എന്‍ഇഎക്‌സ്-7, സോണിയുടെ പുതിയ മിറര്‍ലെസ് ക്യാമറ

Posted By:

എന്‍ഇഎക്‌സ്-7, സോണിയുടെ പുതിയ മിറര്‍ലെസ് ക്യാമറ

മിറര്‍ലെസ് ക്യാമറകള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്.  അതുകൊണ്ടുതന്നെ എല്ലാ പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളും ഇപ്പോള്‍ മിറര്‍ലെസ് ക്യാമറകള്‍ പുറത്തിറക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.  ഏറ്റവും പുതുതായി ഇറങ്ങിയിരിക്കുന്ന മിറര്‍ലെസ് ക്യാമറ സോണിയുടേതാണ്.

സോണി അല്‍ഫ എന്‍ഇഎക്‌സ്-7 എന്നാണ് സോണിയുടെ പുതിയ മിറര്‍ലെസ് ക്യാമറയുടെ പേര്.  ഈ ക്യാമറ ഇറങ്ങാന്‍ പോകുന്നു എന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിനു ശേഷം ഏറെ കാലം കഴിഞ്ഞാണ് ഇത് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.  ചില സാങ്കേതിക പ്രശ്‌നങ്ങളും, തായ്‌ലന്റിലുണ്ടായ വെള്ളപ്പൊക്കവുമാണ് ഈ കാലതാമസത്തിന് കാരണമായത്.

ഫീച്ചറുകള്‍:

  • 24.3 മെഗാപിക്‌സല്‍ റെസൊലൂഷന്‍

  • മഗ്നീഷ്യം കൂട്ടുലോഹത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ബോഡി

  • ബില്‍ട്ട് ഇന്‍ ഒഎല്‍ഇഡി ഇലക്ട്രോണിക് വ്യൂ ഫൈന്റര്‍

  • 921 കെ ഡോട്ട് ആര്‍ട്ടിക്കുലേറ്റിംഗ് എല്‍സിഡി

  • 1080 / 60 പി വീഡിയോ റെക്കോര്‍ഡിംഗ്

  • സെക്കന്റില്‍ 10 ഫ്രെയിമുകള്‍ എന്ന കണക്കില്‍ തുടര്‍ച്ചയായി ഷൂട്ട് ചെയ്യാം

  • ബയോണ്‍സ് ഇമേജ് പ്രോസസ്സര്‍
ക്യാമറ കാണുമ്പോള്‍ തന്നെ മനസ്സിലാകും അതിന്റെ ഗുണമേന്‍മ.  ക്യാമറയുടെ കവര്‍ കാണുമ്പോള്‍തന്നെ ഇതൊരു ആഢംഭര ഫോണ്‍ ആണെന്നു മനസ്സിലാകും.  ക്യാമറയുടെ ബോഡിക്കും, ലെന്‍സിനും മാറ്റ് ബ്ലാക്ക് ഫിനിഷുണ്ട്.  ഡിഎസ്എല്‍ആര്‍ ക്യാമറകളെ അപേക്ഷിച്ച് വളരെ ഒതുക്കമുള്ളതാണ് ഈ ക്യാമറ.

ഈ ക്യാമറയുടെ ഇന്‍ബില്‍ട്ട് പോപ്പ് അപ്പ് ഫ്ലാഷിന്റെ ആം വലുതായതിലാല്‍ കുറച്ചു കൂടി വലിയ ലെന്‍സ് ഉപയോഗിക്കുമ്പോഴും ആവസ്യത്തിന് വെളിച്ചം ലഭിക്കുന്നു.  ഈ പോപ്പ് അപ്പ് ഫ്ലാഷ് താഴ്ത്തിവെച്ചു കഴിഞ്ഞാല്‍ അങ്ങനെയൊരു സംഭവം അവിടെ ഉണ്ട് എന്നു പോലും മനസ്സിലാവില്ല.  അതിനാല്‍ ക്യാമറ ഉള്ളതിലും കൂടുതല്‍ ഒതുക്കമുള്ളതായി അനുഭവപ്പെടുന്നു.

ക്യാമറയുടെ പിന്‍വശത്തായി ഒരു ബില്‍ട്ട് ഇന്‍ ഇലക്ട്രോണിക് വ്യൂ ഫൈന്റര്‍ ഉണ്ട്.  അതിനു താഴെയായി ഒരു 3 ഇഞ്ച് എല്‍സിഡി സ്‌ക്രീനും കാണാം.  വളരെ യൂസര്‍ ഫ്രന്റ്‌ലിയായ ട്രൈ-നേവി ഇന്റര്‍ഫെയ്‌സ് ആണ് എന്‍ഇഎക്‌സ്-7 ക്യാമറയുടേത്.

50,000 രൂപയാണ് സോണി എന്‍ഇഎക്‌സ്-7 മിറര്‍ലെസ് ക്യാമറയുടെ വില.  ഈ വില ക്യാമറയുടെ ബോഡിക്കു മാത്രമുള്ളതാണ്.  വ്യത്യസ്ത വലിപ്പത്തിസുള്ള ലെന്‍സുകള്‍ വേറെ വാങ്ങണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot