ചോക്ലേറ്റ് ആണെന്നു കരുതി കഴിക്കല്ലെ? ഇതു കാമറയാ...

Posted By:

ഡിജിറ്റല്‍ കാമറകള്‍ പലവിധമുണ്ട്. പേനയ്ക്കുള്ളിലൊളിപ്പിക്കാവുന്ന സ്‌പൈ കാമറ മുതല്‍ പതിനായിരങ്ങള്‍ വിലവരുന്ന എസ്.എല്‍.ആര്‍ വരെ ഇക്കൂട്ടത്തില്‍ പെടും.

എന്നാല്‍ ചോക്ലേറ്റ് കാമറ നിങ്ങള്‍ കണ്ടിട്ടുണ്ടോ?, അല്ലെങ്കില്‍ കണ്ണടയായി ഉപയോഗിക്കാവുന്ന കാമറ, അതുമല്ലെങ്കില്‍ ബിസ്‌കറ്റ് കാമറ?. ഇല്ലെങ്കിലിതാ ചില വ്യത്യസതമായ ഡിജിറ്റല്‍ കാമറകള്‍ പരിചയപ്പെടാം.

ചാരപ്പണിക്കും അല്ലെങ്കില്‍ കാഴ്ചയ്ക്കു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നാവതാണ് ഇവയെല്ലാം. രൂപം പലതാണെങ്കില്‍ നിലവാരത്തില്‍ മികച്ചതാണ് ഈ കാമറകള്‍.

ഗിസ്‌ബോട് കാമറ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Eye Glasses Digital Camera

കണ്ടാല്‍ കണ്ണടയാണെന്നു തോന്നുമെങ്കിലും ഇതൊരു കാമറ തന്നെയാണ്. 3600 രൂപയോളം വിലവരും.

Nanoblock Customizable Toy Camera

കളിപ്പാട്ടം പോലുള്ള ഈ കാമറയ്ക്കും വില 3600 രൂപ.

Chocolate Donut Camera

ചോക്‌ലേറ്റ് കൊണ്ടുണ്ടാക്കിയ ആഹാരമാണെന്നേ തോന്നൂ. പക്ഷേ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നത് കാമറയാണ്.

Cat Digital Camera

ഒളികാമറകളില്‍ മികച്ച ഒന്നാണ് പൂച്ച കാമറ. കാലിനടിയില്‍ കാന്തമുള്ള പൂച്ചയെ എവിടെ വേണ്ടമെങ്കിലും വയ്ക്കാം. ടൈമര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങള്‍ മറ്റുള്ളവര്‍ അറിയാതെ എടുക്കുകയും ചെയ്യാം.

Juice Box Camera

കണ്ടല്‍ ജൂസ് ആണെന്നെ പറയു. ഉള്ളില്‍ കാമറയും.

Bee 8mm Retro Style Digital Camera

പഴയ രൂപവും പുതിയ ടെക്‌നോളജിയും ചേര്‍ന്ന കാമറ.

Chocolate Camera

ഇതും ചോക്ലേറ്റ് തന്നെ. രൂപത്തില്‍ മാത്രം.

Biscuit Camera

ബിസ്‌കറ്റിന്റെ രൂപത്തിലുള്ള ഈ കാമറ എങ്ങനെയുണ്ട്.? വില 2000 രൂപ മാത്രം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ചോക്ലേറ്റ് ആണെന്നു കരുതി കഴിക്കല്ലെ? ഇതു കാമറയാ...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot