നിക്കോണ്‍ വി1 ഡിഎസ്എല്‍ആര്‍ ക്യാമറ

Posted By: Staff

നിക്കോണ്‍ വി1 ഡിഎസ്എല്‍ആര്‍ ക്യാമറ

നിക്കോണ്‍ പുതുതായി അവതരിപ്പിച്ച ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറയാണ് നിക്കോണ്‍ 1 വി1 ഡിഎസ്എല്‍ആര്‍. സ്റ്റില്‍സും വീഡിയോയും സംയോജിപ്പിക്കാനും അതില്‍ മ്യൂസിക് ചേര്‍ക്കാനും ഈ ക്യാമറയില്‍ സാധിക്കും. ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്, സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍. 45,000 രൂപയാണ് ഇതിന്റെ വില.

കറുപ്പ്, വെളുപ്പ് നിറങ്ങളിലെത്തുന്ന ക്യാമറയ്ക്ക് ലെന്‍സില്ലാതെ 300 ഗ്രാം ഭാരമുണ്ട്. ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍, എല്‍സിഡി വ്യൂഫൈന്‍ഡര്‍ എന്നിങ്ങനെ രണ്ട് വ്യൂഫൈന്‍ഡറില്‍ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതില്‍ ഉണ്ട്. മോഷന്‍ സ്‌നാപ്‌ഷോട്ട്, സ്മാര്‍ട് ഫോട്ടോ സെലക്റ്റര്‍, സ്റ്റില്‍ ഇമേജ്, മൂവി എന്നീ മോഡുകളാണ് ഇതിലുള്ളത്.

ഡിസ്‌പ്ലെ, പ്ലേബാക്ക്, ഡിലീറ്റ്, മെനു എന്നീ ഫംഗ്ഷനുകള്‍ക്കായി വിവിധ ബട്ടണുകളും നിക്കോണ്‍ 1 വി1 ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോയുഎസ്ബി, മിനി എച്ച്ഡിഎംഐ, 3.5എംഎം ജാക്ക് എന്നീ പോര്‍ട്ടുകള്‍ വിവിധ കണക്റ്റിവിറ്റികള്‍ വാഗ്ദാനം ചെയ്യുന്നു. മെക്കാനിക്കല്‍, ഇലക്ട്രോണിക് ഷട്ടര്‍ സൗകര്യമുള്ള ക്യാമറയില്‍ സാധാരണ ഷൂട്ടിംഗിന് മെക്കാനിക്കല്‍ ഷട്ടറും വേഗതയേറിയ ഷൂട്ടിംഗിന് ഇലക്ട്രോണിക് ഷട്ടറും ഉപയോഗിക്കാനാകും.

Please Wait while comments are loading...

Social Counting