4കെ റെക്കോര്‍ഡിംഗും സ്റ്റെബിലൈസേഷനുമുള്ള സോണിയുടെ RXO II ആക്ഷന്‍ ക്യാമറ

|

2018 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് സോണി ആദ്യമായി ആക്ഷന്‍ ക്യാമറയെ പരിചയപ്പെടുത്തുന്നത്. RXO ശ്രേണിയില്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ക്യാമറ. ഇതിന്റെ പിന്മുറക്കാരനായി RXO II എന്ന മോഡല്‍ പിന്നീട് അവതരിപ്പിക്കപ്പെട്ടു. ഇന്റേണല്‍ 4കെ റെക്കോര്‍ഡിംഗ്, ഫ്‌ളിപ് അപ്പ് എല്‍.സി.ഡി ഡിസ്‌പ്ലേ, സ്റ്റെബിലൈസേഷന്‍ എന്നിങ്ങനെ അതിനൂതന സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഈ മോഡല്‍. ഇന്ത്യന്‍ വിപണിയില്‍ 48,270 രൂപയാണ് വില.

 

ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

1 ഇഞ്ച് സ്റ്റാക്ക്ഡ് സിമോസ് സെന്‍സറാണ് സോണി RXO II ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 15.3 മെഗാപിക്‌സലാണ് ക്യാമറ ക്വാളിറ്റി. മുന്‍പത്തെ മോഡലിനെ അപേക്ഷിച്ച് ക്വാളിറ്റി കുറവാണ്. എന്നിരുന്നാലും 24 മില്ലീമീറ്ററിന്റെ വൈഡ് ആംഗിള്‍ ലെന്‍സ് മികവു പുലര്‍ത്തുന്നുണ്ട്. 20 സെന്റീമീറ്ററാണ് ഏറ്റവും കുറഞ്ഞ ഫോക്കസിംഗ് ഡിസ്റ്റന്‍സ്. ടേബിള്‍ ടോപ്പ് ഫോട്ടോകളെടുക്കാനും സെല്‍ഫിയെടുക്കാനും ഈ മോഡല്‍ മികച്ചതെന്നാണ് സോണി അവകാശപ്പെടുന്നത്.

പുത്തന്‍ മോഡലിലുണ്ട്.

പുത്തന്‍ മോഡലിലുണ്ട്.

59X40.5X35 മില്ലീമീറ്ററാണ് ഡൈമന്‍െഷന്‍. ഭാരം 132 ഗ്രാം. 10 മീറ്റര്‍വരെ ആഴത്തില്‍ വെള്ളം ഉ്ള്ളില്‍ കയറുന്നതിനും പൊടി ഉള്ളില്‍ കയറുന്നതിനും പ്രതിരോധമുണ്ട്. ക്രഷ് പ്രൂഫുമാണ് ഈ ക്യാമറ. മുന്‍പിലത്തെ വേര്‍ഷനെപ്പോലെയല്ല പുത്തന്‍ മോഡല്‍. സെക്കന്റില്‍ 30 ഫ്രെയിംസ് വരെയുള്ള 4കെ വീഡിയോകള്‍ ചിത്രീകരിക്കാന്‍ പുത്തന്‍ മോഡലിനാകും. അതും സ്മൂത്ത്, ക്രീസ്പി ഔട്ട്പുട്ടിലൂടെ. ഇന്‍-ബോഡി ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ സവിശേഷതയും പുത്തന്‍ മോഡലിലുണ്ട്.

മറ്റൊരു സവിശേഷത
 

മറ്റൊരു സവിശേഷത

സ്റ്റാക്ക്ഡ് സെന്‍സറാണ് മറ്റൊരു സവിശേഷത. സൂപ്പര്‍ സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡിംഗിനായി ഷോര്‍ട്ട് ബസ്റ്റ്‌സ് ഫീച്ചറുണ്ട്. സെക്കന്റില്‍ 1000 ഫ്രെയിം വരെ ഈ ഫീച്ചറിലൂടെ ചിത്രീകരിക്കാം. 180 ഡിഗ്രി ടില്‍റ്റിംഗ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ക്യാമറയിലെ മറ്റൊരു പ്രത്യേകത. കിടിലന്‍ സെല്‍ഫികള്‍ പകര്‍ത്താന്‍ ഈ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. 90 ഡിഗ്രി താഴോട്ട് താഴ്ത്താനും ഡിസ്‌പ്ലേയ്ക്കാകും. എന്നാല്‍ ടച്ച് സ്‌ക്രീനില്ല. പകരം ബട്ടണാണ് ഘടിപ്പിച്ചിരിക്കുന്നത്.

ക്യാമറയില്‍ നല്‍കുന്നുണ്ട്.

ക്യാമറയില്‍ നല്‍കുന്നുണ്ട്.

1/32,000 സെക്കന്റിന്റെ ആന്റി ഡിസോര്‍ഷന്‍ ഫീച്ചറും ക്യാമറയിലുണ്ട്. സെക്കന്റില്‍ 16 ഫ്രയിംസ് കണ്ടിന്യൂസ് ഷോട്ടെടുക്കാനാകും. ഓപ്റ്റിക്കല്‍ ഫില്‍റ്ററുകള്‍ സോഫ്റ്റ് സ്‌കിന്‍ എഫക്റ്റ് ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ക്യാമറയില്‍ നല്‍കുന്നുണ്ട്.

Best Mobiles in India

Read more about:
English summary
Sony RX0 II Action Camera With Internal 4K Recording, Stabilisation, Flip-Up Display Launched

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X