സാംസംഗ് എന്‍എക്‌സ്1000 മിറര്‍ലെസ് ക്യാമറയുടെ വിലയും സവിശേഷതകളും

Posted By: Super

സാംസംഗ് എന്‍എക്‌സ്1000 മിറര്‍ലെസ് ക്യാമറയുടെ വിലയും സവിശേഷതകളും

സാംസംഗ് പുതുതായി അവതരിപ്പിച്ച ാംപാക്റ്റ് മിറര്‍ലെസ് ക്യാമറയാണ് എന്‍എക്‌സ്1000. 36,000 രൂപയാണ് ഈ ക്യാമറയുടെ വിപണി വില. സാംസംഗ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭിക്കുന്ന ക്യാമറയില്‍ പ്രൊഫഷണലുകള്‍ക്കിണങ്ങുന്ന ഇമേജ് ക്വാളിറ്റി, വൈഫൈ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ ഉള്ളതായി കമ്പനി എടുത്തുപറയുന്നുണ്ട്.

സവിശേഷതകള്‍

  • 20-50 എംഎം ലെന്‍സ്

  • 3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 1080പിക്‌സല്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • 20.3 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സര്‍

  • 1/4000 സെക്കന്റ് ഷട്ടര്‍ സ്പീഡ്

  • ബില്‍റ്റ് ഇന്‍ വൈഫൈ

  • പിസി ഓട്ടോ ബാക്ക്അപ്

  • സ്മാര്‍ട് ഓട്ടോ സെറ്റിംഗ്

  • സ്മാര്‍ട് ഫില്‍റ്റര്‍

20.3 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സറുള്ള ക്യാമറയിലെ വൈഫൈ സാന്നിധ്യം ചിത്രങ്ങളും വീഡിയോകളും അപ്പപ്പോള്‍ ഫെയ്‌സ്ബുക്ക്, പിക്കാസ, യുട്യൂബ് പോലുള്ള സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഒപ്പം ഇമെയില്‍ വഴി സുഹൃത്തുക്കള്‍ക്ക് ഫോട്ടോ അയച്ചുനല്‍കാനും ക്യാമറയില്‍ സാധിക്കും. സാംസംഗിന്റെ മൊബൈല്‍ ലിങ്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും സാംസംഗ് സ്മാര്‍ട്‌ഫോണുകളിലേക്കും മറ്റ് സാംസംഗ് ഉത്പന്നങ്ങളിലേക്കും ചിത്രങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.

പിസി ഓട്ടോ ബാക്ക്അപ് സൗകര്യം ഉപയോഗിച്ച് വൈഫൈയുടെ സഹായത്തോടെ ഈ ക്യാമറയിലെടുത്ത ചിത്രങ്ങള്‍ പിസിയില്‍ സ്റ്റോര്‍ ചെയ്തുവെക്കാനുമാകും. ഉചിതമായ സീന്‍ മോഡുകള്‍ ലഭ്യമാക്കുകയാണ് സ്മാര്‍ട് ഓട്ടോ സെറ്റിംഗിന്റെ പ്രധാന ധര്‍മ്മം.

മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഈ ക്യാമറ വിപണിയിലെത്തുക. സ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി പിങ്ക് നിറവും കൂടാതെ വെള്ള, കറുപ്പ് നിറങ്ങളുമുണ്ട്. പ്രൊഫഷണലുകളെ കൂടാതെ ഫോട്ടോഗ്രഫി കഴിവ് വികസിപ്പിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും അനുയോജ്യമായ ക്യാമറയാണിത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot