Just In
- just now
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 1 hr ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 16 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 18 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- Movies
നടി ആലിയ ഭട്ടും രണ്‍ബീറും വിവാഹിതരാവുന്നു? വിവാഹം വിദേശത്തല്ല, കാശ്മീരിലാണെന്ന് റിപ്പോര്‍ട്ടുകള്‍
- News
രാജ്യസഭയിലേക്ക് കണ്ണ് നട്ട് രാജ്യം; പൗരത്വ ഭേദഗതി ബില്ലിന് പിന്തുണ വര്‍ധിപ്പിക്കാന്‍ എന്‍ഡിഎ ശ്രമം
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Finance
കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും
- Sports
ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്
- Automobiles
കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്കൗണ്ടുമായി നിസാൻ
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
2019ലെ മികച്ച പത്ത് മിറല്ലെസ് ക്യാമറകളെ പരിചയപ്പെടാം
ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് ഹരമാണ് മിറല്ലെസ് ക്യാമറകള്‍. 2019ല്‍ ഏറെ തിരഞ്ഞതും മിറല്ലെസ് ക്യാമറകള്ക്കായിത്തന്നെ. അതിനാല്‍ത്തന്നെ 2019ലെ മികച്ച പത്ത് മിറല്ലെസ് ക്യാമറകളെ ജിസ്ബാട്ട് വായനക്കാര്‍ക്ക് അടുത്തറിയാനാണ് ഇന്നത്തെ എഴുത്ത്.

സോണി ആല്‍ഫ a6000
സ്പീഡിന് പേരുകേട്ട മിറര്‍ലെസ് ക്യാമറയാണ് ആല്‍ഫ a6000. പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ സോണിയാണ് നിര്‍മാതാക്കള്‍. ഒരൊറ്റ സെക്കന്റില്‍ 11 ഫോട്ടോകളെടുക്കാമെന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. 24.3 മെഗാപിക്സലാണ് ക്യാമറ ശേഷി. ലോകത്തിലെ ഏറ്റവും വേഗതയാര്‍ന്ന ഓട്ടോഫോക്കസ് സംവിധാനവും ഈ മോഡലിനു സ്വന്തം. കൂടാതെ ലൈറ്റ് വെയിറ്റുമാണ്.

കനോണ്‍ EOS M10
ക്യാമറാ ഭീമന്മാരായ കനോണിന്റെ ഏറ്റവും പുതിയ മിറര്‍ലെസ് മോഡലാണ് EOS M10 എന്ന മോഡല്‍. ലൈറ്റ് വെയിറ്റ് ക്യാമറയാണിത്. കോംപാക്ട് ഡിസൈനായതുകൊണ്ടുതന്നെ ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പ്. ലോകത്താകമാനമുള്ള ഫോട്ടോഗ്രഫര്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഡല്‍ കൂടിയാണിത്. 18.0 മെഗാപിക്സല്‍ സിമോസ് സെന്‍സറാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യവും ഷാര്‍പ്പുമായ ഫോട്ടോകളെടുക്കാന്‍ ക്യമാറ നിങ്ങളെ സഹായിക്കും. 3.0 ടില്‍റ്റ് ടൈപ്പ് എല്‍.സി.ഡി മോണിറ്ററുമുണ്ട്.

സോണി a5100
മിറര്‍ലെസ് ക്യാമറയിലെ ഏറ്റവും പുതിയ തലമുറകക്കാരനാണ് സോണിയുടെ a5100 എന്ന മോഡല്‍. 3 ഇഞ്ച് ഫ്ളിപ് അപ്പ് എല്‍.സി.ഡി സ്ക്രീന്‍ ഈ മോഡലിലുണ്ട്. ഇത് കൃത്യമായ ചിത്രങ്ങളെടുക്കാന്‍ നിങ്ങളെ സഹായിക്കും. പോര്‍ട്രൈറ്റ്, ഡിറ്റെയില്ജ് ക്ലോസ് അപ്പ് ഫോ്ടോകള്, സ്പോര്‍ട്സ് ഫോട്ടോകള്‍ എന്നിവ പകര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മോഡലാണിത്. 24.3 മെഗാപിക്സലാണ് ക്യാമറ ശേഷി.

പാനസോണിക് ലൂമിക്സ്
ശ്രേണിയിലെ പാനസോണിക്കിന്റെ മിറല്ലെസ് ക്യമാറ മോഡലാണ് ലൂമിക്സ് DMC-G7KS. ഫോട്ടോഗ്രഫിയില്‍ തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ മോഡലാണിത്. 16 മെഗാപിക്സലിന്റെ സെന്‍സര്‍ ഇന്റലിജന്റ് ഇമേജ് പ്രോസസ്സിംഗ് നല്കുന്നു. ഒ.എല്‍.ി.ഡി വ്യൂ ഫൈന്ററും ക്യാമറക്കൊപ്പമുണ്ട്. 4കെ എച്ച്.ഡി വീഡിയോ പകര്‍ത്താനും ഈ മോഡല്‍ സഹായകമാണ്.

കനോണ്‍ EOS R മിറല്ലെസ്
ശ്രേണിയിലെ കനോണിന്റെ രണ്ടാമത്തെ മോഡലാണ് EOS R എന്ന മോഡല്‍. വിപണിയില്‍ ഏറെ ചലനം സൃഷ്ടിച്ച മോഡല്‍ കൂടിയാണിത്. 30.3 മെഗാപിക്സലിന്റെ സിമോസ് സെന്‍സര്‍ കിടിലന്‍ ഫോട്ടോകള്‍ പകര്‍ത്താന്‍ നിങ്ങളെ സഹായിക്കും. കൂടാതെ ഒട്ടനേകം സവിശേഷതകളും ഈ മോഡലില്‍ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

പാനസോണിക് ലൂമിക്സ് DC-GH5
പാനസോണിക് ലൂമിക്സില് നിന്നുള്ള രണ്ടാമത്തെ മിറര്‍ലെസ് ക്യാമറ മോഡലാണ് DC-GH5. ഹൈലി അഡ്വാന്‍സ്ഡ് ഓട്ടോഫോക്കസ് സംവിധാനമാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതുതരം ഷൂട്ടിംഗ് സാഹചര്യവും ഈ മോഡല്‍ തരണംചെയ്യും. 20.3 മെഗാപിക്സല്‍ ക്യാമറ കരുത്താണ് മോഡലിലുള്ളത്. 4കെ വീഡിയോ ഷൂട്ടിംഗിനും സഹായകമാണ്.
മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനം നല്കാന് അഞ്ച് ഗാഡ്ജറ്റുകള്‍

നികോണ്‍ Z6
പെര്‍ഫക്ട് ഷോട്ട് വേണ്ടവര്‍ക്ക് ഏറെ വിശ്വസിക്കാവുന്ന മോഡലാണ് നികോണിന്റെ Z6. ശ്രേണിയിലെ നിക്കോണിന്റെ ആദ്യ മിറര്‍ലെസ് മോഡല്‍ കൂടിയാണിത്. ഷൂട്ടിംഗ് സ്പീഡ് കൂടിയ മോഡലാണിത്. യൂ.എസ്.ബി ടൈപ്പ് സി കണക്ഷന് ഉപയോഗിച്ചാണ് ഡാറ്റാ ട്രാന്‍സ്ഫറും ചാര്‍ജിംഗും നടക്കുന്നത്. 4കെ വീഡിയോ ചിത്രീകരിക്കാന്‍ ഈ മോഡല്‍ സഹായിക്കും.

പാനസോണിക് ലൂമിക്സ് G9
ലൂമിക്സ് ശ്രേണിയില്‍ നിന്നുള്ള മൂന്നാമത് മിറര്‍ലെസ് ക്യാമറ മോഡലാണ് G9. അള്‍ട്രാ ഫാസ്്റ്റ് ഓട്ടോ ഫോക്കസ് സംവിധാനമാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. 0.04 സെക്കന്റില്‍ ഓട്ടോഫോക്കസ് ചെയ്യാനാകും. ഷേക്കിംഗ് തടയാനും പ്രത്യേക സംവിധാനങ്ങളുണ്ട്. 20.3 മെഗാപിക്സലിന്റെ ക്യാമറ സെന്‍സറാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഫ്യൂജിഫിലിം X-T20
ഫ്യൂജിഫിലിമില് നിന്നുള്ള ആദ്യ മിറല്ലെസ് ക്യാമറ മോഡലാണിത്. 24.3 മെഗാപിക്സലാണ് ക്യാമറ കരുത്ത്. സിമോസ് III APS C സെന്‍സറാണ് ഈ മോഡലിലുള്ളത്. ട്രാക്കിംഗ് ഷോട്ടും ബസ്റ്റ് മോഡും പകര്‍ത്താന്‍ ഏറെ സഹായകമായ മോഡലാണിത്.

സോണി ആല്‍ഫ എ9
സോണിയില്‍ നിന്നുള്ള ശ്രേണിയിലെ അവസാന മോഡലാണ് ആല്‍ഫ എ9. 24.2 മെഗാപിക്സലാണ് ക്യാമറ കരുത്ത്. ഹൈ പെര്‍ഫോമന്‍സ് ഫുള്‍ ഫ്രെയിം ഷൂട്ടറാണ് ഏറ്റവും വലിയ പ്രത്യേകത. ആക്ഷന്‍ ഫോട്ടോഗ്രഫിക്ക് ഏറെ സഹായകമായ മോഡലാണിത്. കല്ലാണ ഷൂട്ടിംഗിനും ഇവന്റുകള്‍ക്കും ഉപയോഗിക്കാവുന്ന മോഡല്‍ കൂടിയാണ് സോണി ആല്‍ഫ എ9.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090