പെന്റാക്‌സ് കെ-01 മിറര്‍ലെസ് ക്യാമറ ഫോട്ടോ ഇമേജിംഗ് ഷോയില്‍ എത്തും

സിപി+ ക്യാമറയ്ക്കും, ഫോട്ടോ ഇമേജിംഗ് ഷോ 2012നും വേണ്ടി ക്യാമറ നിര്‍മ്മാതാക്കളും ഫോട്ടോഗ്രഫി പ്രഫഷണലുകളും ഒരുപോലെ കാത്തിരിക്കുന്നു. അടുത്ത മാശം ജപ്പാനില്‍ നടക്കാനിരിക്കുന്ന ഈ ഷോയില്‍ ക്യാമറ നിര്‍മ്മാണ കമ്പനികള്‍ അവരുടെ പുതിയ ക്യാമറ മോഡലുകളും അനുബന്ധ ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിക്കും.
പെന്റാക്‌സിന്റെ പുതിയ ഉല്‍പന്നവും ഈ ഷോയില്‍ പ്രദര്‍ശിപ്പിക്കും. ഇതിനകം നിരവധി മികച്ച ക്യാമറകള്‍ പുറത്തിറക്കിയിട്ടുള്ള പെന്റാക്‌സിന്റെ പുതിയ ഉല്‍പന്നവും വളരെ മികച്ചതു തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെന്റാക്‌സ് കെ-01 എന്നാണ് പുറത്തിറങ്ങാനിരിക്കുന്ന ഉല്‍പന്നത്തിന്റെ പേര്.
ഇതൊരു ഡിഎസ്എല്‍ആര്‍ ക്യാമറയല്ല. മറിച്ച്, ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സുള്ള മിറര്‍ലെസ് ക്യാമറയാണിത്. ഈ ക്യാമറയുടെ കൂടുതല്‍ വിവരങ്ങളും സ്‌പെസിഫിക്കേഷനുകളും ഒന്നും ഇപ്പോള്‍ അറിവായിട്ടില്ല. ജപ്പാനിലെ ടെക്‌നോളജി വെബ്‌സൈറ്റ് ആയ ഡിജികെയിം-ഇന്‍ഫോ ഈ പുതിയ പെന്റാക്‌സ് ക്യാമറയുടെ ചില ഫീച്ചറുകള്‍ പുറത്തു വിട്ടിട്ടുണ്ട്. അവ വിശ്വസനീയമായാണ് പോതുവെ കണക്കാക്കപ്പെടുന്നത്.
പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍:
- കെ5 മോഡലിന്റെ അതേ സെന്‍സറും, റിയര്‍ എല്‍സിഡിയും
- കെ-മൗണ്ട്
- ഡിഎ40 എംഎം എഫ്2.8Xഎസ് ലെന്‍സ്
- കോണ്‍ട്രാസ്റ്റ് ഓട്ടോഫോക്കസ്
- 30 സെക്കന്റ് - 1 / 4000 സെക്കന്റ് ഷട്ടര്‍ സ്പീഡ്
- ഇന്റഗ്രേറ്റഡ് പോപ്-അപ് ഫ്ലാഷ്
- ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്
- വ്യത്യസ്ത നിറങ്ങളില്‍ ലഭ്യം (കറുപ്പ്, വെള്ള & കറുപ്പ്, മഞ്ഞ)
- 121 എംഎം വീതി, 79 എംഎം ഉയരം, 59 എംഎം കട്ടി
- ഭാരം 560 ഗ്രാം (ബാറ്ററി ഉള്‍പ്പെടെ)
സാധാരണ ഒതുക്കമുള്ള ക്യാമറകളില്‍ നിന്നും വ്യത്യസ്തമായി അല്‍പം വലിപ്പം കൂടിയ ക്യാമറയാണ് പെന്റാക്‌സ് കെ-01 മോഡല്‍. നിറത്തിന്റെ കാര്യത്തില്‍ മൂന്നുതരം ചോയ്‌സുണ്ട് ഇതിന്. ഇവയില്‍ ഇഷ്ടമുള്ളതു നോക്കി ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്നതേയുള്ളൂ.
വെറും 560 ഗ്രാം മാത്രമേ ഭാരമുള്ളൂ എന്നതിനാല്‍ ഈ ക്യാമറ കൊണ്ടു നടക്കുക എന്നത് ഒട്ടും ശ്രമകരമാവില്ല. ഈ ക്യാമറയുടെ ഡിസൈനിനു പിന്നില്‍ പ്രശസ്ത ഡിസൈനറായ മാര്‍ക് ന്യൂസണിന്റെ വിദഗ്ധ കരങ്ങളുണ്ടെന്നസ്ഥിരീകരിക്കപ്പെടാത്ത ഒരു റിപ്പോര്‍ട്ട് ഉണ്ട്.
ക്യാമറയുടെ വലിപ്പം കൂടുതലാണെന്നതിനാല്‍ ഉപയോക്താവിന് കെ-മൗണ്ട് ഉപയോഗപ്പെടുത്താന്‍ സാധിക്കും. അതായത് ഇതുവഴി ഉപയോക്താവിന് എപ്പോഴും പുതിയ മോഡലുകള്‍ വാങ്ങാതെ തന്നെ പുതിയ ക്യാമറ സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഡിഎസ്എല്‍ആര്‍ ക്യാമറ ലെന്‍സുകള്‍ വരെ ഇവയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
പെന്റാക്‌സ് കെ-01 ക്യാമറയുടെ വില ഇപ്പോള്‍ അറിവായിട്ടില്ല. വിലയും മറ്റു കൂടുതല്‍ വിവരങ്ങളും വരും ആഴ്ചകളില്‍ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications








