രണ്ടു ഷട്ടര്‍ റിലീസ് ബട്ടണുകളുമായി പെന്റാക്‌സ് ഒപ്ഷിയോ വിഎസ്20

Posted By:

രണ്ടു ഷട്ടര്‍ റിലീസ് ബട്ടണുകളുമായി പെന്റാക്‌സ് ഒപ്ഷിയോ വിഎസ്20

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ക്കായി അനേകം ക്യാമറകളും അനുബന്ധ ഉപകരണങ്ങളും പുറത്തിറക്കിയിട്ടുള്ള കമ്പനിയാണ് പെന്റാക്‌സ്.  ഈയിടെ പെന്റാക്‌സ് കമ്പനി റിക്കോ വാങ്ങുകയുണ്ടായി.

പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ പെന്റാക്‌സ് എന്ന പേരില്‍ തന്നെ ഒരു പുതിയ ക്യാമറ പുറത്തിറക്കിയിരിക്കുന്നു ഇപ്പോള്‍.  പെന്റാക്‌സ് ഒപ്ഷിയോ വിഎസ്20 എന്നാണ് ഈ പുതിയ ക്യാമറയുടെ പേര്.

വളരെ ഒതുക്കമുള്ള ഡിസൈനിലുള്ള ഈ സൂപ്പര്‍ സൂം ക്യാമറ ബജറ്റ് ക്യാമറകളുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ്.  സാധാരണ ക്യാമറകളില്‍ നിന്നും വിഭിന്നമായി രണ്ടു ഷട്ടര്‍ റിലീസ് ബട്ടണുകളുണ്ട് ഈ പുതിയ പെന്റാക്‌സ് ക്യാമറയില്‍ എന്നത് ഇതിന് കൂട്ടത്തില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.

ലാന്‍ഡ്‌സ്‌കെയ്പ് ഫോട്ടോകളെടുക്കുന്ന അതേ എളുപ്പത്തില്‍ പോര്‍ട്രെയിറ്റ് ഫോട്ടോകള്‍ എടുക്കാന്‍ ഈ രണ്ടു ഷട്ടര്‍ റിലീസ് ബട്ടണുകള്‍ വളരെ സഹായകമായിരിക്കും.

ഫീച്ചറുകള്‍:

  • ഒതുക്കമുള്ള ഡിസൈന്‍

  • ഭാരക്കുറവ്

  • 16 മെഗാപിക്‌സല്‍ സിസിഡി

  • 20 x സൂം (28 - 560 എംഎം)

  • നീണ്ട ഫോക്കല്‍ ലെംഗ്ത്ത്

  • 3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍

  • 720പി വീഡിയോ റെസൊലൂഷന്‍

  • 38.5 എംഎം കട്ടി
വളരെ മനോഹരമായ ഡിസൈന്‍ ആണ് ഈ ക്യാമറയ്ക്ക് നല്‍കിയിരിക്കുന്നത്.  മെറ്റാല്ലിക് സില്‍വര്‍, കറുപ്പ് നിറങ്ങള്‍ ചേര്‍ന്നതാണ് ഈ ക്യാമറയ്ക്കു നല്‍കിയിരിക്കുന്ന നിറം.  കണ്‍ട്രോള്‍ ബട്ടണുകള്‍ വലുതായതിനാല്‍ ഉപയോഗം വളരെ എളുപ്പമായിരിക്കും.  വളരെ പതുക്കെ ഒന്നു തൊട്ടല്‍ പോലും അവ പ്രവര്‍ത്തിക്കും.

മറ്റു കോംപാക്റ്റ് ക്യാമറകളുടേതിനു സമാനമായ ഫീച്ചറുകള്‍ തന്നെയാണ് ഈ പെന്റാക്‌സ് ക്യാമറയ്ക്കും ഉള്ളത്.  മികച്ച ചിത്രങ്ങളെടുക്കാന്‍ പര്യാപ്തമാണ് ഇതിന്റെ 16 മെഗാപിക്‌സല്‍ റെസൊലൂഷന്‍.

എന്നാല്‍ ഈ ക്യമറയിലെ വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം അത്ര മികച്ചതൊന്നും അല്ല.  എന്നാല്‍ ഒരു ശരാശരി നിലവാരത്തിലുള്ള വീഡിയോ എടുക്കാന്‍ ഈ ക്യാമറ മതിയാകും.  720പി വീഡിയോകളാണ് ഈ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നത്.

ഒപ്റ്റിക്കല്‍ സൂം, ഡിജിറ്റല്‍ സൂം സൗകര്യങ്ങളുണ്ട് ഈ ക്യാമറയില്‍.  സാധാരണ സൂപ്പര്‍ കോംപാക്റ്റ് ക്യാമറകള്‍ക്ക് വൈഡ് ആംഗിള്‍ ലെന്‍സുകളാണ് ഉണ്ടാവുക.  എന്നാല്‍ ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ലോംഗ് ഫോക്കല്‍ ലെംഗ്ത് ഉള്ളവയാണ്.

4,60,000 പിക്‌സല്‍ റെസൊലൂഷനുള്ള 3 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.  ഇത് മികച്ച ചിത്രങ്ങളെടുക്കാനും വീഡിയോകള്‍ക്കും മതിയാകും.

പോര്‍ട്രെയിറ്റ് ചിത്രങ്ങളെടുക്കുന്നത് വളരെ എളുപ്പമാക്കും ഇതിലെ രണ്ടു ഷട്ടര്‍ റിലീസ് ബട്ടണുകളുടെ സാന്നിധ്യം.  ഫെബ്രുവരി അവസാനത്തോടെ പെന്റാക്‌സ് ഒപ്ഷിയോ വിഎസ്20യുടെ 15,000 രൂപയോളം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot