസില്‍ കൂടെ റോ ഷൂട്ടു ചെയ്യാം.

Best Mobiles in India

English summary
The Nikkon D850 features a 45.7-megapixel sensor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X