16 മെഗാപിക്‌സല്‍ ഗാലക്‌സി എസ് 3 ആന്‍ഡ്രോയിഡ് ക്യാമറ വരുന്നു

Posted By: Super

16 മെഗാപിക്‌സല്‍ ഗാലക്‌സി എസ് 3 ആന്‍ഡ്രോയിഡ് ക്യാമറ വരുന്നു

സാംസംഗിന്റെ ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണിനോട് സാദൃശ്യമുള്ള ഒരു ഉത്പന്നത്തിന്റെ പണിപ്പുരയിലാണ് സാംസംഗ് എന്ന് റിപ്പോര്‍ട്ട്. ഒരു ക്യാമറയാണിത്. സാംസംഗ് ഗാലക്‌സി എസ് ക്യാമറയെന്നാണ് ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ടില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ വരുന്ന ഇതില്‍ ആന്‍ഡ്രോയിഡ് 4 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെട്ടേക്കും.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന ക്യാമറകളിലേക്ക് അങ്ങനെ നിക്കോണിനൊപ്പം ഇതും ഉള്‍പ്പെടും. ഗാലക്‌സി എസ് ക്യാമറയിലെ ചിപ്‌സെറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പിറകില്‍ ബട്ടണുകളൊന്നും ഉള്‍പ്പെടാതെയാകും ക്യാമറയെത്തുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 10x സൂം ആണിതില്‍ പ്രതീക്ഷിക്കുന്നത്. 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ മറ്റൊരു ഘടകം. വൈഫൈ, 3ജി+വൈഫൈ വേര്‍ഷനുകളിലാകും ഈ ക്യാമറയെത്തുക.

ഈ ക്യാമറയും ഐഎഎഫ്എ 2012 വേദിയില്‍ വെച്ച് സാംസംഗ്  അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഐഎഫ്എയില്‍ വെച്ച് രണ്ട് ഉത്പന്നങ്ങളെയാകും സാംസംഗ് അവതരിപ്പിക്കുക. ഒന്ന് ക്യാമറയും മറ്റൊന്ന് ഗാലക്‌സി നോട്ട് ഫാബ്‌ലറ്റും.

ഗാലക്‌സി എസ്3 ക്യാമറയുടെ ഒരു സങ്കല്പ ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot