ഡിഎംസി-എഫ്ടി4, പാനസോണിക്കിന്റെ പരുക്കന്‍ ക്യാമറ

By Shabnam Aarif
|
ഡിഎംസി-എഫ്ടി4, പാനസോണിക്കിന്റെ പരുക്കന്‍ ക്യാമറ

പാനസോണിക്കിന്റെ ലുമിക്‌സ് ക്യാമറ നിരയിലേക്ക് പുതിയൊരു ക്യാമറ കൂടി എത്തുന്നു.  ഡിഎംസി-എഫ്ടി4 എന്നാണ് ഈ പുതിയ ക്യാമറയുെട പേര്.  വലരെ മികച്ച ഫീച്ചരുകല്‍ ഉല്‍ക്കൊള്ളിച്ചാണ് പാനസോണിക് ഈ പുതിയ ക്യാമറ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഗുണനിലവാരത്തില്‍ ഈ പാനസോണിക് ക്യാമറയും ഏതൊരു പാനസോണിക് ക്യാമറയെയും പോലെ വളരെ മികച്ചു തന്നെ നില്‍ക്കുന്നു.  ഏതൊരു പരുക്കന്‍ പരിതസ്ഥിതിയേയും തരണം ചെയ്യാന്‍ പാകത്തിലാണ്‍ ഈ ക്യാമറ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

ഡസ്റ്റ് പ്രൂഫ്, ഫ്രീസ് പ്രൂഫ്, ഷോക്ക് പ്രൂഫ്, വാട്ടര്‍ പ്രൂഫ് എന്നിവയെല്ലാം പാനസോണിക് ലുമിക്‌സ് ഡിഎംസി-എഫ്ടി4 ക്യാമറയുടെ സവിശേഷതകളാണ് എന്നറിയുമ്പോള്‍ മനസ്സിലാകും എത്രത്തോളം പരുക്കന്‍ ക്യാമറയാണ് ഇതെന്ന്.

 

അതായത് പൊടി, തണുപ്പ്, വെള്ളം തുടങ്ങിയ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ഡ പാകത്തിലാണ് ഈ പാനസോണിക് ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്.  2 മീറ്റര്‍ വരെ ഉയരത്തില്‍ നിന്നും താഴെ വീണാലും പെട്ടെന്നൊന്നും കേടു വരില്ല ഈ ക്യാമറ.

ഫീച്ചറുകള്‍:

  • 28 എംഎം വൈഡ് ആന്‍ഗിള്‍ ലെന്‍സ്

  • 4.6x ഒപ്റ്റിക്കല്‍ സൂം

  • 12.1 മെഗാപിസല്‍ സെന്‍സര്‍
പൂര്‍ണ്ണമായും എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും ഈ പാനസോണിക് ക്യാമറയില്‍.  തുടര്‍ച്ചയായി 3.7 fpsല്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കും ഇതിലെ വീനസ് എഞ്ചിന്‍.

ജിപിഎസ് സംവിധാനവും ഉണ്ട് ഈ പാനസോണിക് ക്യാമറയില്‍.  203 രാജ്യങ്ങളിലെ 1 മീറ്റര്‍ വ്യത്യാസത്തിലുള്ള ലാന്‍ഡ്മാര്‍ക്കുകള്‍ ഈ ക്യാമറയില്‍ നേരത്തെ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്.

അതുപോലെ സ്ഥലങ്ങളുടെ ഫോട്ടോകളോ, വീഡിയോകളോ ആയി വ്യത്യസ്ത ഫോള്‍ഡറുകളില്‍ സ്ഥലങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ടാഗ് ചെയ്യാന്‍ സാധിക്കും ഈ ക്യാമറയില്‍.

ഇത്രയും ഹൈ എന്റ് ഫീച്ചറുകളുമായി എത്തുന്ന പാനസോണിക് ലുമികസ് ഡിഎംസി-എഫ്ടി4 ക്യാമറയുടെ വില 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയില്‍ മാത്രമാണ്.  ഈ മാര്‍ച്ചോടെ ഇത് വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X