സാംസംഗ് ഇഎക്‌സ്2എഫ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ

Posted By: Staff

സാംസംഗ് ഇഎക്‌സ്2എഫ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ

സാംസംഗ് പുതുതായി ഇറക്കിയ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയാണ് സാംസംഗ് സ്മാര്‍ട് ക്യാമറ ഇഎക്‌സ്2എഫ്. വൈഫൈ പിന്തുണയുള്ള സ്മാര്‍ട് ക്യാമറയാണിത്. ഈ കണക്റ്റിവിറ്റി ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ സാധിക്കും. ക്ലൗഡില്‍ സ്‌റ്റോര്‍ ചെയ്യാനുമാകും. ഭാരക്കുറവാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എഫ് 1.4 ആണ് ലെന്‍സിന്റെ ഫോക്കസ് ദൂരം.

ഫുള്‍ മാന്വല്‍ കണ്‍ട്രോള്‍ സംവിധാനം ക്യാമറയിലുണ്ട്. യാത്രയെ സ്‌നേഹിക്കുന്ന, യാത്രകളില്‍ പുതുമയേറിയ ചിത്രങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഡിഎസ്എല്‍ആര്‍ ക്യാമറ ഉപയോക്താക്കള്‍ക്കും ഇണങ്ങുന്ന മോഡലാണിത്.

വളരെ കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ ഈ ക്യാമറയില്‍ കഴിയും. ഇതിലെ 1080/30 പിക്‌സല്‍ ഫുള്‍ എച്ച്ഡി മൂവി റെക്കോര്‍ഡിംഗ് സൗകര്യം ഉപയോഗിച്ച് എച്ച്ഡിടിവി ആസ്വദിക്കാം. മികച്ച സ്റ്റീരിയോ സൗണ്ടും ലഭിക്കും.

ഇതിലെ ഡ്യുവല്‍ ക്യാപ്ചര്‍ സവിശേഷത ഉപയോഗപ്പെടുത്തി 12 മെഗാപിക്‌സല്‍ ചിത്രവും വീഡിയോയും ഒരേ സമയം എടുക്കാന്‍ കഴിയുന്നതാണ്. ഷെയ്ക്കിംഗ് പ്രശ്‌നം കുറക്കുന്ന ഡ്യുവല്‍ ഐഎസ് സൗകര്യവും ഇഎക്‌സ്2എഫ് ക്യാമറയിലുണ്ട്.

3 ഇഞ്ച് സൈ്വവല്‍ അമോലെഡ് ഡിസ്‌പ്ലെ സ്‌ക്രീനാണ് ഇതിന്റേത്. സാംസംഗിന്റെ സ്മാര്‍ട് പാനല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ക്യാമറയിലെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക്, പിക്കാസ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി ഷെയര്‍ ചെയ്യാനുമാകും.

ഏകദേശം 28,000 രൂപയ്ക്കാണ് ഈ സ്മാര്‍ട് ക്യാമറ റീട്ടെയില്‍ വിപണിയില്‍ എത്തുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot