സോണിയുടെ സൈബര്‍-ഷോട്ട് നിരയിലേക്ക് മൂന്നു ക്യാമറകള്‍ കൂടി

By Shabnam Aarif
|
സോണിയുടെ സൈബര്‍-ഷോട്ട് നിരയിലേക്ക് മൂന്നു ക്യാമറകള്‍ കൂടി

ക്യാമറ വിപണിയിലെ കുത്തക കൈയാളുന്ന ക്യാനണ്‍ പോലുള്ള കമ്പനികളോട് കിടപിടിക്കും വിധം ഉയരുക എന്ന ലക്ഷ്യത്തോടെ സൈബര്‍-ഷോട്ട് നിരയിലുള്ള ക്യാമറകള്‍ക്കു കേളികേട്ട സോണി തിരിച്ചെത്തുകയാണ്.

സൈബര്‍-ഷോട്ട് നിരയിലേക്ക് പുതിയ മൂന്ന് അംഗങ്ങളെ കൂടി അവതരിപ്പിച്ചു കൊണ്ടാണ് സോണി ഈ തിരിച്ചു വരവിനൊരുങ്ങുന്നത്.  മൂന്നും സിഎംഒഎസ് ക്യാമറകളാണ്. ഡിഎസ്‌സി-ടിഎക്‌സ്200വി, ഡിഎസ്‌സ-ഡബ്ല്യുഎകസ്70, ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്50 എന്നിവയാണ് ഈ പുതിയ ക്യാമറകള്‍.

 

ഡിഎസ്‌സി-ടിഎക്‌സ്200വിയുടെ ഫീച്ചറുകള്‍:

  • ജിപിഎസ് സംവിധാനം

  • 18.2 മെഗാപിക്‌സല്‍ ബാക്ക്‌ലൈറ്റ് സിഎംഒഎസ് സെന്‍സര്‍

  • 26 എംഎം ലെന്‍സ്

  • 10x വെര്‍ച്വല്‍ സൂം, 5x ഒപ്റ്റിക്കല്‍ സൂം

  • ഹൈ-സെന്‍സിറ്റീവ് ടെക്‌നോളജി കാരണം വെളിച്ചം കുറവുള്ളപ്പോഴും മികച്ച ചിത്രങ്ങളെടുക്കാം

  • പകല്‍ വെളിച്ചത്തില്‍ 0.13 സെക്കന്റും വെളിച്ചം കുറവുള്ളപ്പോള്‍ 0.25 സെക്കന്റും ഓട്ടോ ഫോക്കസ് വേഗത

  • 3.3 ഇഞ്ച് ട്രു-ബ്ലാക്ക് ഒഎല്‍ഇഡി ടച്ച് സ്‌ക്രീന്‍

  • ഫ്രീസ് പ്രൂഫ്, വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ്

  • മെലിഞ്ഞ, ശക്തമായ ഗ്ലാസ് ഡിസൈന്‍

  • 1080പി ഫുള്‍ എച്ച്ഡി വീഡിയോ

  • പിക്ച്ചര്‍ ഇഫക്റ്റ് ഒപ്ഷനുകള്‍, ഫോട്ടോ ക്രിയേറ്റിവിറ്റി ഇന്റര്‍ഫെയ്‌സ്

  • വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ 13 മെഗാപിക്‌സല്‍ ചിത്രങ്ങളുമെടുക്കാന്‍ കഴിയുന്നു
 
ഡിഎസ്‌സി-ഡബ്ല്യുഎകസ്70ന്റെ ഫീച്ചറുകള്‍:
  • ജിപിഎസ് സംവിധാനം

  • 18.2 മെഗാപിക്‌സല്‍ ബാക്ക്‌ലൈറ്റ് സിഎംഒഎസ് സെന്‍സര്‍

  • 25 എംഎം ലെന്‍സ്

  • 10x വെര്‍ച്വല്‍ സൂം, 5x ഒപ്റ്റിക്കല്‍ സൂം

  • 3 ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍

  • ഹൈ-സെന്‍സിറ്റീവ് ടെക്‌നോളജി കാരണം വെളിച്ചം കുറവുള്ളപ്പോഴും മികച്ച ചിത്രങ്ങളെടുക്കാം

  • പിക്ച്ചര്‍ ഇഫക്റ്റ് ഒപ്ഷനുകള്‍

  • വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ 12 മെഗാപിക്‌സല്‍ ചിത്രങ്ങളുമെടുക്കാന്‍ കഴിയുന്നു
ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്50ന്റെ ഫീച്ചറുകള്‍:
  • 16.2 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സര്‍

  • 25 എംഎം ലെന്‍സ്

  • 2.7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍

  • വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ 12 മെഗാപിക്‌സല്‍ ചിത്രങ്ങളുമെടുക്കാന്‍ കഴിയുന്നു
മൂന്നു മോഡലുകളും കാഴ്ചയില്‍ മനോഹരമാണ്.  എന്നാല്‍ കൂട്ടത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ വരുന്നത് ഡബ്ല്യുഎകസ്70 മോഡലാണ്.  സില്‍വര്‍, വെള്ള, കറുപ്പ്, പിങ്ക്, വയലറ്റ് എന്നീ നിറങ്ങളിലെത്തുന്നുണ്ട്.  എന്നാല്‍ ഡബ്ല്യുഎക്‌സ്50 മോഡല്‍ സില്‍വര്‍, കറുപ്പ് നിറങ്ങളിലും ടിഎക്‌സ്200വി മോഡല്‍ സില്‍വര്‍, കറുപ്പ്, ചുവപ്പ് നിറങ്ങളിലും മാത്രമേ വരുന്നുള്ളൂ.

ഡബ്ല്യുഎക്‌സ്50ഉം ഡബ്ല്യുഎക്‌സ്70ഉം തമ്മില്‍ വലിയ വ്യത്യാസം ഇല്ല.  മൂന്നു മോഡലുകളിലും 1080പി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.  അതുപോലെ ക്യാമറ ഷെയ്ക്ക് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ അവ്യക്തമാകുന്നത് തടയുന്ന സ്‌റ്റെഡിഷോട്ട് മോഡും മൂന്നിലുമുണ്ട്.

ടിഎക്‌സ്200വിയുടെ വില 25,000 രൂപയും, ഡിഎസ്സി-ഡബ്ല്യുഎക്‌സ്70ന്റെ വില 11,500 രൂപയും, ഡബ്ല്യുഎക്‌സ്50ന്റെ വില 10,000 രൂപയും ആണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X