വി1, ജെ1, നൈക്കോണ്‍ 1 സീരീസിലെ രണ്ടു മികച്ച ക്യാമറകള്‍

Posted By:

വി1, ജെ1, നൈക്കോണ്‍ 1 സീരീസിലെ രണ്ടു മികച്ച ക്യാമറകള്‍

മാറ്റി വെക്കാവുന്ന ലെന്‍സുകളുള്ള, മിറര്‍ ഇല്ലാത്ത ക്യാമറകളാണ് നൈക്കോണ്‍ 1 സീരീസ് ക്യാമറകള്‍.  ഡിഎസ്എല്‍ആര്‍ ക്യാമറകളേക്കാള്‍ ഒതുക്കവും ഭാരക്കുറവും ഉള്ള ഈ ക്യാമറകള്‍ സാധാരണ ക്യാമറകളേക്കാള്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കും.

4 വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ എല്ലാം തികഞ്ഞ ക്യാമറ നൈക്കോണ്‍ ഇറക്കുന്നത്.  ഈ സീരീസിലെ പ്രധാന രണ്ടു മോഡലുകലാണ് നൈക്കോണ്‍ വി1, നൈക്കോണ്‍ ജെ1 എന്നിവ.

നൈക്കോണ്‍ വി1ന്റെ ഫീച്ചറുകള്‍:

 • ഉയര്‍ന്ന വേഗതയുള്ള എക്‌സ്പീഡ് 3 ഡ്യുവല്‍ ഇമേജ് പ്രോസസ്സര്‍

 • ലൈവ് എല്‍സിഡി പാനലിനൊപ്പം ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡര്‍

 • നിക്കോര്‍ ലെന്‍സ് സിസ്റ്റം

 • ഉയര്‍ന്ന വേഗതയുള്ള ഓട്ടോ ഫോക്കസ്, സിഎംഒഎസ് ഇമേജിംഗ് സെന്‍സര്‍

 • ഐഎസ്ഒ റെയ്ഞ്ച്

 • 10.1 മെഗാപിക്‌സല്‍

 • നൈക്കോണ്‍ 1 ലെന്‍സ് മൗണ്ട് സിസ്റ്റം

 • ഐ സെന്‍സര്‍

 • സെല്‍ഫ് ടൈമര്‍

 • എക്‌സ്‌പോഷര്‍ മീറ്ററിംഗ് സിസ്റ്റം

 • എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍

 • ഇഎന്‍-ഇഎല്‍15 ലിഥിയം അയണ്‍ ബാറ്ററി

 • 350 ഷോട്ടുകള്‍ക്കുള്ള ബാറ്ററി ലൈഫ്

 • 294 ഗ്രാം ഭാരം
നൈക്കോണ്‍ ജെ1ന്റെ ഫീച്ചറുകള്‍:
 • 10.1 മെഗാപിക്‌സല്‍ എഎഫ് സിഎംഒഎസ് സെന്‍സര്‍

 • എക്‌സ്പീഡ് 3 ഇമേജ് പ്രോസസ്സര്‍

 • ഐഎസ്ഒ 100-3200 (6400 വരെ ഉയര്‍ത്താം)

 • സെക്കന്റില്‍ 30 ഫ്രെയിമുകള്‍ എന്ന തോതില്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • നൈക്കോണ്‍1 ലെന്‍സ് മൗണ്ട്

 • 3 ഇഞ്ച് എല്‍സിഡി മോണിറ്റര്‍

 • ഇലക്ട്രോണിക് ഷട്ടര്‍

 • ബില്‍ട്ട് ഇന്‍ ഫ്ലാഷ്

 • സെല്‍ഫ് ടൈമര്‍

 • ഹൈബ്രിഡ് ഓട്ടോ ഫോക്കസ് സിസ്റ്റം

 • ഇഎന്‍-ഇഎല്‍20 ലിഥിയം അയണ്‍ ബാറ്ററി

 • 230 ഷോട്ടുകള്‍ക്കുള്ള ബാറ്ററി ലൈഫ്

 • 234 ഗ്രാം ഭാരം
മറ്റു മിറര്‍ലെസ്സ് ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോള്‍ 10.1 മെഗാപിക്‌സല്‍ ഇമേജ് സെന്ഡസര്‍ എന്നത് അത്ര ആകര്‍ഷണീയമായ ഒരു ഫീച്ചര്‍ അല്ല.  ഇത് 2.7x ഫോക്കല്‍ ലെംഗ്ത്തിനു കാരണമാകുന്നു.  ഈ പരിമിതികളിലും മികച്ച ചിത്രങ്ഹളെടുക്കാന്‍ ഈ ക്യാമറകള്‍ക്ക് കഴിയുന്നു.

വി1 മോഡലിലുള്ള 1.4എം-ഡോട്ട് ല്‍സിഡി വ്യൂ ഫൈന്‍ഡര്‍ ജെ1 മോഡലില്ല എന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം.  അതുപോലെ ജെ1ലുള്ള ബില്‍ട്ട് ഇന്‍ ഫ്ലാഷ് വി1ല്‍ ഇല്ല.  വി1നെ അപേക്ഷിച്ച് ജെ1ന് വില കുറവാണ്.

ഫ്ലാഷ് ഇല്ല എന്ന കുറവ് നികത്താന്‍ ജെ1ല്‍ സ്പീഡ്‌ലൈറ്റ് എസ്ബി-എന്‍5 ഫ്ലാഷ്ഗണ്‍, ജിപിഎസ് യൂണിറ്റ് പോലുള്ള ആക്‌സസറികള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മള്‍ട്ടി ആക്‌സസറി പോര്‍ട്ട് ഉണ്ട്.

നൈക്കോണ്‍ വി1ന് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില 46,000 രൂപയും നൈക്കോണ്‍ ജെ1ന്റേത് 33,000 രൂപയും ആണ്.  കോംപാക്റ്റ് ക്യാമറകളേക്കാള്‍ കൂടുതലും ഡിഎസ്എല്‍ആര്‍ ക്യാമറകളേക്കാള്‍ കുറവുമാണ് ഈ വില.

Please Wait while comments are loading...

Social Counting