സോണി അല്‍ഫ എസ്എല്‍ടി എ37കെ ഡിഎസ്എല്‍ആര്‍ ക്യാമറ ഇന്ത്യയിലേക്ക്

Posted By: Staff

സോണി അല്‍ഫ എസ്എല്‍ടി എ37കെ ഡിഎസ്എല്‍ആര്‍ ക്യാമറ ഇന്ത്യയിലേക്ക്

സോണിയുടെ ഏറ്റവും പുതിയ ഡിഎസ്എല്‍ആര്‍ ക്യാമറയാണ് സോണി അല്‍ഫ എസ്എല്‍ടി എ37കെ. ഇന്ത്യന്‍ വിപണിയിലേക്ക് ഈ ക്യാമറ ഉടനെത്തിയേക്കും. എ മൗണ്ട് ഇന്റര്‍ചാര്‍ജബിള്‍ ലെന്‍സിന്റെ സഹായത്തോടെ 16.1 മെഗാപിക്‌സല്‍ റെസലൂഷനുള്ള ചിത്രങ്ങളെടുക്കാന്‍ ഇതില്‍ കഴിയും. ഇതിലെ ട്രാന്‍സ്‌ലുസെന്റ് മിറര്‍ ടെക്‌നോളജി ഒരേ സമയം ചിത്രങ്ങള്‍ എടുക്കാനും ഫോക്കസ് ചെയ്യാനും അനുവദിക്കുന്നു.

മികച്ച ക്വാളിറ്റി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ബയോണ്‍സ് ഇമേജ് പ്രോസസര്‍ സംവിധാനവും ഈ ക്യാമറയില്‍ സോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ഘടകമായ എക്‌സ്‌മോര്‍ എപിഎസ് എച്ച്ഡി സിഎംഒഎസ് സെന്‍സര്‍ ക്യാമറയുടെ ഇമേജ് ക്വാളിറ്റി ഉയര്‍ത്താന്‍ സഹായിക്കുന്നതാണ്.

ക്ലിയര്‍ ഇമേജ് സും, ടെലി സൂം ഹൈ സ്പീഡ് ഷൂട്ടിംഗ് ഫങ്ഷനുകള്‍ അതിവേഗത്തില്‍ ചിത്രമെടുക്കുന്ന ഭാഗത്തെ വളരെ ചെറിയ വശങ്ങള്‍ കൂടി പകര്‍ത്താന്‍ സഹായിക്കുന്നു. 2.7 ഇഞ്ച് ഫോട്ടോ എല്‍സിഡി ഡിസ്‌പ്ലെയാണ് ക്യാമറയുടേത്.

പ്രധാനസവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 16.1 എംപി എക്‌സ്‌മോര്‍ എച്ച്ഡി എപിഎസ് സിഎംഒഎസ് സെന്‍സര്‍

  • എക്‌സ്‌ക്ലൂസീവ് ട്രാന്‍സ്ലുസെന്റ് മിറര്‍ ടെക്‌നോളജി

  • 18-55എംഎം സൂം ലെന്‍സ്

  • ഇന്‍-ക്യാമറ ഇമേജ് സ്റ്റബിലൈസേഷന്‍

  • ബയോണ്‍സ് ഇമേജ് പ്രോസസര്‍

  • ഫുള്‍ 1080/60ഐ/24പി എവിസിഎച്ച്ഡി മൂവീസ്

ക്യാമറയുടെ വില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot