ഏറ്റവും പുതിയ സാംസംഗ് സ്മാര്‍ട് ക്യാമറകളെത്തി

Posted By: Super

ഏറ്റവും പുതിയ സാംസംഗ് സ്മാര്‍ട് ക്യാമറകളെത്തി

സാംസംഗിന്റെ സ്മാര്‍ട് ക്യാമറ ശ്രേണിയിലേക്ക് പുതിയ മോഡലുകളെത്തി. ഡബ്ല്യുബി, ഇഎസ്, എസ്ടി, ഡിവി ശ്രേണിയിലാണ് ഇവ ഉള്‍പ്പെടുക. ഡിവി, എസ്ടി ശ്രേണികളില്‍ രണ്ടും മറ്റുള്ളവയില്‍ ഓരോ വീതം ക്യാമറകളുമാണ് എത്തിയിട്ടുള്ളത്. പോര്‍ട്ടബിലിറ്റി സൗകര്യത്തിനായി തയ്യാറാക്കിയ ഡിസൈനാണ് ഈ ക്യാമറകള്‍ സ്വീകരിച്ചിട്ടുള്ളത്.

16 മെഗാപിക്‌സലാണ് ഡബ്ല്യുഡി100 ക്യാമറയില്‍. 26x ഓപ്റ്റിക്കല്‍ ഹൈ സൂം ലെന്‍സും ഇതിലുണ്ട്. 22.3 എംഎം അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് ക്യാമറയിലേത്. ശരിയായ ലഭിക്കാത്ത ചിത്രങ്ങള്‍ നേരെയാക്കാന്‍ ഡ്യുവല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ വഴി സാധിക്കും. സ്മാര്‍ട് ഫില്‍റ്റര്‍, മാജിക് ഫ്രെയിം, ലൈവ് പനോരമ മോഡ്, എഎ ബാറ്ററികള്‍ എന്നീ സൗകര്യങ്ങളുമുള്ള ക്യാമറയുടെ വില 15,000 രൂപയ്ക്കടുത്താണ്.

ഡിവി ശ്രേണിയിലെ ഡിവി 300എഫ് ബില്‍റ്റ് ഇന്‍ വൈഫൈ ഫംഗ്ഷനോടെയാണ് എത്തുന്നത്. ഫെയ്‌സ്ബുക്ക്, പിക്കാസ എന്നീ സോഷ്യല്‍ സൈറ്റുകളിലേക്ക് ക്യാമറ വഴി നേരിട്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനും സാധിക്കും. 16 മെഗാപിക്‌സല്‍ തന്നെയുള്ള ക്യാമറയ്ക്ക് 1.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെയും ഉണ്ട്. പിറകുവശത്തായി 3 ഇഞ്ച് വരുന്ന മറ്റൊരു എല്‍സിഡി സ്‌ക്രീനുമുണ്ട്. 5x ആണ് ഓപ്റ്റിക്കല്‍ സൂം. ഇത്തരത്തിലുള്ള മറ്റൊരു ഡ്യുവല്‍ എല്‍സിഡി ഡിജിറ്റല്‍ ക്യാമറയാണ് ഡിവി100. ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, സ്മാര്‍ട് ഫെയ്‌സ് റെക്കഗ്നിഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ആദ്യ മോഡലിന് 12,500 രൂപയും രണ്ടാമത്തേതിന് 9,000 രൂപയുമാണ് വില.

കോംപാക്റ്റ് ക്യാമറയായ എസ്ടി200എഫ് 3 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലെ സഹിതമാണ് എത്തുന്നത്. 16 മെഗാപിക്‌സലാണ് ഇമേജ് സെന്‍സറുള്ള ക്യാമറയ്ക്ക് 10x ഓപ്റ്റിക്കല്‍ സൂമുമുണ്ട്. യുഎസ്ബി 2.0 ഇന്റര്‍ഫേസ്, ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ എന്നിവയും ഇതിലെ സൗകര്യങ്ങളാണ്. മറ്റൊരു എസ്ടി മോഡലായ എസ്ടി66 2.7 ഇഞ്ച് ഡിസ്‌പ്ലെയും 5x ഓപ്റ്റിക്കല്‍ സൂം, 16.1 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ സഹിതമാണ് എത്തുന്നത്. ഇവ രണ്ടിന്റേയും വില യഥാക്രമം 12,500 രൂപ, 8,000 രൂപ എന്നിങ്ങനെയാണ്.

സാംസംഗ് ഇഎസ്90 ക്യാമറ വിലപിടിപ്പുള്ള ക്യാമറകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കായി അവതരിപ്പിച്ചതാണ്. 6,500 രൂപയുള്ള ക്യാമറയില്‍ മൂന്ന് വ്യത്യസ്ത മൂവി മോഡുകള്‍ തെരഞ്ഞെടുക്കാനാവും. 2.7 ഇഞ്ച് ഡിസ്‌പ്ലെ, 5x ഓപ്റ്റിക്കല്‍ സൂം, 14.2 മെഗാപിക്‌സല്‍ ഇമേജ് സെന്‍സര്‍ എന്നിവയാണ് ഇതിലെ സവിശേഷതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot