സാംസങ്ങിന്റെ പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് കാമറ ഒക്‌ടോബറില്‍

Posted By:

സാംസങ്ങിന്റെ പുതിയ ആന്‍േഡ്രായ്ഡ് കാമറയായ ഗാലക്‌സി NX ഒക്‌ടോബറില്‍ വിപണിയിലെത്തും. നേരത്തെ ഇറങ്ങിയ ഗാലക്‌സി കാമറയുടെ പിന്‍ഗാമിയായ ഗാലക്‌സി NX-ല്‍ ലെന്‍സുകള്‍ മാറ്റി വയ്ക്കാമെന്നതാണ് പ്രത്യേകത.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാമറയില്‍ സ്മാര്‍ട്ട് ഫോണിനു സമാനമായ സൗകര്യങ്ങളാണുള്ളത്. വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ, എടുക്കുന്ന ഫോട്ടോകള്‍ അപ്പപ്പോള്‍തന്നെ എഡിറ്റ് ചെയ്യാനും ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും.

വൈ-ഫൈ, 4 ജി-LTE സംവിധാനങ്ങളുള്ള കാമറയില്‍ ഗുഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും.

പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

20.3 മെഗാപിക്‌സല്‍ സെന്‍സര്‍, ഓട്ടോഫോക്കസ് സംവിധാനം എന്നിവയുള്ള ഗാലക്‌സി NX-ല്‍ 1.6 GHz ക്വാഡ് കോര്‍ പ്രൊസസറാണുള്ളത്.

ഒക്‌ടോബറില്‍ യു.എസില്‍ വില്‍പനയ്‌ക്കെത്തുന്ന കാമറയ്ക്ക് ബോഡി മാത്രമാണെങ്കില്‍ 105000 രൂപയോളമാണ് വില. 18-55 ലെന്‍സ് സഹിതമാണെങ്കില്‍ 111000-രൂപയ്ക്കു മുകളില്‍ വരും.

ഗാലക്‌സി NX-നെകുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy NX

ലെന്‍സ് മാറ്റാന്‍ സാധിക്കുമെന്നതിനാല്‍ തന്നെ ആദ്യമിറങ്ങിയ ഗാലക്‌സി കാമറയേക്കാള്‍ വലുപ്പമുണ്ട് ഗാലക്‌സി NX-ന്. എങ്കിലും ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്.

Samsung Galaxy NX

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കും.

 

Samsung Galaxy NX

ലെന്‍സിലുള്ള ഐ ഫങ്ങ്ഷന്‍, സ്‌ക്രീനിലൂടെ ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

 

Samsung Galaxy NX

NX- സീരിസിനായി ഉണ്ടാക്കിയിട്ടുള്ള ഏതു ലെന്‍സും ഈ കാമറയില്‍ ഘടിപ്പിക്കാവുന്നതാണ്.

 

Samsung Galaxy NX

ഗാലക്‌സി കാമറയിലേതിനു സമാനമായി NX-ലും 4.8 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്.

 

Samsung Galaxy NX

വൈ-ഫൈ, 4 ജി LTE എന്നീ സംവിധാനങ്ങളോടെയാണ് കാമറ ലഭിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങിന്റെ പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് കാമറ ഒക്‌ടോബറില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot