സെല്‍ഫി ചിത്രങ്ങള്‍ക്ക് പൂര്‍ണത കൈവരിക്കാന്‍ സാംസങ്ങിന്റെ NX മിനി ക്യാമറ

Posted By:

സോഷ്യല്‍ മീഡിയകളുടെ വരവേടെയാണ് സെല്‍ഫി ഫോട്ടോകള്‍ക്ക് പ്രചാരമേറിയത്. അവനവന്റെ ചിത്രം സ്വയം പകര്‍ത്തി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ സ്മാര്‍ട്‌ഫോണുകളും ഇപ്പോള്‍ ഫ്രണ്ട് ക്യാമറയ്ക്ക് അതിയായ പ്രാധാന്യം നല്‍കുന്നുണ്ട്.

എന്നാല്‍ സാധാരണ സ്മാര്‍ട്‌ഫോണുകളിലെ കയാമറയില്‍ സ്വന്തം ചിത്രം പകര്‍ത്തുമ്പോള്‍ അതിന് തെളിച്ചം കുറവായിരക്കും. ഈ പ്രശ്‌നത്തിനു പരിഹാരമായാണ് സാംസങ്ങ് പുതിയ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. NX മിന എന്നു പേരിട്ട ക്യാമറ നിലവാരമുള്ള സെല്‍ഫികള്‍ എടുക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ്.

180 ഡിഗ്രിയില്‍ തിരിക്കാവുന്ന സ്‌ക്രീന്‍ തന്നെയാണ് ക്യാമറയുടെ പ്രത്യേകത. അതായത് സ്‌ക്രീന്‍ തിരിച്ചുകഴിഞ്ഞാല്‍ മനോഹരമായ സെല്‍ഫികള്‍ എടുക്കാം. 20.5 മെഗാപിക്‌സല്‍ BSI SMOS സെന്‍സര്‍ ആണ് ക്യാമറയിലുള്ളത്. ലെന്‍സുകള്‍ മാറ്റി വയ്ക്കാമെന്നതും ക്യാമറയുടെ പ്രത്യേകതയാണ്.

നിലവില്‍ 9 mm f/3.5 , 9.27mm f/3.5-5.6 സൂം ലെന്‍സുകളുള്ള ക്യാമറകളാണ് ലഭിക്കുക. 9 mm ലെന്‍സ് ക്യാമറയ്ക്ക് 450 ഡോളറും (27562 രൂപ) 9.27 mm ലെന്‍സ് ക്യാമറയ്ക്ക് 550 ഡോളറു (33687 രൂപ) മാണ് വില. ഇതിനു പുറമെ 150 ഡോളര്‍ (9187 രൂപ) നല്‍കിയാല്‍ മറ്റ് NX ലെന്‍സുകള്‍ ഘടിപ്പിക്കാനുള്ള അഡാപ്റ്ററും ലഭിക്കും.

പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വിധം ചെറുതായ ക്യാമറയില്‍ വൈ-ഫൈ, NFC എന്നിവ സപ്പോര്‍ട് ചെയ്യും സോഷ്യല്‍ ഷെയറിംഗും സാധ്യമാണ്. കാ്യമറയുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

180 ഡിഗ്രിയില്‍ മടക്കാവുന്ന സ്‌ക്രീന്‍ തന്നെയാണ് ക്യാമറയുടെ പ്രധാന സവിശേഷത. അതായത് സ്‌ക്രീന്‍ മടക്കിയാല്‍ സാധാരണ ക്യാമറ പോലെയും നിവര്‍ത്തിയാല്‍ ചിത്രത്തില്‍ കാണുന്ന വിധത്തിലും ആയിരിക്കും. സെല്‍ഫികള്‍ എടുക്കാന്‍ ഇത് ഏറ്റവും അനുയോജ്യമാണ്.

 

 

ഫോട്ടോകള്‍ ക്യാമറയില്‍ നിന്ന് നേരിട്ട് സോഷ്യല്‍ മീഡിയകളിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. വൈ-ഫൈ, NFC സപ്പോര്‍ട്ടുമുണ്ട്. കൂടാതെ ഓട്ടോ ഷെയര്‍, ഓട്ടോ ബാക്അപ്, മൊബൈല്‍ ലിങ്ക്, ഗ്രൂപ് ഷെയര്‍ തുടങ്ങിയവയും സാധ്യമാവും.

 

 

20.5 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്ള ക്യാമറ 9 mm, 9.27 mm എന്നിങ്ങനെയുള്ള ലെന്‍സുകളോടെ ലഭ്യമാവും. 9 mm ലെന്‍സുള്ള ക്യാമറയ്ക്ക് 27,562 രൂപയും 9.27 mm ലെന്‍സുള്ള ക്യാമറയ്ക്ക് 33,687 രൂപയുമാണ് വില.

 

 

അഡാപ്റ്റര്‍ ഉപയോഗിച്ച് മറ്റു NX ലെന്‍സുകള്‍ ഘടിപ്പിക്കാമെന്നതാണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത.

 

 

ഭാരക്കുറവാണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. 159 ഗ്രാം മാത്രമാണ് ഉള്ളത്. പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വിധം ചെറുതുമാണ്.

 

 

വെള്ള, കറുപ്പ്, ബ്രൗണ്‍, ഇളം പച്ച, പിങ്ക് എന്നീ നിറങ്ങളില്‍ ക്യാമറ ലഭ്യമാണ്.

 

ക്യാമറയുടെ സ്‌ക്രീന്‍ ടച്ച് സെന്‍സിറ്റീവാണ്. മിക്ക ഓപ്ഷനുകളും സ്‌ക്രീനില്‍ തന്നെ ലഭ്യമാണ് എന്നര്‍ഥം.

 

 

ടച്ച് സ്‌ക്രീനിനു പുറമെ മറ്റു ഡിജിറ്റല്‍ ക്യാമറകളെ പോലെ നിയന്ത്രണ സംവിധാനങ്ങളും ഉണ്ട്. പിന്‍വശത്താണ് ഇത്.

 

 

എല്ലാവിധ NX ലെന്‍സുകളും ഘടിപ്പിക്കാന്‍ സഹായിക്കുന്ന ലെന്‍സ് അഡാപ്റ്ററും സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പതിനായിരം രൂപയോളം വില വരും.

 

 

ഉയര്‍ന്ന കപ്പാസിറ്റിയുള്ള ബാറ്ററി സാംസങ്ങ് NX മിനിയുടെ പ്രത്യേകതയാണ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 600 ഷോട്ടുകള്‍ വരെ എടുക്കാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിത്രങ്ങള്‍ക്ക് കടപ്പാട്: Mashable

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot