പാനസോണിക് ലുമിക്‌സ് ഡിഎംസി ജി5 ക്യാമറ

Posted By: Super

പാനസോണിക് ലുമിക്‌സ് ഡിഎംസി ജി5 ക്യാമറ

പാനസോണിക്കിന്റെ ഏറ്റവും പുതിയ ക്യാമറയാണ് ലുമിക്‌സ് ഡിഎംസി ജി5. മേന്മയേറിയ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന വീനസ് എഞ്ചിന്‍ VII സെന്‍സറാണ് ഇതില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 16 മെഗാപിക്‌സല്‍ കപ്പാസിറ്റി കൂടിയുള്ള ക്യാമറ പ്രൊഫഷണല്‍ ഫോട്ടോഷൂട്ടര്‍മാരെയാണ് ഏറെയും ആകര്‍ഷിക്കുക. 3 ഇഞ്ച് സ്‌ക്രീനും ഈ ക്യാമറയിലുണ്ട്.

ഫുള്‍ എച്ച്ഡി വീഡിയോകള്‍ ഷൂട്ട് ചെയ്യാനും ഈ ക്യാമറയില്‍ സാധിക്കും. മികച്ച ചിത്രം ഫ്രെയിം ചെയ്യാന്‍ 1,440,000 ഡോട്‌സോട് കൂടിയ ലൈവ് വ്യൂ ഫൈന്‍ഡര്‍ സൗകര്യം സഹായിക്കും. ചിത്രം ഷൂട്ട് ചെയ്യുന്നതിന് മുമ്പേ തന്നെ ശരിയായ ദൃശ്യമാണ് പകര്‍ത്തുന്നത് അറിയാന്‍ ഈ സവിശേഷതയിലൂടെയാകും. മാന്വല്‍ ഫോക്കസിംഗില്‍ താത്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് ഇതിലെ ഓട്ടോഫോക്കസിംഗ് സൗകര്യവും ഇഷ്ടപ്പെടും.

പാനസോണിക് ലുമിക്‌സ് ഡിഎംസി ജി5ന്റെ അടിസ്ഥാന മോഡല്‍ 47,000 രൂപയ്ക്കാണ് വിപണിയിലെത്തിയിട്ടുള്ളത്. ഇതേ ക്യാമറയുടെ ഹൈ എന്‍ഡ് വേര്‍ഷന്‍ 70,000 രൂപയ്ക്ക് വാങ്ങാനാകും. കറുപ്പ്, സില്‍വര്‍ അഥവാ വെള്ള നിറങ്ങളിലാണ് ഈ മോഡലുകള്‍ എത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot